x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​യാ​ള​ത്തി​ന്‍റെ അ​ഭി​ന​യ​കു​ല​പ​തി മ​ധു​വി​ന് 94-ാം പി​റ​ന്നാ​ൾ ആ​ശം​സ​ക​ൾ; മ​ധു​വി​നെ സ​ന്ദ​ർ​ശി​ച്ച് സു​രേ​ഷ് ഗോ​പി​യും ഭാ​ര്യ രാ​ധി​ക​യും


Published: October 12, 2026 06:20 PM IST | Updated: October 12, 2026 06:20 PM IST

മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ​ന​ട​ൻ മ​ധു വി​ന്‍റെ ജ​ന്മ​ദി​നം സെ​പ്റ്റം​ബ​ർ 23 ആ​യി​രു​ന്നു​വെ​ങ്കി​ലും, മ​ല​യാ​ളം ക​ല​ണ്ട​ർ പ്ര​കാ​ര​മു​ള്ള 94-ാം പി​റ​ന്നാ​ൾ ദി​ന​മാ​യ ഒ​ക്ടോ​ബ​ർ 12 തി​ങ്ക​ളാ​ഴ്ച ഹൃ​ദ​യം നി​റ​ഞ്ഞ ആ​ശം​സ​ക​ളു​മാ​യി കേ​ന്ദ്ര​മ​ന്ത്രി​യും ന​ട​നു​മാ​യ സു​രേ​ഷ് ഗോ​പി​യും ഭാ​ര്യ രാ​ധി​ക​യും തി​രു​വ​ന​ന്ത​പു​രം ഗൗ​രീ​ശ​പ​ട്ട​ത്തെ "ഉ​മ" വീ​ട്ടി​ലെ​ത്തി അ​ദ്ദേ​ഹ​ത്തെ സ​ന്ദ​ർ​ശി​ച്ചു.

സു​രേ​ഷ് ഗോ​പി​യു​ടെ വ​ക​യാ​യി​രു​ന്നു പി​റ​ന്നാ​ൾ സ​ദ്യ. ച​ട​ങ്ങി​നി​ട​യി​ൽ, മ​ധു​വി​ന്‍റെ അ​ടു​ത്ത ബ​ന്ധു​വും പ്ര​ശ​സ്ത സി​നി​മാ ക​ലാ​സം​വി​ധാ​യ​ക​നു​മാ​യ പ്രേ​മ​ച​ന്ദ്ര​ൻ വ​ലി​യ ക്യാ​ൻ​വാ​സി​ൽ വ​ര​ച്ച മ​ധു​വി​ന്‍റെ മ​നോ​ഹ​ര​മാ​യ ഛായാ​ചി​ത്ര​ത്തി​ന്‍റെ സ​മ​ർ​പ്പ​ണ​വും സു​രേ​ഷ് ഗോ​പി നി​ർ​വ​ഹി​ച്ചു.

സി​നി​മാ​രം​ഗ​ത്ത് സു​രേ​ഷ് ഗോ​പി ഏ​റ്റ​വും ബ​ഹു​മാ​നി​ക്കു​ന്ന ര​ണ്ടു വ്യ​ക്തി​ക​ളി​ൽ ഒ​രാ​ളാ​ണ് മ​ധു (മ​റ്റൊ​രാ​ൾ സം​വി​ധാ​യ​ക​ൻ ജോ​ഷി​യാ​ണ്). പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ ത​നി​ക്കേ​റ്റ​വും അ​ടു​പ്പ​മു​ള്ള സു​രേ​ഷ് ഗോ​പി​യു​ടെ​യും രാ​ധി​ക​യു​ടെ​യും സാ​ന്നി​ധ്യം മ​ധു​വി​ന് ഏ​റെ സ​ന്തോ​ഷം പ​ക​രു​ന്ന​താ​യി.

ച​ട​ങ്ങി​ൽ പ്ര​ശ​സ്ത നി​ർ​മാ​താ​വും സം​സ്ഥാ​ന സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ക ക്ഷേ​മ​നി​ധി ബോ​ർ​ഡ് ചെ​യ​ർ​മാ​നു​മാ​യ എം. ​ര​ഞ്ജി​ത്ത്, നി​ർ​മാ​താ​ക്ക​ളാ​യ ഭാ​വ​ചി​ത്ര ജ​യ​കു​മാ​ർ , ക​ല്ലി​യൂ​ർ ശ​ശി , ആ​ർ​ട്ട് ഡ​യ​റ​ക്ട​ർ പ്രേ​മ​ച​ന്ദ്ര​ൻ, മ​ധു​വി​ന്‍റെ മ​ക​ൾ ഉ​മ, അ​ന​ന്തി​ര​വ​ൻ കൃ​ഷ്‌​ണ​കു​മാ​ർ അ​ട​ക്ക​മു​ള്ള അ​ടു​ത്ത ബ​ന്ധു​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഈ ​ച​ട​ങ്ങി​നെ​ക്കു​റി​ച്ച് പാ​ലാ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ ബി​ജു പു​ളി​ക്ക​ക​ണ്ടം പ​ങ്കു​വെ​ച്ച കു​റി​പ്പ് ഇ​ങ്ങ​നെ​യാ​ണ്: "സി​നി​മാ​രം​ഗ​ത്ത് എ​ന്‍റെ ഏ​റ്റ​വു​മ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളി​ൽ ഒ​രാ​ളാ​ണ് പ്രേ​മ​ച​ന്ദ്ര​ൻ. സം​വി​ധാ​യ​ക​ൻ സ​ത്യ​ൻ അ​ന്തി​ക്കാ​ട് സം​വി​ധാ​നം ചെ​യ്ത 'മ​ന​സി​ന​ക്ക​രെ' സി​നി​മ​യു​ടെ ആ​ർ​ട്ട് ഡ​യ​റ​ക്ട​റാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​ക്കാ​ല​ത്ത് തു​ട​ങ്ങി​യ​താ​ണ് ആ ​സൗ​ഹൃ​ദം. പ്രേ​മ​ൻ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ച​പ്ര​കാ​ര​മാ​ണ് അ​ദ്ദേ​ഹം വ​ര​ച്ച ചി​ത്രം പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ മ​ധു​സാ​റി​ന്‍റെ വീ​ട്ടി​ലെ​ത്തി സ​മ​ർ​പ്പി​ക്കു​ന്ന പ​രി​പാ​ടി സു​രേ​ഷ് ഗോ​പി​യു​മാ​യി സം​സാ​രി​ച്ച് ച​ട​ങ്ങ് ഒ​രു​ക്കി​യ​ത്.

പാ​ലാ​യി​ൽ ചി​ല അ​ത്യാ​വ​ശ്യ പ​രി​പാ​ടി​ക​ൾ ഉ​ള്ള​തി​നാ​ൽ എ​നി​ക്ക് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​കാ​ൻ സാ​ധി​ച്ചി​ല്ല. എ​ങ്കി​ലും, പ്രേ​മ​ച​ന്ദ്ര​നു​മൊ​ത്ത് വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് 'ഉ​മ' വീ​ട്ടി​ലെ​ത്തി മ​ധു​സാ​റി​നെ ക​ണ്ട​ത് ഇ​പ്പോ​ഴും ഓ​ർ​മ്മ​യി​ലു​ണ്ട്."

Tags : SureshGopi Madhu MalayalamCinema SureshGopiNews ActorMadhu

Recent News

Corehub Up