Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AamirKhan

ആമിർ ഖാന് വധഭീഷണി; പിന്നിൽ ലോറൻസ് ബിഷ്ണോയ് സംഘമെന്ന് സംശയം

മുംബൈ: ബോളിവുഡ് താരം ആമിർ ഖാന് നേരെ ലോറൻസ് ബിഷ്ണോയ് സംഘത്തിന്‍റെ പേരിൽ വധഭീഷണി. സൽമാൻ ഖാനെ ഭീഷണിപ്പെടുത്തിയ കേസിലെ ലോറൻസ് ബിഷ്ണോയിയുടെ സഹോദരങ്ങൾ എന്ന പേരിലാണ് സമൂഹമാധ്യമങ്ങളിൽ ഭീഷണി സന്ദേശം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

താരമെന്ന പദവി ഉപയോഗിച്ച് ആമിർ ഖാൻ "ലവ് ജിഹാദ്' പ്രോത്സാഹിപ്പിക്കുകയാണെന്നും ഇത് അംഗീകരിക്കാനാകില്ലെന്നുമാണ് സന്ദേശത്തിലെ ഉള്ളടക്കം. ഭാരതീയ സംസ്കാരത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന ആമിർ ഇതിന്‍റെ പ്രത്യാഘാതം ഉടൻ തന്നെ അനുഭവിക്കേണ്ടി വരുമെന്നും പോസ്റ്റിൽ മുന്നറിയിപ്പ് നൽകുന്നു.

കഴിഞ്ഞ ജൂലൈ ആദ്യവാരം നടന്ന ആമിർ ഖാന്‍റെ മൂന്നാം വിവാഹത്തെ തുടർന്നാണ് ഈ വിവാദങ്ങളുടെ തുടക്കം. ആമിർ ഖാൻ ഇതുവരെ വിവാഹം കഴിച്ച സ്ത്രീകളെല്ലാവരും ഹിന്ദുക്കളാണെന്നും ഇത് "ലവ് ജിഹാദ്' ആണെന്നും ആരോപിച്ച് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലുള്ള സൈബർ ആക്രമണം നടന്നിരുന്നു.

ഈ സംഭവവികാസങ്ങൾക്ക് ഒടുവിലാണ് ഇപ്പോൾ അധോലോക സംഘത്തിന്‍റെ പേരിൽ വധഭീഷണി ഉയർന്നിരിക്കുന്നത്.

Latest News

Corehub Up