Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NanaPatekar

ന​ട​ൻ നാ​നാ പ​ടേ​ക്ക​ർ അ​ന്ത​രി​ച്ചു; വി​യോ​ഗം ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന്

ന​ട​നും ച​ല​ച്ചി​ത്ര​കാ​ര​നു​മാ​യ നാ​നാ പ​ടേ​ക്ക​ർ (75) അ​ന്ത​രി​ച്ചു. ഗോ​വ​യി​ലെ വ​സ​തി​യി​ൽ വ​ച്ച് ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം.

ഗോ​വ​യി​ലെ വ​സ​തി​യി​ൽ കു​ഴ​ഞ്ഞു​വീ​ണ അ​ദ്ദേ​ഹ​ത്തെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ ഉ​ട​ൻ ഡോ​ക്ട​ർ​മാ​ർ 45 മി​നി​റ്റി​ല​ധി​കം തു​ട​ർ​ച്ച​യാ​യി സി​പി​ആ​ർ ന​ൽ​കി​യെ​ങ്കി​ലും പ്ര​തി​ക​രി​ച്ചി​ല്ലെ​ന്നും പു​ല​ർ​ച്ചെ 5:20-ഓ​ടെ മ​ര​ണം സ്ഥി​രീ​ക​രി​ച്ച​താ​യും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പൂ​ന​യി​ലാ​യി​രു​ന്ന മ​ക​ൻ മ​ൽ​ഹാ​ർ പ​ടേ​ക്ക​ർ ഗോ​വ​യി​ലേ​ക്ക് തി​രി​ച്ചു.

1951 ജ​നു​വ​രി ഒ​ന്നി​ന് മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ് നാ​നാ പ​ടേ​ക്ക​ർ ജ​നി​ച്ച​ത്. അ​ഭി​ന​യ​ത്തി​ൽ ത​ന​താ​യ ഡ​യ​ലോ​ഗ് ഡെ​ലി​വ​റി കൊ​ണ്ട് ഇ​ന്ത്യ​ൻ സി​നി​മ​യി​ൽ സ്വ​ന്തം സ്ഥാ​നം ഉ​റ​പ്പി​ച്ച താ​ര​മാ​ണ് അ​ദ്ദേ​ഹം. വ്യ​ത്യ​സ്ത​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളെ കൊ​ണ്ട് അ​ന​ശ്വ​ര​മാ​ക്കി​യ നാ​നാ പ​ടേ​ക്ക​ർ മൂ​ന്ന് ത​വ​ണ ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​ര​ങ്ങ​ൾ നേ​ടി​യി​ട്ടു​ണ്ട്. ന​ട​സ​മ്രാ​ട്ട്, പ​രി​ന്ദ, യ​ശ്വ​ന്ത്, വ​ജൂ​ദ് തു​ട​ങ്ങി നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ലെ അ​ഭി​ന​യം ഏ​റെ പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി.

1978-ൽ ​പു​റ​ത്തി​റ​ങ്ങി​യ ഗ​മ​ൻ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ബോ​ളി​വു​ഡി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​ത്. 2000-ങ്ങളു​ടെ തു​ട​ക്ക​ത്തി​ൽ ശ​ക്തി: ദി ​പ​വ​ർ (2002), അ​പ​ഹ​ര​ൺ (2005), ടാ​ക്സി ന​മ്പ​ർ 9211 (2006) തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​മാ​യ പ്ര​ക​ട​ന​ങ്ങ​ൾ കാ​ഴ്ച​വ​ച്ചു. പൊ​ളി​റ്റി​ക്ക​ൽ ത്രി​ല്ല​റാ​യ രാ​ജ്നീ​ത് (2010) എ​ന്ന ചി​ത്ര​ത്തി​ലെ പ്ര​ക​ട​ന​ത്തി​ന് മി​ക​ച്ച സ​ഹ​ന​ട​നു​ള്ള ഫി​ലിം​ഫെ​യ​ർ നാ​മ​നി​ർ​ദേ​ശ​വും അ​ദ്ദേ​ഹ​ത്തി​ന് ല​ഭി​ച്ചി​രു​ന്നു.

സി​നി​മ​യ്ക്കു പു​റ​മെ മ​ഹാ​രാ​ഷ്ട്ര​യി​ലെ ക​ർ​ഷ​ക​രു​ടെ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും പ​ങ്കാ​ളി​യാ​യി​രു​ന്നു. 2013-ൽ ​രാ​ജ്യം പ​ത്മ​ശ്രീ ന​ൽ​കി ആ​ദ​രി​ച്ചു.

മ​ഹാ​രാ​ഷ്ട്ര​യി​ലെ ക​ർ​ഷ​ക​രു​ടെ ആ​ത്മ​ഹ​ത്യ​യും വ​ൻ വ​ര​ൾ​ച്ച​യും ക​ണ്ടാ​ണ് അ​ദ്ദേ​ഹം 2015-ൽ ​നാം ഫൗ​ണ്ടേ​ഷ​ൻ സ്ഥാ​പി​ക്കു​ന്ന​ത്. ഇ​തി​ലൂ​ടെ ദു​രി​ത​ബാ​ധി​ത​രാ​യ ആ​യി​ര​ക്ക​ണ​ക്കി​നു ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ൾ​ക്കു സാ​മ്പ​ത്തി​ക സ​ഹാ​യം എ​ത്തി​ച്ചു. 1999 ൽ ​ന​ട​ന്ന കാ​ർ​ഗി​ൽ യു​ദ്ധ​ത്തി​ൽ നേ​രി​ട്ടു പ​ങ്കെ​ടു​ക്കു​ക​യും സൈ​നി​ക​ർ​ക്കൊ​പ്പം അ​തി​ർ​ത്തി​യി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഹോ​ണ​റ​റി ല​ഫ്റ്റ​ന​ന്‍റ് കേ​ണ​ൽ പ​ദ​വി​യും അ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യി​രു​ന്നു.

വി​ശ്വ​നാ​ഥ് പ​ടേ​ക്ക​ർ എ​ന്നാ​ണ് യ​ഥാ​ർ​ഥ പേ​ര്. നീ​ല​ക​ണ്ഠി പ​ടേ​ക്ക​റാ​ണ് ഭാ​ര്യ. ഹി​ന്ദി, മ​റാ​ത്തി സി​നി​മ​ക​ളി​ലൂ​ടെ പ​തി​റ്റാ​ണ്ടു​ക​ളോ​ളം പ്രേ​ക്ഷ​ക​രു​ടെ മ​ന​സ് കീ​ഴ​ട​ക്കി​യ അ​തു​ല്യ പ്ര​തി​ഭ​യാ​ണ് വി​ട​പ​റ​ഞ്ഞ​ത്.

Latest News

Corehub Up