താരങ്ങൾ പങ്കുവച്ച ചിത്രം
വിജയ് ദേവകൊണ്ട, രശ്മിക മന്ദാന എന്നിവർ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം രണബാലി ഒക്ടോബർ 16-ന് തിയറ്ററുകളിലെത്താനിരിക്കെ, ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാനും തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിനെ നേരിൽ കാണാനും താരങ്ങളെത്തി.
വളരെ സ്നേഹത്തോടെയാണ് തിരക്കുകൾക്കിടയിലും മുഖ്യമന്ത്രി തങ്ങളെ സ്വീകരിച്ചതെന്നും ജീവിതത്തെക്കുറിച്ചും ജോലിയെക്കുറിച്ചും അദ്ദേഹം വിലയേറിയ കാര്യങ്ങൾ പങ്കുവച്ചെന്നും വിജയ് ദേവകൊണ്ട എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ഒറ്റ കൂടിക്കാഴ്ചകൊണ്ട് തന്നെ അദ്ദേഹം തന്റെ പ്രിയപ്പെട്ടയാളായി മാറിയെന്നും വിജയ് ദേവകൊണ്ട വ്യക്തമാക്കി.
ചിത്രത്തിൽ പ്രധാന വേഷത്തിലുള്ള രശ്മിക മന്ദാനയും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ കുറിച്ചു. വിജയ് സാറിനെ ആരാധിച്ചിരുന്ന കാലം മുതൽ അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചതും ഇന്ന് അദ്ദേഹം നയിക്കുന്ന മുഖ്യമന്ത്രിയുടെ പദവിയെ അഭിനന്ദിക്കുന്നതുവരെയുള്ള യാത്ര അവിശ്വസനീയമാണെന്നും താരം വ്യക്തമാക്കി. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി വലിയ സ്നേഹവും ആശംസകളും നേർന്നാണ് താരങ്ങൾ ഈ കൂടിക്കാഴ്ചയെക്കുറിച്ച് സംസാരിച്ചിരിക്കുന്നത്.
രാഹുൽ സാംകൃത്യൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് 'രണബാലി'. ദി മമ്മി (1999), ദി മമ്മി റിട്ടേൺസ് (2001) എന്നീ ചിത്രങ്ങളിലൂടെ ലോകമെമ്പാടുമുള്ള ആരാധകരെ നേടിയ ഹോളിവുഡ് താരം അർണോൾഡ് വോസ്ലോ ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നുണ്ട്.
Tags : VijayDeverakonda Rashmika TamilNaduChiefMinisterVijay Ranabaali