x
ad
Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​നാ പ​ടേ​ക്ക​റു​ടെ വി​യോ​ഗ​ത്തി​ന് പി​ന്നാ​ലെ വി​വാ​ദ പ​രാ​മ​ർ​ശ​വു​മാ​യി ത​നു​ശ്രീ ദ​ത്ത; സൈ​ബ​ർ ലോ​ക​ത്ത് പ്ര​തി​ഷേ​ധം

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: October 9, 2026 01:56 PM IST | Updated: October 9, 2026 02:29 PM IST

ത​നു​ശ്രീ ദ​ത്ത, നാ​നാ പ​ടേ​ക്ക​ർ

ന​ട​ൻ നാ​നാ പ​ടേ​ക്ക​റു​ടെ മ​ര​ണ​ത്തി​നു പി​ന്നാ​ലെ ന​ടി ത​നു​ശ്രീ ദ​ത്ത ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ വ​ലി​യ വി​വാ​ദ​ങ്ങ​ൾ. ന​ട​ന്‍റെ വി​യോ​ഗ​വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ 'ഈ​വി​ൾ ഡെ​ഡ്' എ​ന്നാ​ണ് ത​നു​ശ്രീ ഇ​ൻ​സ്റ്റാ​ഗ്രാം സ്റ്റോ​റി​യി​ലൂ​ടെ പ്ര​തി​ക​രി​ച്ച​ത്. സം​ഭ​വം സി​നി​മാ​ലോ​ക​ത്തും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും വ​ലി​യ ച​ർ​ച്ച​യാ​യ​തോ​ടെ ത​ന്‍റെ നി​ല​പാ​ടി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന​താ​യി വ്യ​ക്ത​മാ​ക്കി ന​ടി വീ​ണ്ടും രം​ഗ​ത്തെ​ത്തി.

നാ​നാ പ​ടേ​ക്ക​റു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ​ക്ക് ശേ​ഷം മും​ബൈ​യി​ൽ മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട​പ്പോ​ഴാ​ണ് ത​നു​ശ്രീ ത​ന്‍റെ പ​ഴ​യ അ​നു​ഭ​വ​ങ്ങ​ൾ ഓ​ർ​ത്തെ​ടു​ത്ത് വി​ശ​ദീ​ക​ര​ണം ന​ൽ​കി​യ​ത്. താ​ൻ ക​ട​ന്നു​പോ​യ മാ​ന​സി​ക ബു​ദ്ധി​മു​ട്ടു​ക​ൾ മ​റ്റു​ള്ള​വ​ർ മ​ന​സി​ലാ​ക്ക​ണ​മെ​ന്ന് അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

"എ​ന്നെ സം​ബ​ന്ധി​ച്ച് അ​ദ്ദേ​ഹം ഈ​വി​ൾ ഡെ​ഡ് ത​ന്നെ​യാ​ണ്. ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി ഞാ​ൻ ക​ട​ന്നു​പോ​യ വ​ഴി​ക​ളും അ​നു​ഭ​വി​ച്ച മാ​ന​സി​ക ബു​ദ്ധി​മു​ട്ടു​ക​ളും വ​ലു​താ​ണ്. ഒ​രു ഇ​ര​യെ​ന്ന നി​ല​യി​ൽ ഞാ​ൻ എ​ത്ര​മാ​ത്രം സ​മ്മ​ർ​ദ​ങ്ങ​ൾ നേ​രി​ട്ടു! കേ​സ് പി​ൻ​വ​ലി​ക്കാ​ൻ വ​ലി​യ സ​മ്മ​ർ​ദ​മു​ണ്ടാ​യി​രു​ന്നു. പ​ല വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കി​യെ​ങ്കി​ലും ഞാ​ൻ അ​തി​ന് ത​യാ​റാ​യി​ല്ല," ത​നു​ശ്രീ പ​റ​ഞ്ഞു. എ​ങ്കി​ലും നാ​നാ പ​ടേ​ക്ക​റു​ടെ കു​ടും​ബ​ത്തി​ന് അ​വ​ർ അ​നു​ശോ​ച​നം അ​റി​യി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. "ഇ​തൊ​ട്ടും വി​ശ്വ​സി​ക്കാ​നാ​വു​ന്നി​ല്ല. ഇ​ന്ന് എ​ന്‍റെ സ്റ്റോ​റി ടൈം​ലൈ​ൻ ആ​കെ മാ​റി​മ​റി​ഞ്ഞു. ആ ​തി​ന്മ ഇ​ല്ലാ​താ​യി​രി​ക്കു​ന്നു; ഇ​നി എ​ന്‍റെ ജീ​വി​തം മെ​ച്ച​പ്പെ​ട്ട കാ​ര്യ​ങ്ങ​ളി​ലേ​ക്ക് നീ​ങ്ങു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു," എ​ന്നും താ​രം ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ കു​റി​ച്ചി​രു​ന്നു.

