x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​തി​ഷേ​ധ​ത്തി​നി​ടെ പൊ​ലി​സ് മ​ർ​ദ​ന​മേ​റ്റു; ശ​രീ​ര​ത്തി​ലെ ച​ത​വു​ക​ൾ കാ​ണി​ച്ച് ന​ടി സെ​യ്ൻ മേ​രി ഖാ​ൻ

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: October 12, 2026 12:37 PM IST | Updated: October 12, 2026 12:37 PM IST

​ശരീരത്തിലെ ചതവുകൾ കാണിച്ചുകൊണ്ട് സെ​യ്ൻ മേ​രി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ നിന്നും

മു​ഖ്യ​തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​റു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​നി​ടെ പൊ​ലി​സി​ന്‍റെ മ​ർ​ദ​ന​ത്തി​നി​ര​യാ​യെ​ന്ന് ബോ​ളി​വു​ഡ് താ​രം ആ​മി​ർ ഖാ​ന്‍റെ അ​ന​ന്ത​ര​വ​ളും ന​ടി​യു​മാ​യ സെ​യ്ൻ മേ​രി ഖാ​ൻ. മും​ബൈ ഓ​ഗ​സ്റ്റ് ക്രാ​ന്തി മൈ​താ​നി​ൽ ന​ട​ന്ന സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​നാ​ണ് സെ​യ്‌​നും ന​ട​ൻ ഇ​മ്രാ​ൻ ഖാ​നും കൂ​ട്ടു​കാ​രി ലേ​ഖ വാ​ഷിം​ഗ്ട​ണും അ​ട​ക്ക​മു​ള്ള​വ​രെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

പൊ​ലി​സ് ലാ​ത്തി​വ​ച്ച് അ​ടി​ച്ച ശ​രീ​ര​ത്തി​ലെ ച​ത​വു​ക​ളു​ടെ​യും പാ​ടു​ക​ളു​ടെ​യും ദൃ​ശ്യ​ങ്ങ​ൾ സെ​യ്ൻ ഇ​ൻ​സ്റ്റ​ഗ്രാം വീ​ഡി​യോ​യി​ലൂ​ടെ പു​റ​ത്തു​വി​ട്ടു. കൈ​ക​ൾ, വി​ര​ലു​ക​ൾ, കാ​ലു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ടി​യേ​റ്റ് ചു​വ​ന്നും ക​രി​നീ​ലി​ച്ചും കി​ട​ക്കു​ന്ന ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്. "ഞ​ങ്ങ​ളെ പേ​ടി​പ്പി​ക്കാ​ൻ നോ​ക്ക​ല്ലേ, പേ​ടി​ക്ക് ഇ​വി​ടെ സ്ഥാ​ന​മി​ല്ല" എ​ന്ന് കാ​മ​റ നോ​ക്കി പ​റ​യു​ന്ന താ​രം 'ഡെ​മോ​ക്ര​സി ഫി​റ്റ് ചെ​ക്ക്' എ​ന്നാ​ണ് വീ​ഡി​യോ​യി​ൽ കു​റി​ച്ച​ത്.

പ്ര​തി​ഷേ​ധ​ത്തി​നി​ടെ ത​ങ്ങ​ളെ​യും ഇ​മ്രാ​ൻ ഖാ​നെ​യും പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ന്ന​തി​ന്‍റെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും സെ​യ്ൻ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വ​ച്ചി​രു​ന്നു. എ​വി​ടേ​ക്കാ​ണ് കൊ​ണ്ടു​പോ​കു​ന്ന​തെ​ന്ന് പൊ​ലി​സ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നി​ല്ലെ​ന്നും വാ​നി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ​പ്പോ​ൾ റോ​ഡി​ലു​ള്ള​വ​രും അ​ത് ഏ​റ്റു​വി​ളി​ച്ചെ​ന്നും ന​ടി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കു​റി​ച്ചു. ഒ​ടു​വി​ൽ മൂ​വ​രെ​യും യെ​ല്ലോ ഗേ​റ്റ് പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചെ​ങ്കി​ലും ക​സ്റ്റ​ഡി​ക്ക് കാ​ര​ണ​മെ​ന്തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വ്യ​ക്ത​മാ​യ മ​റു​പ​ടി ഉ​ണ്ടാ​യി​രു​ന്നി​ല്ല. മ​ണി​ക്കൂ​റു​ക​ളോ​ളം പൊ​ലി​സ് വാ​നി​ൽ ന​ഗ​ര​ത്തി​ലൂ​ടെ ക​റ​ക്കി​യ ശേ​ഷ​മാ​ണ് വി​ട്ട​യ​ച്ച​ത്.

പ്ര​തി​ഷേ​ധ​ത്തി​ന് അ​നു​മ​തി തേ​ടി​യി​രു​ന്നി​ല്ലെ​ന്നാ​ണ് മും​ബൈ പൊ​ലി​സി​ന്‍റെ വി​ശ​ദീ​ക​ര​ണം. ബോം​ബെ ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം മും​ബൈ​യി​ൽ പ്ര​തി​ഷേ​ധ​ങ്ങ​ൾ ന​ട​ത്താ​ൻ അ​നു​മ​തി​യു​ള്ള​ത് ആ​സാ​ദ് മൈ​താ​നി​ൽ മാ​ത്ര​മാ​ണെ​ന്നും പൊ​ലി​സ് വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ, പ്ര​തി​ഷേ​ധ​ത്തി​നാ​യി പൊ​ലി​സി​ന് മു​ൻ​കൂ​ട്ടി ഇ​മെ​യി​ൽ വ​ഴി അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും മ​റു​പ​ടി ല​ഭി​ച്ചി​രു​ന്നി​ല്ലെ​ന്നാ​ണ് സി​ജെ​പി പ്ര​വ​ർ​ത്ത​ക​രു​ടെ വാ​ദം.

പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ മ​ൻ​സൂ​ർ ഖാ​ന്‍റെ മ​ക​ളാ​യ സെ​യ്ൻ മേ​രി ഖാ​ൻ, സൂ​പ്പ​ർ​താ​രം ആ​മി​ർ ഖാ​ന്‍റെ​യും ന​ട​ൻ ഇ​മ്രാ​ൻ ഖാ​ന്‍റെ​യും ക​സി​ൻ കൂ​ടി​യാ​ണ്. ന​ട​ൻ​മാ​രാ​യ ആ​മി​ർ ഖാ​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ നേ​രി​ട്ട പൊ​ലി​സ് ന​ട​പ​ടി​യും സ​മ​ര​ത്തി​ലെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളും ബോ​ളി​വു​ഡ് സി​നി​മാ ലോ​ക​ത്തും രാ​ഷ്ട്രീ​യ രം​ഗ​ത്തും വ​ലി​യ ച​ർ​ച്ച​യാ​യി​രി​ക്കു​ക​യാ​ണ്.

Tags : ZaynMarie injury CJPprotest

Recent News

Corehub Up