ആമിർ ഖാന്
ബോളിവുഡ് താരം ആമിർ ഖാന്റെ പുതിയ സോൾട്ട് ആൻഡ് പെപ്പർ ലുക്ക് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. മുംബൈയിൽ നടന്ന 'സെലിബ്രേറ്റ് സിനിമ ഫെസ്റ്റിവൽ 2026'-ന്റെ ഭാഗമായി സംവിധായകൻ സുഭാഷ് ഘായിക്കൊപ്പം ചർച്ചയിൽ പങ്കെടുത്തപ്പോഴാണ് താരം പുതിയ ലുക്കിലെത്തിയത്.
പൂക്കളുടെ ഡിസൈനുള്ള സ്റ്റൈലിഷ് ഷർട്ടും കറുത്ത പാന്റും കണ്ണടയും ധരിച്ച് നരച്ച മുടിയുമായി എത്തിയ ആമിറിനെ ചിത്രങ്ങൾ നിമിഷനേരംകൊണ്ട് ആരാധകർ ഏറ്റെടുത്തു. പുതിയ സിനിമയുടെ ചിത്രീകരണത്തിനായുള്ള മേക്കോവറാകാം ഇതെന്ന് ചടങ്ങിൽ സംബന്ധിച്ച മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർ കരുതി. എന്നാൽ ഇത് സിനിമയ്ക്കുവേണ്ടിയുള്ള രൂപമാറ്റമല്ലെന്ന് ആമിർ ഖാൻ പറഞ്ഞു.
പ്രത്യേകിച്ച് ഒരു സിനിമയ്ക്കുവേണ്ടിയുള്ള രൂപമാറ്റമല്ല ഇതെന്ന് വ്യക്തമാക്കിയ താരം, ഈ ലുക്കിൽ പ്രത്യേകിച്ചൊന്നുമില്ല. താൻ മുടി ഡൈ ചെയ്യുന്നത് നിർത്തിയതാണ്, മടുത്തു എന്നും പ്രതികരിച്ചു. എന്നാൽ ആമിറിന്റെ വാക്കുകൾ സുഭാഷ് ഘായിക്ക് അത്ര വിശ്വാസമായില്ല. താരത്തിന്റെ പുതിയ രൂപത്തിന് പിന്നിൽ അടുത്ത സിനിമയിലെ കഥാപാത്രമുണ്ടാകാമെന്ന് അദ്ദേഹം തമാശയായി സൂചിപ്പിച്ചു.
Tags : AamirKhan StylishLook Makeover Movie