x
ad
Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'എ​നി​ക്ക് സ്വ​കാ​ര്യ​ത വേ​ണ​മെ​ന്ന് അ​പ​ർ​ണ​യ്ക്ക​റി​യാം': ദാ​മ്പ​ത്യ​വി​ശേ​ഷ​ങ്ങ​ൾ പ​ങ്കുവ​ച്ച് അ​ര​വി​ന്ദ് സ്വാ​മി

സിനിമ ഡെസ്‌ക്
Published: October 8, 2026 06:59 PM IST | Updated: October 8, 2026 06:59 PM IST

അരവിന്ദ് സ്വാമിയും ഭാര്യ അപർണ മുഖർജിയും.

'റോജ' എന്ന സിനിമയിലൂടെ ഇന്ത്യയൊന്നാകെ ആഘോഷിച്ച താരമാണ് അരവിന്ദ് സ്വാമി. അഭ്രപാളിയിലെ ആ പ്രണയകാവ്യം ഇന്നും ചലച്ചിത്രാസ്വാദകരുടെ മനസിലുണ്ട്. സൂപ്പർതാരമായി നിലകൊള്ളുന്പോഴും ത​ന്‍റെ വ്യ​ക്തി​ജീ​വി​തം സ്വ​കാ​ര്യ​മാ​യി സൂ​ക്ഷി​ക്കാ​ൻ അദ്ദേഹം ആ​ഗ്ര​ഹി​ക്കു​ന്നു. എ​ന്നാ​ൽ, അ​ടു​ത്തി​ടെ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ, അ​ഭി​ഭാ​ഷ​ക​യാ​യ ഭാ​ര്യ അ​പ​ർണ മു​ഖ​ർ​ജി​യു​മാ​യു​ള്ള ദാ​മ്പ​ത്യ​​ത്തെ​ക്കു​റി​ച്ചും, സ്വ​ഭാ​വ​ത്തി​ൽ തി​ക​ച്ചും വ്യ​ത്യ​സ്ത​രാ​യ ത​ങ്ങ​ൾ എ​ങ്ങ​നെ​യാ​ണു പ​ര​സ്പ​രം മ​ന​സി​ലാ​ക്കി മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ന്നും താരം തു​റ​ന്നു​പ​റ​ഞ്ഞു. 2012-ൽ ആയി​രു​ന്നു അ​ര​വി​ന്ദ് സ്വാ​മി​യും അ​പ​ർ​ണ​യും വി​വാ​ഹി​ത​രാ​യ​ത്.

ത​ങ്ങ​ൾ ര​ണ്ടു​പേ​രും ര​ണ്ടു​ധ്രു​വ​ങ്ങ​ളി​ൽ നി​ൽ​ക്കു​ന്ന സ്വ​ഭാ​വ​ക്കാ​രാ​ണെ​ന്ന് അരവിന്ദ് സ്വാമി പറഞ്ഞു. അ​പ​ർണ സൗ​ഹൃ​ദത്തോടെ ഇ​ട​പെ​ടു​ന്ന, എ​പ്പോ​ഴും സ​ന്തോ​ഷ​വും ഊ​ർ​ജസ്വ​ല​ത​യും പു​ല​ർ​ത്തു​ന്ന ഒ​രാ​ളാ​ണ്. എ​ന്നാ​ൽ താ​ൻ തി​ക​ച്ചും ശാ​ന്ത​നാ​യ, സു​ഹൃ​ത്തു​ക്ക​ളോ​ടൊ​ഴി​കെ മ​റ്റു​ള്ള​വ​രോ​ട് അ​ധി​കം സം​സാ​രി​ക്കാ​ത്ത വ്യ​ക്തി​യാ​ണെ​ന്നും താരം പറഞ്ഞു. ത​നി​ക്കു പെഴ്സണൽ സ്പേസ് ആ​വ​ശ്യ​മാ​ണെ​ന്ന് അ​പ​ർണ​യ്ക്കു കൃ​ത്യ​മാ​യി അ​റി​യാം. അ​തി​നാ​ൽ താ​ത്പ​ര്യ​മി​ല്ലാ​ത്ത പൊ​തു​പ​രി​പാ​ടി​ക​ളി​ലോ, പാ​ർ​ട്ടി​ക​ളി​ലോ പ​ങ്കെ​ടു​ക്കാ​ൻ അ​വ​ർ എ​ന്നെ നി​ർ​ബ​ന്ധി​ക്കാ​റി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

എ​ങ്കി​ലും, ചി​ല വി​ശേ​ഷ അ​വ​സ​ര​ങ്ങ​ളി​ൽ തന്‍റെ സാ​ന്നി​ധ്യം ആ​വ​ശ്യ​മാ​ണെ​ന്ന് അപർണ പ​റ​യു​മ്പോ​ൾ പാലിക്കാറുണ്ട്. കുടും​ബ​ത്തി​ലെ പ്ര​ധാ​ന ച​ട​ങ്ങു​ക​ളി​ലും ആ​ഘോ​ഷ​ങ്ങ​ളി​ലും ന​മ്മ​ൾ കൂ​ടെ​യു​ണ്ടാ​വു​ക എ​ന്ന​തു പ​ര​സ്പ​ര ബ​ഹു​മാ​ന​ത്തിന്‍റെ ഭാ​ഗ​മാ​ണ്. പ​ങ്കാ​ളി​ക​ൾ ത​മ്മി​ൽ പ​ര​സ്പ​രം വി​ട്ടു​വീ​ഴ്ച​ക​ൾ ചെ​യ്യാ​നും തെ​റ്റു​ക​ൾ അം​ഗീ​ക​രി​ക്കാ​നും ത​യാ​റാ​ക​ണ​മെ​ന്നാ​ണു തന്‍റെ അഭിപ്രായമെന്നും താരം പറഞ്ഞു.

ജോ​ലി​ത്തി​ര​ക്കു​ക​ളും മാ​ന​സി​ക​സ​മ്മ​ർദ​വും മ​റ്റു​ള്ള​വ​രി​ലേ​ക്കു പ​ക​രാ​ൻ അ​നു​വ​ദി​ക്ക​രു​ത്. ദാ​മ്പ​ത്യ​ജീ​വി​ത​ത്തി​ൽ ഇ​രു​വ​ർ​ക്കും സ​ന്തോ​ഷ​ത്തോ​ടെ​യും സ്വാ​ത​ന്ത്ര്യ​ത്തോ​ടെ​യും ഇ​രി​ക്കാ​ൻ ഇ​ത്ത​രം കൊ​ച്ചു​കൊ​ച്ചു കാ​ര്യ​ങ്ങ​ൾ സ​ഹാ​യി​ക്കു​മെ​ന്നും അ​ര​വി​ന്ദ് സ്വാ​മി അ​ഭി​പ്രാ​യപ്പെട്ടു.

Tags : Entertainment ArvindSwamy Kollywood FilmNews

Recent News

Corehub Up