x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബാ​ലി​യി​ൽ അ​വ​ധി ആ​ഘോ​ഷി​ച്ച് ന​ടി നൈ​ല ഉ​ഷ; ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച് താ​രം

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: October 12, 2026 03:36 PM IST | Updated: October 12, 2026 03:37 PM IST

നൈ​ല ഉ​ഷ

ന​ടി​യും റേ​ഡി​യോ ജോ​ക്കി​യു​മാ​യ നൈ​ല ഉ​ഷ​യു​ടെ ബാ​ലി അ​വ​ധി​ക്കാ​ല ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​കു​ന്നു. ബാ​ലി​യു​ടെ മ​നോ​ഹ​ര​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ്റ്റൈ​ലി​ഷ് ലു​ക്കി​ലാ​ണ് താ​രം ചി​ത്ര​ങ്ങ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

'ബാ​ലി​ക്കാ​യി വ​സ്ത്ര​മ​ണി​ഞ്ഞ് ഒ​രു​ങ്ങി​യ​ത് ര​സ​ക​ര​മാ​യി​രു​ന്നു, ചൂ​ടും ഈ​ർ​പ്പ​വും പി​ടി​മു​റു​ക്കും വ​രെ! എ​ന്നി​ട്ടും വി​യ​ർ​ത്തു കു​ളി​ച്ച ഓ​രോ നി​മി​ഷ​വും ഞാ​ൻ ആ​സ്വ​ദി​ച്ചു' എ​ന്നാ​ണ് ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ചു​കൊ​ണ്ട് നൈ​ല കു​റി​ച്ചി​രി​ക്കു​ന്ന​ത്. സ​ഹ​പ്ര​വ​ർ​ത്ത​ക​യാ​യ നി​മ്മി​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് നൈ​ല​യും സു​ഹൃ​ത്തു​ക്ക​ളും ഇ​ന്തോ​നേ​ഷ്യ​യി​ലെ ബാ​ലി​യി​ലേ​ക്ക് യാ​ത്ര തി​രി​ച്ച​ത്.

ദു​ബാ​യി​ൽ റേ​ഡി​യോ ജോ​ക്കി​യാ​യി ജോലി ചെയ്യുന്ന നൈ​ല ഉ​ഷ, 'കു​ഞ്ഞ​ന​ന്ദ​ന്‍റെ ക​ട' എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് മ​ല​യാ​ള സി​നി​മ​യി​ലെ​ത്തു​ന്ന​ത്. പൃ​ഥ്വി​രാ​ജ് ചി​ത്രം 'എ​മ്പു​രാ​ൻ' ആ​ണ് അ​വ​സാ​നം പു​റ​ത്തി​റ​ങ്ങി​യ ചി​ത്രം. ജ​യ​സൂ​ര്യ നാ​യ​ക​നാ​കു​ന്ന 'മാ​യ​ൻ' ആ​ണ് നൈ​ല​യു​ടെ പു​തി​യ പ്രോ​ജ​ക്ട്. സി​നി​മ​യ്ക്കൊ​പ്പം ത​ന്നെ യാ​ത്രാ വി​ശേ​ഷ​ങ്ങ​ളും ഫാ​ഷ​ൻ ഫോ​ട്ടോ​ക​ളും താ​രം ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​യ്ക്കാ​റു​ണ്ട്.

Tags : NylaUsha Bali Vacation Photoshoot

Recent News

Corehub Up