എ​ന്നാ​ൽ ത​നു​ശ്രീ​യു​ടെ ഈ ​പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്കെ​തി​രെ വ​ലി​യ വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് ഉ​യ​രു​ന്ന​ത്. 'നി​ങ്ങ​ളു​ടെ നാ​ക്ക് നി​യ​ന്ത്രി​ച്ചാ​ൽ കൊ​ള്ളാം', 'കു​റ​ച്ച് മ​നു​ഷ്യ​ത്വം ഉ​ണ്ടാ​യാ​ൽ ന​ന്ന്' എ​ന്നി​ങ്ങ​നെ നി​ര​വ​ധി പേ​രാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ്ര​തി​ക​രി​ച്ച​ത്.

ന​ട​ൻ മ​രി​ച്ച​തി​നു പി​ന്നാ​ലെ ഇ​ത്ത​രം പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യ ത​നു​ശ്രീ​യു​ടെ ന​ട​പ​ടി​യെ അ​പ​ല​പി​ച്ച് ഓ​ൾ ഇ​ന്ത്യ സി​നി വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​നും രം​ഗ​ത്തെ​ത്തി. "മ​ര​ണ​ശേ​ഷം ഒ​രാ​ളെ​ക്കു​റി​ച്ച് ഇ​ത്ത​ര​ത്തി​ലു​ള്ള വാ​ക്കു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് മ​നു​ഷ്യ​ത്വ​ത്തി​ന് നി​ര​ക്കാ​ത്ത​താ​ണ്. സി​നി​മാ​ മേ​ഖ​ല​യി​ൽ ഇ​തു​വ​രെ ആ​രും ഒ​രാ​ളു​ടെ മ​ര​ണ​ശേ​ഷ​വും ഇ​ത്ത​ര​മൊ​രു പ്ര​സ്താ​വ​ന ന​ട​ത്തി​യി​ട്ടി​ല്ല. നി​ങ്ങ​ളാ​ണ് ആ​ദ്യ​ത്തെ​യാ​ൾ; നി​ങ്ങ​ളാ​യി​രി​ക്കും അ​വ​സാ​ന​ത്തെ​യാ​ളെ​ന്നും ഞ​ങ്ങ​ൾ പ്രാ​ർ​ഥി​ക്കു​ന്നു. ഇ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ എ​ന്താ​ണ് പ​റ​യേ​ണ്ട​തെ​ന്നും എ​പ്പോ​ഴാ​ണ് മൗ​നം പാ​ലി​ക്കേ​ണ്ട​തെ​ന്നും ഈ ​മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്ക് അ​റി​യാം. നി​ങ്ങ​ളു​ടെ നാ​ക്കി​ന്മേ​ൽ നി​ങ്ങ​ൾ നി​യ​ന്ത്ര​ണം പാ​ലി​ക്കേ​ണ്ടി​യി​രു​ന്നു," എ​ന്നാ​ണ് അ​സോ​സി​യേ​ഷ​ൻ പ്ര​തി​ക​രി​ച്ച​ത്.

ഇ​ന്ത്യ​യി​ലെ മീ ​ടൂ പ്ര​സ്ഥാ​ന​ത്തി​ലെ ഏ​റ്റ​വും ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ട വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളി​ൽ ഒ​ന്നാ​യി​രു​ന്നു ത​നു​ശ്രീ ദ​ത്ത​യു​ടേ​ത്. 2008-ൽ ​പു​റ​ത്തി​റ​ങ്ങി​യ 'ഹോ​ൺ ഓ​ക്കെ പ്ലീ​സ്' എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗി​നി​ടെ നാ​നാ പ​ടേ​ക്ക​ർ ത​ന്നോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്താ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു എ​ന്നാ​യി​രു​ന്നു ന​ടി​യു​ടെ ആ​രോ​പ​ണം. മും​ബൈ​യി​ലെ ഫി​ലിം​സ്ഥാ​ൻ സ്റ്റു​ഡി​യോ​യി​ൽ വ​ച്ചാ​യി​രു​ന്നു സം​ഭ​വം. എ​ന്നാ​ൽ ത​നു​ശ്രീ​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ നാ​നാ പ​ടേ​ക്ക​ർ നി​ഷേ​ധി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് മ​തി​യാ​യ തെ​ളി​വു​ക​ളി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി 2019-ൽ ​മും​ബൈ പൊ​ലി​സ് കേ​സി​ൽ അ​വ​സാ​ന റി​പ്പോ​ർ​ട്ടും സ​മ​ർ​പ്പി​ച്ചി​രു​ന്നു.

Tags : TanushreeDutta NanaPatekar ControversialPost

Recent News

Corehub Up