x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വി​ദേ​ശ നി​ക്ഷേ​പ​ത്തി​ൽ ജ​പ്പാ​ൻ ഒ​ന്നാ​മ​ത്


Published: October 13, 2026 03:11 AM IST | Updated: October 13, 2026 03:11 AM IST

ഇ​ന്ത്യ -ജ​പ്പാ​ൻ

ന്യൂ​ഡ​ൽ​ഹി: 2026-27 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ന്‍റെ ആ​ദ്യ പാ​ദ​ത്തി​ൽ (ഏ​പ്രി​ൽ-​ജൂ​ൺ) ഇ​ന്ത്യ​യി​ലേ​ക്ക് ഏ​റ്റ​വും കൂ​ടു​ത​ൽ നി​ക്ഷേ​പം (എ​ഫ്ഡി​ഐ) എ​ത്തി​ച്ച രാ​ജ്യ​മാ​യി മാ​റി ജ​പ്പാ​ൻ . ഈ ​മൂ​ന്നു മാ​സ​ത്തി​നി​ടെ 5.71 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ (ഏ​ക​ദേ​ശം 54,000 കോ​ടി​യി​ല​ധി​കം രൂ​പ) നി​ക്ഷേ​പ​മാ​ണ് ജ​പ്പാ​നി​ൽ​നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി​യ​ത്.

മു​ൻ സാ​മ്പ​ത്തി​ക വ​ർ​ഷം മു​ഴു​വ​ൻ ജ​പ്പാ​നി​ൽ​നി​ന്നു ല​ഭി​ച്ച 3.74 ബി​ല്യ​ൺ ഡോ​ള​റി​നേ​ക്കാ​ൾ ഉ​യ​ർ​ന്ന തു​ക​യാ​ണി​ത്. ഇ​തോ​ടെ ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തി​യ ആ​കെ ഇ​ക്വി​റ്റി വി​ദേ​ശ നി​ക്ഷേ​പ​മാ​യ 19.81 ബി​ല്യ​ൺ ഡോ​ള​റി​ൽ 29 ശ​ത​മാ​ന​വും ജ​പ്പാ​ന്‍റെ വി​ഹി​ത​മാ​യി മാ​റി.

നി​ർ​മാ​ണ മേ​ഖ​ല​യി​ലെ പു​തി​യ നി​ക്ഷേ​പ​ങ്ങ​ളേ​ക്കാ​ൾ ധ​ന​കാ​ര്യ മേ​ഖ​ല​യി​ലെ പ്ര​മു​ഖ ഏ​റ്റെ​ടു​ക്ക​ലു​ക​ളും ഓ​ഹ​രി പ​ങ്കാ​ളി​ത്ത​ങ്ങ​ളു​മാ​ണ് ഈ ​വ​ള​ർ​ച്ച​യ്ക്കു പ്ര​ധാ​ന ക​രു​ത്താ​യ​ത്. ഏ​പ്രി​ലി​ൽ ജ​പ്പാ​നി​ലെ എം​യു​എ​ഫ്ജി ബാ​ങ്ക് ഇ​ന്ത്യ​ൻ ബാ​ങ്കിം​ഗ് ഇ​ത​ര ധ​ന​കാ​ര്യ സ്ഥാ​പ​ന​മാ​യ ശ്രീ​റാം ഫി​നാ​ൻ​സി​ന്‍റെ 20 ശ​ത​മാ​നം ഓ​ഹ​രി​ക​ൾ 39,618 കോ​ടി രൂ​പ​യ്ക്ക് (ഏ​ക​ദേ​ശം 4.4 ബി​ല്യ​ൺ ഡോ​ള​ർ) സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

രാ​ജ്യ​ത്തെ ധ​ന​കാ​ര്യ സേ​വ​ന മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ വി​ദേ​ശ നി​ക്ഷേ​പ ഇ​ട​പാ​ടു​ക​ളി​ലൊ​ന്നാ​ണി​ത്. ഇ​തി​നു​പു​റ​മേ ഓ​ട്ടോ​മൊ​ബൈ​ൽ, ബാ​റ്റ​റി നി​ർ​മാ​ണം, പു​ന​രു​പ​യോ​ഗ ഊ​ർ​ജം, ഗ്ലോ​ബ​ൽ കാ​പ്പ​ബി​ലി​റ്റി സെ​ന്‍റ​റു​ക​ൾ (ജി​സി​സി) എ​ന്നി​വ​യി​ലും ജാ​പ്പ​നീ​സ് ക​മ്പ​നി​ക​ൾ സ​ജീ​വ പ​ങ്കാ​ളി​ത്തം വ​ഹി​ക്കു​ന്നു​ണ്ട്.

ആ​ഗോ​ള രാ​ഷ്‌​ട്രീ​യ സം​ഘ​ർ​ഷ​ങ്ങ​ളും ഉ​ത്പാ​ദ​ന ചെല​വി​ലെ വ​ർ​ധ​ന​വും കാ​ര​ണം വി​ത​ര​ണ ശൃം​ഖ​ല​ക​ൾ ചൈ​ന​യ്ക്ക് പു​റ​ത്തേ​ക്കു വ്യാ​പി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ജാ​പ്പ​നീ​സ് ക​മ്പ​നി​ക​ൾ ഇ​ന്ത്യ​യെ പ്ര​ധാ​ന ല​ക്ഷ്യ​സ്ഥാ​ന​മാ​യി കാ​ണു​ന്ന​ത്.

ജാ​പ്പ​നീ​സ് നി​ക്ഷേ​പ​ക​രെ പി​ന്തു​ണ​യ്ക്കു​ന്ന​തി​നാ​യി ഒ​മ്പ​ത് സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 12 "ജാ​പ്പ​നീ​സ് ഇ​ൻ​ഡ​സ്ട്രി​യ​ൽ ടൗ​ൺ​ഷി​പ്പു​ക​ൾ' ഇ​ന്ത്യ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

 

Tags : Business Entrepreneur Startup Market Money Commodity Japan ranks first in foreign

Recent News

Corehub Up