പ്രതീകാത്മക ചിത്രം
കൊച്ചി: എറണാകുളത്ത് ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന സ്കൂൾ വിദ്യാർഥിയെ ഉപദ്രവിച്ച കേസിൽ തലശേരി സ്വദേശി അറസ്റ്റിൽ. കണ്ണൂർ ന്യൂ മാഹി പെരിങ്ങാടി കുമാരലയം വീട്ടിൽ സി.ടി. മിറാഷ് (41) ആണ് അറസ്റ്റിലായത്.
എറണാകുളം സെൻട്രൽ അസിസ്റ്റന്റ് കമ്മിഷ്ണർ സിബി ടോമിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘാണ് ഇയാള പിടികൂടിയത്. സിസിടിവിയിൽ പതിഞ്ഞ ഒരു കടയുടെ കവറിലെ തീരെ ചെറിയ എംബ്ലം ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ വലുതാക്കിയതാണ് കേസിൽ പ്രതിയെ പിടികൂടാൻ പൊലിസിനെ സഹായിച്ചത്.
കഴിഞ്ഞ സെപ്റ്റംബർ 30 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂൾ വിട്ട് എറണാകുളത്തു നിന്നും എളമക്കരയിലെ വീട്ടിലേക്ക് മടങ്ങാനായി ബസ്സിൽ കയറിയ പെൺകുട്ടിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. പെൺകുട്ടിയുടെ പുറകിൽ നിന്ന പ്രതി വളരെ മോശമായി പെരുമാറുകയായിരുന്നു.
കുട്ടി പലതവണ ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും പ്രതി ശല്യം തുടർന്നു. കൂടെയുണ്ടായിരുന്ന സഹപാഠിയും ഈ സംഭവത്തിന് സാക്ഷിയായിരുന്നു. വീട്ടിലെത്തിയ കുട്ടികൾ വിവരം രക്ഷിതാക്കളെ അറിയിക്കുകയും തുടർന്ന് എളമക്കര പോലിസിൽ പരാതി നൽകുകയും ചെയ്തു.
സംഭവം നടന്നത് എറണാകുളം നോർത്ത് പൊലിസ് സ്റ്റേഷൻ പരിധിയിലായതിനാൽ അന്വേഷണം നോർത്ത് പൊലിസിന് കൈമാറി. ബസ് നിർത്തിയ വിവിധ സ്റ്റോപ്പുകളിലെ സിസിടിവി ക്യാമറകൾ പരിശോധിച്ച പൊലിസ് എളമക്കര പുതിയ റോഡ് ഭാഗത്ത് പ്രതി ഇറങ്ങിയതായി കണ്ടെത്തി. എന്നാൽ പിന്നീട് ഇയാളെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും ലഭിച്ചില്ല.
തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ, പുതിയ റോഡിലുള്ള ഒരു സ്വകാര്യ സ്ഥാപനത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ പ്രതി ഒരു തുണിക്കടയുടെ കവറുമായി നിൽക്കുന്നത് പൊലിസിന്റെ ശ്രദ്ധയിൽപ്പെട്ടു. ദൃശ്യങ്ങളിൽ വളരെ ചെറുതായി മാത്രം കാണപ്പെട്ടിരുന്ന കടയുടെ എംബ്ലം ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് വ്യക്തമാക്കിയാണ് അത് ഏത് വസ്ത്രസ്ഥാപനമാണെന്ന് പൊലിസ് തിരിച്ചറിഞ്ഞത്.
Tags : School Student Assault Case Ernakulam Thalassery Native Arrested