x
ad
Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യും ര​ശ്മി​ക​യും ഒ​ന്നി​ക്കു​ന്ന ചി​ത്രം ര​ണ​ബാ​ലിയു​ടെ ട്രെ​യി​ല​ർ പു​റ​ത്ത്

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: October 9, 2026 10:15 AM IST | Updated: October 9, 2026 10:15 AM IST

ചിത്രത്തിന്‍റെ ട്രെ​യി​ലിൽ നിന്നും

മു​ൻ​ത​ല​മു​റ​ക​ളു​ടെ വീ​ര​ഗാ​ഥ​യും ച​രി​ത്ര​സ്മ​ര​ണ​ക​ളും പ്ര​മേ​യ​മാ​ക്കി വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യും ര​ശ്മി​ക മ​ന്ദാ​ന​യും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന പാ​ൻ ഇ​ന്ത്യ​ൻ ചി​ത്രം ര​ണ​ബാ​ലിയു​ടെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. രാ​ഹു​ൽ സം​കൃ​ത്യ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം വി​ജ​യ​ദ​ശ​മി​യോ​ട​നു​ബ​ന്ധി​ച്ച് ഒ​ക്ടോ​ബ​ർ 16-ന് തി​യ​റ്റ​റു​ക​ളി​ൽ റി​ലീ​സ് ചെ​യ്യും.

ഇ​ന്ത്യ​ൻ ച​രി​ത്ര​ത്തെ​യും സം​സ്കാ​ര​ത്തെ​യും സ്വാ​ധീ​നി​ച്ച യ​ഥാ​ർ​ഥ സം​ഭ​വ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 1876 മു​ത​ൽ 1878 വ​രെ​യു​ള്ള ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്ത് ജീ​വ​ൻ ന​ഷ്ട​മാ​യ ല​ക്ഷ​ക്ക​ണ​ക്കി​ന് ഇ​ന്ത്യ​ക്കാ​രു​ടെ ഓ​ർ​മ​ക​ൾ​ക്ക് മു​ന്നി​ൽ പ്ര​ണാ​മം അ​ർ​പ്പി​ച്ചു​കൊ​ണ്ടാ​ണ് ചി​ത്രം എ​ത്തു​ന്ന​ത്. ചി​ത്ര​ത്തി​ൽ സിം​ഗ​ന​മ​ല ബൊ​ബ്ബി​ലി ര​ണ​ബാ​ലി എ​ന്ന വീ​ര​യോ​ദ്ധാ​വാ​യി വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യും ജ​യ​മ്മ എ​ന്ന ശ​ക്ത​മാ​യ നാ​യി​കാ ക​ഥാ​പാ​ത്ര​മാ​യി ര​ശ്മി​ക മ​ന്ദാ​ന വേ​ഷ​മി​ടു​ന്നു. ഇ​തു​വ​രെ കാ​ണാ​ത്ത മേ​ക്കോ​വ​റി​ലാ​ണ് വി​ജ​യ് ദേ​വ​ര​കൊ​ണ്ട എ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​രു​വ​രു​ടെ​യും പ്ര​ണ​യ​രം​ഗ​ങ്ങ​ളും ഗാ​ന​ങ്ങ​ളും ഇ​തി​നോ​ട​കം ത​ന്നെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ത​രം​ഗം സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്.

ഹോ​ളി​വു​ഡി​ൽ നി​ന്നും വ​ലി​യൊ​രു താ​ര​നി​ര​യും ചി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ന്നു​ണ്ട്. ദ ​മ​മ്മി ,ദ ​മ​മ്മി റി​ട്ടേ​ൺ​സ്, ബ്ല​ഡ് ഡ​യ​മ​ണ്ട് തു​ട​ങ്ങി​യ സി​നി​മ​ക​ളി​ലൂ​ടെ പ്ര​ശ​സ്ത​നാ​യ അ​ർ​ണോ​ൾ​ഡ് വോ​സ്‌​ലൂ ചി​ത്ര​ത്തി​ൽ സ​ർ തി​യോ​ഡോ​ർ ഹെ​ക്ട​ർ എ​ന്ന ബ്രി​ട്ടീ​ഷ് ഉ​ദ്യോ​ഗ​സ്ഥ​നാ​യു​ള്ള വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. ഗീ​താ ഗോ​വി​ന്ദം, ഡി​യ​ർ കോ​മ്രേ​ഡ് എ​ന്നീ ഹി​റ്റ് ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം വി​ജ​യ്‌​യും ര​ശ്മി​ക​യും ഒ​ന്നി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ ചി​ത്രം കൂ​ടി​യാ​ണി​ത്.

മൈ​ത്രി മൂ​വി മേ​ക്കേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ ന​വീ​ൻ യെ​ർ​നേ​നി​യും വൈ. ​ര​വി​ശ​ങ്ക​റും ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്രം ഗു​ൽ​ഷ​ൻ കു​മാ​റും ഭു​ഷ​ൻ കു​മാ​റും ചേ​ർ​ന്നാ​ണ് ടി-​സീ​രി​യ​സി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ദൃ​ശ്യ​വി​സ്മ​യ​വും മി​ക​ച്ച ആ​ക്ഷ​ൻ രം​ഗ​ങ്ങ​ളും ഉ​റ​പ്പു​ന​ൽ​കു​ന്ന ട്രെ​യി​ല​റി​ന് ഇ​തി​നോ​ട​കം ത​ന്നെ മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് പ്രേ​ക്ഷ​ക​രി​ൽ നി​ന്നും ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

Tags : Trailer Ranabali VijayDeverakonda Rashmika

Recent News

Corehub Up