x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രാ​യ പ്ര​തി​ഷേ​ധം; പി​ന്തു​ണ​യു​മാ​യി ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ വി​ജ​യ് വ​ർ​മ​യും ഹു​മ ഖു​റേ​ഷി​യും

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: October 12, 2026 02:16 PM IST | Updated: October 12, 2026 02:20 PM IST

വി​ജ​യ് വ​ർ​മ, ഹു​മ ഖു​റേ​ഷി

മു​ഖ്യ തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി പ്ര​മു​ഖ ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ വി​ജ​യ് വ​ർ​മ​യും ഹു​മ ഖു​റേ​ഷി​യും രം​ഗ​ത്ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഇ​രു​വ​രും ത​ങ്ങ​ളു​ടെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. പ്ര​തി​ഷേ​ധ​ക്കാ​രെ അ​ടി​ച്ച​മ​ർ​ത്തു​ന്ന ഡ​ൽ​ഹി പൊ​ലി​സി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രെ രൂ​ക്ഷ​മാ​യ പ്ര​തി​ക​ര​ണ​മാ​ണ് ഹു​മ ഖു​റേ​ഷി ന​ട​ത്തി​യ​ത്.

'സ്വ​ത​ന്ത്ര​വും നി​ഷ്പ​ക്ഷ​വു​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മു​ഖം' എ​ന്ന കു​റി​പ്പോ​ടെ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ ചി​ത്രം പ​ങ്കു​വ​ച്ചാ​ണ് വി​ജ​യ് വ​ർ​മ പ​രി​ഹാ​സ​രൂ​പേ​ണ പ്ര​തി​ക​രി​ച്ച​ത്. സ്റ്റീ​വ​ൻ സ്പി​ൽ​ബ​ർ​ഗി​ന്‍റെ ക്ലാ​സി​ക് ഹോ​ളി​വു​ഡ് ചി​ത്രം 'സേ​വിം​ഗ് പ്രൈ​വ​റ്റ് റ​യാ​ൻ' ഓ​ർ​മി​പ്പി​ച്ചു​കൊ​ണ്ട് 'സേ​വിം​ഗ് പ്രൈ​വ​റ്റ് ഗ്യാ​ൻ' എ​ന്ന ടാ​ഗ്‌ലൈനും അ​ദ്ദേ​ഹം ഉ​പ​യോ​ഗി​ച്ചു. 'ന​മ്മു​ടെ ദേ​ശീ​യ നാ​യ​ക​നെ ര​ക്ഷി​ക്കാ​ൻ സേ​ന​ക​ൾ ഒ​ന്നി​ക്കു​ന്ന​തി​ൽ സ​ന്തോ​ഷം, എ​ന്തു​വി​ല​കൊ​ടു​ത്തും അ​ദ്ദേ​ഹ​ത്തെ സം​ര​ക്ഷി​ക്ക​ണം' എ​ന്നും താ​രം കു​റി​ച്ചു.

ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ളെ​യും പൗ​ര​ന്മാ​രു​ടെ അ​വ​കാ​ശ​ങ്ങ​ളെ​യും ഊ​ന്നി​പ്പ​റ​ഞ്ഞു​കൊ​ണ്ടാ​യി​രു​ന്നു ഹു​മ ഖു​റേ​ഷി​യു​ടെ ശ​ക്ത​മാ​യ കു​റി​പ്പ്. സ​മാ​ധാ​ന​പ​ര​മാ​യ പ്ര​തി​ഷേ​ധം കു​റ്റ​മ​ല്ലെ​ന്നും അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്ന​വ​രോ​ട് ഉ​ത്ത​ര​വാ​ദി​ത്തം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് എ​ങ്ങ​നെ​യാ​ണ് തെ​റ്റാ​കു​ക​യെ​ന്നും താ​രം ചോ​ദി​ച്ചു.

'ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ജ​നാ​ധി​പ​ത്യ രാ​ജ്യ​മാ​ണ് ന​മ്മു​ടേ​ത്. സ​മാ​ധാ​ന​പ​ര​മാ​യ പ്ര​തി​ഷേ​ധ​ത്തി​നു​ള്ള അ​വ​കാ​ശം അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്ന​വ​ർ ന​ൽ​കു​ന്ന ഔ​ദാ​ര്യ​മ​ല്ല. ശ​ബ്ദ​മു​യ​ർ​ത്തി​യാ​ൽ വ്യ​ക്തി​പ​ര​മാ​യ ആ​ക്ര​മ​ണ​ങ്ങ​ളും തൊ​ഴി​ൽ​പ​ര​മാ​യ തി​രി​ച്ച​ടി​ക​ളും നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് അ​റി​യാം. എ​ങ്കി​ലും എ​നി​ക്ക് മൗ​നം പാ​ലി​ക്കാ​ൻ ക​ഴി​യി​ല്ല. ദേ​ശ​സ്നേ​ഹം എ​ന്ന​ത് അ​ന്ധ​മാ​യ മൗ​ന​മ​ല്ല, ജ​നാ​ധി​പ​ത്യം എ​ന്ന​ത് അ​ന്ധ​മാ​യ അ​നു​സ​ര​ണ​യ​ല്ല, വി​യോ​ജി​പ്പ് രാ​ജ്യ​വി​രു​ദ്ധ​വു​മ​ല്ല' - ഹു​മ ഖു​റേ​ഷി വ്യ​ക്ത​മാ​ക്കി.

 

Tags : Protest GyaneshKumar BollywoodActor VijayVarma HumaQureshi

Recent News

Corehub Up