x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​എം ഇ-​ഡ്രൈ​വ് പ​ദ്ധ​തി​യി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി; ഇ​​ൻ​​സെ​​ന്‍റീ​​വ് സ​​മ​​യ​​പ​​രി​​ധി നീ​​ട്ടി


Published: March 28, 2026 11:00 PM IST | Updated: March 28, 2026 11:00 PM IST

ന്യൂ​​ഡ​​ൽ​​ഹി: പി​​എം ഇ-​​ഡ്രൈ​​വ് പ​​ദ്ധ​​തി​​യു​​ടെ കീ​​ഴി​​ൽ ഇ​​ല​​ക്‌ട്രി​​ക് ഇ​​രു​​ച​​ക്ര​​വാ​​ഹ​​ന​​ങ്ങ​​ൾ​​ക്കും ഇ-​​റി​​ക്ഷ​​ക​​ൾ​​ക്കും ഇ-​​കാ​​ർ​​ട്ടു​​ക​​ൾ​​ക്കു​​മു​​ള്ള സ​​ബ്സി​​ഡി​​യി​​ൽ കേ​​ന്ദ്ര ഹെ​​വി ഇ​​ൻ​​ഡ​​സ്ട്രീ​​സ് മ​​ന്ത്രാ​​ല​​യം ഭേ​​ദ​​ഗ​​തി വ​​രു​​ത്തി. വൈ​​ദ്യു​​ത ഇ​​രു​​ച​​ക്ര​​വാ​​ഹ​​ന​​ങ്ങ​​ൾ​​ക്കും മു​​ച്ച​​ക്ര വാ​​ഹ​​ന​​ങ്ങ​​ൾ​​ക്കു സ​​ബ്സി​​ഡി ഇ​​ൻ​​സെ​​ന്‍റീ​​വ് ല​​ഭി​​ക്കു​​ന്ന​​തി​​നു​​ള്ള സ​​മ​​യ​​പ​​രി​​ധി​​യും യോ​​ഗ്യ​​താ മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ളും പ​​രി​​ഷ്ക​​രി​​ച്ചു​​കൊ​​ണ്ടാ​​ണ് ഈ ​​മാ​​റ്റ​​ങ്ങ​​ൾ വ​​രു​​ത്തി​​യ​​ത്.

ഈ ​​വ​​ർ​​ഷം ജൂ​​ലൈ 31 വ​​രെ ര​​ജി​​സ്റ്റ​​ർ ചെ​​യ്യു​​ന്ന ഇ​​ല​​ക്‌ട്രി​​ക് ഇ​​രു​​ച​​ക്ര​​വാ​​ഹ​​ന​​ങ്ങ​​ൾ​​ക്കും 2028 മാ​​ർ​​ച്ച് 31 വ​​രെ ര​​ജി​​സ്റ്റ​​ർ ചെ​​യ്യു​​ന്ന ഇ​​ല​​ക്‌ട്രി​​ക് മു​​ച്ച​​ക്ര വാ​​ഹ​​ന​​ങ്ങ​​ൾ​​ക്കും (ഇ-​​റി​​ക്ഷ​​ക​​ളും ഇ-​​കാ​​ർ​​ട്ടു​​ക​​ളും) ഇ​​ൻ​​സെ​​ന്‍റീ​​വ് ല​​ഭി​​ക്കു​​ന്ന​​തി​​ന് അ​​ർ​​ഹ​​ത​​യു​​ണ്ടാ​​യി​​രി​​ക്കും.

പി​​എം ഇ-​​ഡ്രൈ​​വ് പ​​ദ്ധ​​തി​​യു​​ടെ കീ​​ഴി​​ൽ സ​​ബ്സി​​ഡി​​ക്കാ​​യി വ​​ക​​യി​​രു​​ത്തി​​യി​​ട്ടു​​ള്ള ആ​​കെ തു​​ക 10,900 കോ​​ടി രൂ​​പ​​യാ​​ണ്. ഇ​​തൊ​​രു ഫ​​ണ്ട് പ​​രി​​മി​​ത പ​​ദ്ധ​​തി​​യാ​​ണെ​​ന്ന് മ​​ന്ത്രാ​​ല​​യം അ​​റി​​യി​​ച്ചു. ഈ ​​പ​​ദ്ധ​​തി​​ക്കു കീ​​ഴി​​ൽ ഇ​​ല​​ക്‌ട്രി​​ക് ഇ​​രു​​ച​​ക്ര​​വാ​​ഹ​​ന​​ങ്ങ​​ൾ​​ക്കാ​​യി വ​​ക​​യി​​രു​​ത്തി​​യ 1772 കോ​​ടി രൂ​​പ​​യി​​ൽ 1259.91 കോ​​ടി രൂ​​പ ഇ​​തി​​നോ​​ട​​കം സ​​ബ്സി​​ഡി​​ക്കാ​​യി ചെ​​ല​​വ​​ഴി​​ച്ചു.

