Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : VijayDeverakonda

ര​ണ​ബാ​ലി റി​ലീ​സി​ന് മു​ന്നോ​ടി​യാ​യി ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി വി​ജ​യി​നെ നേ​രി​ൽ ക​ണ്ട് വി​ജ​യ് ദേ​വ​കൊ​ണ്ട​യും ര​ശ്മി​ക​യും

വി​ജ​യ് ദേ​വ​കൊ​ണ്ട, ര​ശ്മി​ക മ​ന്ദാ​ന എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന പു​തി​യ ചി​ത്രം ര​ണ​ബാ​ലി ഒ​ക്ടോ​ബ​ർ 16-ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്താ​നി​രി​ക്കെ, ചി​ത്ര​ത്തി​ന്‍റെ വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കാ​നും ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി സി. ​ജോ​സ​ഫ് വി​ജ​യി​നെ നേ​രി​ൽ കാ​ണാ​നും താ​ര​ങ്ങ​ളെ​ത്തി.

വ​ള​രെ സ്നേ​ഹ​ത്തോ​ടെ​യാ​ണ് തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും മു​ഖ്യ​മ​ന്ത്രി ത​ങ്ങ​ളെ സ്വീ​ക​രി​ച്ച​തെ​ന്നും ജീ​വി​ത​ത്തെ​ക്കു​റി​ച്ചും ജോ​ലി​യെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം വി​ല​യേ​റി​യ കാ​ര്യ​ങ്ങ​ൾ പ​ങ്കു​വ​ച്ചെ​ന്നും വി​ജ​യ് ദേ​വ​കൊ​ണ്ട എ​ക്സ് പ്ലാ​റ്റ്‌​ഫോ​മി​ൽ കു​റി​ച്ചു. ഒ​റ്റ കൂ​ടി​ക്കാ​ഴ്ച​കൊ​ണ്ട് ത​ന്നെ അ​ദ്ദേ​ഹം ത​ന്‍റെ പ്രി​യ​പ്പെ​ട്ട​യാ​ളാ​യി മാ​റി​യെ​ന്നും വി​ജ​യ് ദേ​വ​കൊ​ണ്ട വ്യ​ക്ത​മാ​ക്കി.

ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ത്തി​ലു​ള്ള ര​ശ്മി​ക മ​ന്ദാ​ന​യും മു​ഖ്യ​മ​ന്ത്രി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യെ​ക്കു​റി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ കു​റി​ച്ചു. വി​ജ​യ് സാ​റി​നെ ആ​രാ​ധി​ച്ചി​രു​ന്ന കാ​ലം മു​ത​ൽ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം അ​ഭി​ന​യി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച​തും ഇ​ന്ന് അ​ദ്ദേ​ഹം ന​യി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ പ​ദ​വി​യെ അ​ഭി​ന​ന്ദി​ക്കു​ന്ന​തു​വ​രെ​യു​ള്ള യാ​ത്ര അ​വി​ശ്വ​സ​നീ​യ​മാ​ണെ​ന്നും താ​രം വ്യ​ക്ത​മാ​ക്കി. ചി​ത്ര​ത്തി​ന്‍റെ റി​ലീ​സി​ന് മു​ന്നോ​ടി​യാ​യി വ​ലി​യ സ്നേ​ഹ​വും ആ​ശം​സ​ക​ളും നേ​ർ​ന്നാ​ണ് താ​ര​ങ്ങ​ൾ ഈ ​കൂ​ടി​ക്കാ​ഴ്ച​യെ​ക്കു​റി​ച്ച് സം​സാ​രി​ച്ചി​രി​ക്കു​ന്ന​ത്.

രാ​ഹു​ൽ സാം​കൃ​ത്യ​ൻ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​മാ​ണ് 'ര​ണ​ബാ​ലി'. ദി ​മ​മ്മി (1999), ദി ​മ​മ്മി റി​ട്ടേ​ൺ​സ് (2001) എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ലോ​ക​മെ​മ്പാ​ടു​മു​ള്ള ആ​രാ​ധ​ക​രെ നേ​ടി​യ ഹോ​ളി​വു​ഡ് താ​രം അ​ർ​ണോ​ൾ​ഡ് വോ​സ്ലോ ചി​ത്ര​ത്തി​ൽ വി​ല്ല​ൻ വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്.

Movies

വി​ജ​യ് ദേ​വ​ര​കൊ​ണ്ട - ര​ശ്മി​ക മ​ന്ദാ​ന ചി​ത്രം 'ര​ണ​ബാ​ലി' ഒ​ക്ടോ​ബ​ർ 16ന് ​തി​യ​റ്റ​റു​ക​ളി​ൽ

വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യും ര​ശ്മി​ക മ​ന്ദാ​ന​യും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്ന പു​തി​യ ചി​ത്രം ര​ണ​ബാ​ലി​യു​ടെ റി​ലീ​സ് തീ​യ​തി പ്ര​ഖ്യാ​പി​ച്ചു. ഒ​ക്ടോ​ബ​ർ 16-ന് ​ചി​ത്രം തി​യ​റ്റ​റു​ക​ളി​ൽ എ​ത്തും. ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ​യാ​ണ് റി​ലീ​സ് തീ​യ​തി പു​റ​ത്തു​വി​ട്ട​ത്.

സെ​പ്റ്റം​ബ​ർ 11-ന് ​റി​ലീ​സ് ചെ​യ്യാ​നി​രു​ന്ന ചി​ത്ര​മാ​യി​രു​ന്നു 'ര​ണ​ബാ​ലി'. എ​ന്നാ​ൽ ചി​ത്രീ​ക​ര​ണ​ത്തി​നി​ട​യി​ൽ ര​ശ്മി​ക മ​ന്ദാ​ന​യ്ക്ക് ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ​ത്തി​നെ തു​ട​ർ​ന്നാ​ണ് റി​ലീ​സ് ഒ​ക്ടോ​ബ​റി​ലേ​ക്ക് മാ​റ്റി​യ​ത്.

'ഗീ​ത ഗോ​വി​ന്ദം', 'ഡി​യ​ർ കോ​മ്രേ​ഡ്' എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യും ര​ശ്മി​ക​യും വീ​ണ്ടും ഒ​ന്നി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്. തെ​ലു​ങ്ക്, ത​മി​ഴ്, ഹി​ന്ദി, ക​ന്ന​ഡ, മ​ല​യാ​ളം എ​ന്നീ ഭാ​ഷ​ക​ളി​ലാ​യാ​ണ് ചി​ത്രം പ്രേ​ക്ഷ​ക​ർ​ക്ക് മു​ന്നി​ലെ​ത്തു​ന്ന​ത്.

Latest News

Corehub Up