x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടി​എം​എ- ഇ​സാ​ഫ് ബാ​ങ്ക് ക്വി​സ് മ​ത്സ​രം

വെബ്ഡെസ്ക്
Published: October 13, 2026 03:08 AM IST | Updated: October 13, 2026 03:09 AM IST

ടി​എം​എ- ഇ​സാ​ഫ് ബാ​ങ്ക് ക്വി​സ് മ​ത്സ​രം

തൃ​ശൂ​ർ: തൃ​ശൂ​ർ മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​നും ഇ​സാ​ഫ് സ്മോ​ൾ ഫി​നാ​ൻ​സ് ബാ​ങ്കും ചേ​ർ​ന്നു സം​ഘ​ടി​പ്പി​ച്ച ക്വി​സാ​ത്മ-​ബി​സി​ന​സ് ക്വി​സ് മ​ത്സ​ര​ത്തി​ൽ കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ഡി.​എം. ആ​ദി​ത്യ​ൻ, എ​സ്.​ജി. ശ്രീ​ഹ​രി എ​ന്നി​വ​ർ വി​ജ​യി​ക​ളാ​യി.

നാ​ഷ​ണ​ൽ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് ലീ​ഗ​ൽ സ്റ്റ​ഡീ​സി​ലെ ഓ​സ്റ്റി​ൻ ലാ​സ​ർ, ഡാ​നി​യേ​ൽ ജോ​സ​ഫ് എ​ന്നി​വ​ർ ര​ണ്ടാം സ്ഥാ​ന​വും, എം​ഇ​എ​സ് അ​സ്മാ​ബി കോ​ള​ജി​ലെ എം. ​ശ്രീ​ഹ​രി, കെ. ​അ​നു​ജി​ത്ത് എ​ന്നി​വ​ർ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.
ഇ​സാ​ഫ് ബാ​ങ്ക് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്‌ട​ർ ജോ​ർ​ജ് കെ. ​ജോ​ണ്‍ വി​ജ​യി​ക​ൾ​ക്കു​ള്ള കാ​ഷ് അ​വാ​ർ​ഡും ഫ​ല​ക​വും കൈ​മാ​റി. ഒ​രു ല​ക്ഷം രൂ​പ​യു​ടെ സ​മ്മാ​ന​മാ​ണ് വി​ജ​യി​ക​ൾ​ക്കു ന​ൽ​കി​യ​ത്. ക്വി​സ് മാ​സ്റ്റ​ർ എ.​ആ​ർ. ര​ഞ്ജി​ത്ത് ന​യി​ച്ച മ​ത്സ​ര​ത്തി​ൽ വി​വി​ധ കോ​ള​ജു​ക​ളി​ൽ​നി​ന്നു 125 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു.

ടി​എം​എ പ്ര​സി​ഡ​ന്‍റ് സീ​ജോ പോ​ന്നോ​ർ, ഇ​രി​ങ്ങാ​ല​ക്കു​ട ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ, സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ, പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ ജോ​സ​ഫ് ജോ​ർ​ജ്, ടി​എം​എ സെ​ക്ര​ട്ട​റി ജാ​ക്സ​ണ്‍ ഡേ​വി​ഡ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക്വി​സ് മ​ത്സ​ര​ത്തി​ന്‍റെ അ​ഞ്ചാ​മ​ത്തെ പ​തി​പ്പാ​ണ് കൊ​ട​ക​ര സ​ഹൃ​ദ​യ കോ​ള​ജി​ൽ സം​ഘ​ടി​പ്പി​ച്ച​ത്.

Tags : Business Entrepreneur Startup Market Money Commodity TMA-ESAF Bank Quiz Competition

Recent News

Corehub Up