ഇ​​ൻ​​സെ​​ന്‍റീ​​വ് ല​​ഭി​​ക്കു​​ന്ന​​തി​​നാ​​യി വാ​​ഹ​​ന​​ങ്ങ​​ളു​​ടെ പ​​ര​​മാ​​വ​​ധി എ​​ക്സ് ഫാ​​ക്ട​​റി വി​​ല​​യി​​ൽ മാ​​റ്റം വ​​രു​​ത്തി​​യി​​ട്ടു​​ണ്ട്. ഇ​​ല​​ക്‌ട്രി​​ക് ഇ​​രു​​ച​​ക്ര വാ​​ഹ​​ന​​ങ്ങ​​ൾ​​ക്ക് പ​​ര​​മാ​​വ​​ധി 1.5ല​​ക്ഷം രൂ​​പ വ​​രെ​​യും ഇ-​​റി​​ക്ഷ​​ക​​ൾ​​ക്കും ഇ-​​കാ​​ർ​​ട്ടു​​ക​​ൾ​​ക്കും 2.5 ല​​ക്ഷം രൂ​​പ​​യു​​മാ​​ണ് പ​​രി​​ധി നി​​ശ്ച​​യി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

ഗ​​സ​​റ്റ് വി​​ജ്ഞാ​​പ​​നം അ​​നു​​സ​​രി​​ച്ച് ആ​​നു​​കൂ​​ല്യം ല​​ഭി​​ക്കു​​ന്ന ഇ​​ല​​ക്‌ട്രി​​ക് ഇ​​രു​​ച​​ക്ര വാ​​ഹ​​ന​​ങ്ങ​​ളു​​ടെ എ​​ണ്ണ​​ത്തി​​ൽ വ​​ർ​​ധ​​ന​​യു​​ണ്ടാ​​ക്കി. ര​​ജി​​സ്റ്റ​​ർ ചെ​​യ്ത ഇ​​ല​​ക്‌ട്രി​​ക് ഇ​​രു​​ച​​ക്ര​​വാ​​ഹ​​ന​​ങ്ങ​​ളി​​ൽ പ​​ര​​മാ​​വ​​ധി 24,79,120 എ​​ണ്ണ​​ത്തി​​ന് സ​​ബ്സ​​ഡി ല​​ഭി​​ക്കും. മു​​ന്പ് ഇ​​ത് 14 ല​​ക്ഷ​​മാ​​യി​​രു​​ന്നു. ഇ-​​റി​​ക്ഷ​​ക​​ളു​​ടെ​​യും ഇ-​​കാ​​ർ​​ട്ടു​​ക​​ളു​​ടെ​​യും എ​​ണ്ണ 39,034 ആ​​യി ഉ​​യ​​ർ​​ത്തി. മു​​ന്പ് 36,462 യൂ​​ണി​​റ്റാ​​യി​​രു​​ന്നു വി​​ല്പ​​നല​​ക്ഷ്യം.

ഒൗ​​ദ്യോ​​ഗി​​ക ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം ഇ​​തു​​വ​​രെ ഏ​​ക​​ദേ​​ശം 10 ല​​ക്ഷം ഇ​​ല​​ക്‌ട്രി​​ക് ഇ​​രു​​ച​​ക്ര​​വാ​​ഹ​​ന​​ങ്ങ​​ൾ വി​​റ്റു​​ക​​ഴി​​ഞ്ഞു. ഇ​​ല​​ക്‌ട്രി​​ക് മു​​ച്ച​​ക്ര വാ​​ഹ​​ന വി​​ഭാ​​ഗ​​ത്തി​​ലും ശ​​ക്ത​​മാ​​യ വി​​ല്പ​​ന​​യാ​​ണ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. നി​​ശ്ച​​യി​​ച്ചി​​രി​​ക്കു​​ന്ന ല​​ക്ഷ്യ​​മാ​​യ 1,59,862 യൂ​​ണി​​റ്റു​​ക​​ൾ മ​​റി​​ക​​ട​​ന്ന് 1,62,981 വാ​​ഹ​​ന​​ങ്ങ​​ൾ വി​​ല്ക്കാ​​ൻ സാ​​ധി​​ച്ചു.

ഇ-​​കാ​​ർ​​ട്ട്, ഇ-​​റി​​ക്ഷ വി​​ഭാ​​ഗ​​ങ്ങ​​ളി​​ൽ നി​​ശ്ച​​യി​​ച്ചി​​ട്ടു​​ള്ള ല​​ക്ഷ്യ​​ത്തി​​ന്‍റെ 10 ശ​​ത​​മാ​​ന​​ത്തി​​ൽ താ​​ഴെ മാ​​ത്ര​​മാ​​ണ് ഇ​​തു​​വ​​രെ കൈ​​വ​​രി​​ക്കാ​​ൻ സാ​​ധി​​ച്ചി​​ട്ടു​​ള്ളൂ. ല​​ക്ഷ്യ​​ങ്ങ​​ളി​​ൽ മാ​​റ്റം വ​​രു​​ത്തി​​യി​​ട്ടു​​ണ്ടെ​​ങ്കി​​ലും ഈ ​​വി​​ഭാ​​ഗ​​ത്തി​​ൽ വ​​ലി​​യ രീ​​തി​​യി​​ലു​​ള്ള വി​​ല്പ​​ന പ്ര​​തീ​​ക്ഷി​​ക്കു​​ന്നി​​ല്ല എ​​ന്ന​​തി​​ന്‍റെ സൂ​​ച​​ന​​യാ​​യി പ​​ദ്ധ​​തി പ​​രി​​ഷ്ക​​ര​​ണ​​ത്തി​​ൽ ഫ​​ണ്ട് വി​​ഹി​​തം വെ​​ട്ടി​​ക്കു​​റ​​ച്ചു. 192 കോ​​ടി രൂ​​പ​​യി​​ൽ​​നി​​ന്ന് 50 കോ​​ടി രൂ​​പ​​യാ​​യാ​​ണ് കു​​റ​​ച്ച​​ത്.

Tags : PM E-Drive scheme makeover incentive

Recent News

Corehub Up