ചിത്രത്തിന്റെ ട്രെയിലിൽ നിന്നും
മലയാളത്തിന്റെ അഭിമാന ഫ്രാഞ്ചൈസിയായ ദൃശ്യത്തിന്റെ ഹിന്ദി മൂന്നാം ഭാഗം ബോക്സ് ഓഫീസിൽ ചരിത്രം സൃഷ്ടിക്കുകയാണ്. റിലീസ് ചെയ്ത നാൾ മുതൽ മികച്ച പ്രതികണങ്ങളുമായി മുന്നേറുന്ന ചിത്രം, വെറും 11 ദിവസങ്ങൾ കൊണ്ട് ആഗോളതലത്തിൽ 489 കോടി രൂപയാണ് വാരിക്കൂട്ടിയത്.
ഒക്ടോബർ രണ്ടിനു തിയറ്ററുകളിലെത്തിയ ചിത്രം ആദ്യ ഷോ മുതൽ മികച്ച പ്രതികരണം നേടിയിരുന്നു. ആദ്യ വാരാന്ത്യത്തിലെ കുതിപ്പിന് ശേഷം ഇപ്പോഴും ബോക്സ് ഓഫീസിൽ ചിത്രത്തിന്റെ ജൈത്രയാത്ര തുടരുകയാണ്. ഹിന്ദി ദൃശ്യം 3- ന്റെ ഫൈനൽ കളക്ഷൻ എത്രത്തോളം ഉയരുമെന്ന് ഇപ്പോൾ പ്രവചിക്കാനാവാത്തത്ര വലിയ തരംഗമാണ് തിയേറ്ററുകളിൽ സൃഷ്ടിക്കപ്പെടുന്നത്.
മലയാളം പതിപ്പായ ദൃശ്യം 3- യെക്കാൾ മികച്ച അനുഭവമാണ് ഹിന്ദി പതിപ്പ് നൽകുന്നതെന്ന അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ പ്രേക്ഷകർ പങ്കുവയ്ക്കുന്നത്. അഭിഷേക് പടത് സംവിധാനം ചെയ്ത ചിത്രത്തിന്റെ രചന സംവിധായകനൊപ്പം ആമിൽ കീൻ ഖാൻ, പർവേസ് ഷെയ്ഖ് എന്നിവർ ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്.
അജയ് ദേവ്ഗണിനൊപ്പം തബു, ശ്രിയ ശരൺ, ജയ്ദീപ് അഹ്ലാവത്, രജത് കപൂർ, പ്രകാശ് രാജ് തുടങ്ങിയ വൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വരും ദിവസങ്ങളിലും ബോക്സ് ഓഫീസിൽ സമാനമായ കുതിപ്പ് തുടരുമെന്നാണ് പ്രതീക്ഷ.
Tags : AjayDevgn Drishyam 3 BoxOffice