Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Makeover

ന​ര​ച്ച മു​ടി​യും സ്റ്റൈ​ലി​ഷ് ലു​ക്കും; പു​തി​യ മേ​ക്കോ​വ​ർ സി​നി​മ​യ്ക്ക് വേ​ണ്ടി​യ​ല്ലെ​ന്ന് ആ​മി​ർ ഖാ​ൻ

ബോ​ളി​വു​ഡ് താ​രം ആ​മി​ർ ഖാ​ന്‍റെ പു​തി​യ സോ​ൾ​ട്ട് ആ​ൻ​ഡ് പെ​പ്പ​ർ ലു​ക്ക് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​കു​ന്നു. മും​ബൈ​യി​ൽ ന​ട​ന്ന 'സെ​ലി​ബ്രേ​റ്റ് സി​നി​മ ഫെ​സ്റ്റി​വ​ൽ 2026'-ന്‍റെ ഭാ​ഗ​മാ​യി സം​വി​ധാ​യ​ക​ൻ സു​ഭാ​ഷ് ഘാ​യി​ക്കൊ​പ്പം ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത​പ്പോ​ഴാ​ണ് താ​രം പു​തി​യ ലു​ക്കി​ലെ​ത്തി​യ​ത്.

പൂ​ക്ക​ളു​ടെ ഡി​സൈ​നു​ള്ള സ്റ്റൈ​ലി​ഷ് ഷ​ർ​ട്ടും ക​റു​ത്ത പാ​ന്‍റും ക​ണ്ണ​ട​യും ധ​രി​ച്ച് ന​ര​ച്ച മു​ടി​യു​മാ​യി എ​ത്തി​യ ആ​മി​റി​നെ ചി​ത്ര​ങ്ങ​ൾ നി​മി​ഷ​നേ​രം​കൊ​ണ്ട് ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തു. പു​തി​യ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നാ​യു​ള്ള മേ​ക്കോ​വ​റാ​കാം ഇ​തെ​ന്ന് ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ക​രു​തി. എ​ന്നാ​ൽ ഇ​ത് സി​നി​മ​യ്ക്കു​വേ​ണ്ടി​യു​ള്ള രൂ​പ​മാ​റ്റ​മ​ല്ലെ​ന്ന് ആ​മി​ർ ഖാ​ൻ പ​റ​ഞ്ഞു.

പ്ര​ത്യേ​കി​ച്ച് ഒ​രു സി​നി​മ​യ്ക്കു​വേ​ണ്ടി​യു​ള്ള രൂ​പ​മാ​റ്റ​മ​ല്ല ഇ​തെ​ന്ന് വ്യ​ക്ത​മാ​ക്കി​യ താ​രം, ഈ ​ലു​ക്കി​ൽ പ്ര​ത്യേ​കി​ച്ചൊ​ന്നു​മി​ല്ല. താ​ൻ മു​ടി ഡൈ ​ചെ​യ്യു​ന്ന​ത് നി​ർ​ത്തി​യ​താ​ണ്, മ​ടു​ത്തു എ​ന്നും പ്ര​തി​ക​രി​ച്ചു. എ​ന്നാ​ൽ ആ​മി​റി​ന്‍റെ വാ​ക്കു​ക​ൾ സു​ഭാ​ഷ് ഘാ​യി​ക്ക് അ​ത്ര വി​ശ്വാ​സ​മാ​യി​ല്ല. താ​ര​ത്തി​ന്‍റെ പു​തി​യ രൂ​പ​ത്തി​ന് പി​ന്നി​ൽ അ​ടു​ത്ത സി​നി​മ​യി​ലെ ക​ഥാ​പാ​ത്ര​മു​ണ്ടാ​കാ​മെ​ന്ന് അ​ദ്ദേ​ഹം ത​മാ​ശ​യാ​യി സൂ​ചി​പ്പി​ച്ചു.

 

Latest News

Corehub Up