x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാ​നി​റ്റ​റി ഷോ​പ്പി​ൽ മോ​ഷ​ണം, മാ​ർ​ത്താ​ണ്ഡം സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

വെബ് ഡെസ്‌ക്
Published: October 13, 2026 03:24 AM IST | Updated: October 13, 2026 03:24 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: പാ​പ്പ​നം​കോ​ട് പൂ​ഴി​ക്കു​ന്നി​ലെ സാ​നി​റ്റ​റി ഷോ​പ്പി​ൽ ന​ട​ന്ന മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ൾ അ​റ​സ്റ്റി​ൽ. മാ​ർ​ത്താ​ണ്ഡം സ്വ​ദേ​ശി ജ​സീം (29) നേ​മം ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. നേ​മം പൊ​ലി​സാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് 52,000 രൂ​പ​യും ഏ​ക​ദേ​ശം മൊ​ബൈ​ൽ ഫോ​ണും ന​ഷ്ട​പ്പെ​ട്ട​താ​യാ​ണ് പ​രാ​തി. പൂ​ഴി​ക്കു​ന്ന് ജം​ഗ്ഷ​ന് സ​മീ​പ​മു​ള്ള സ്ഥാ​പ​ന​ത്തി​ൽ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. ക​ട​യു​ടെ ഷ​ട്ട​റി​ന്‍റെ പൂ​ട്ട് പൊ​ളി​ച്ച് അ​ക​ത്തു​ക​യ​റി​യാ​ണ് മോ​ഷ​ണം. മു​ഖം തു​ണി​കൊ​ണ്ട് മ​റ​ച്ച ഒ​രാ​ൾ ക​ട​യി​ലെ മേ​ശ​പ്പു​റ​ത്തു​ണ്ടാ​യി​രു​ന്ന വ​സ്തു​ക്ക​ൾ പ​രി​ശോ​ധി​ച്ച ദൃ​ശ്യ​ങ്ങ​ൾ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞി​രു​ന്നു. സം​ഭ​വ​മ​റി​ഞ്ഞ് നേ​മം പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

പി​ന്നാ​ലെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് ജ​സീ​മി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കി​ടെ നേ​മം പൊ​ലി​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ വി​വി​ധ ക​ട​ക​ളി​ൽ മോ​ഷ​ണ​ശ്ര​മ​ങ്ങ​ൾ ന​ട​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ര​ണ്ട് ദി​വ​സം മു​മ്പ് പാ​പ്പ​നം​കോ​ട് തു​ക്കു​വി​ള​യ്ക്ക് സ​മീ​പ​ത്തെ ടെ​ക്സ്റ്റൈ​ൽ​സ് സ്ഥാ​പ​ന​ത്തി​ലും ബ്യൂ​ട്ടി പാ​ർ​ല​റി​ലും സ​മാ​ന​മാ​യ സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

ടെ​ക്സ്റ്റൈ​ൽ​സ് സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് തു​ണി​ക​ളും പ​ണ​വും ന​ഷ്ട​പ്പെ​ട്ട​താ​യും വി​വ​ര​മു​ണ്ട്. ഈ ​സം​ഭ​വ​ങ്ങ​ൾ ത​മ്മി​ൽ ബ​ന്ധ​മു​ണ്ടോ​യെ​ന്ന കാ​ര്യം വ്യ​ക്ത​മ​ല്ല. സം​ഭ​വ​ങ്ങ​ളി​ൽ പൊ​ലി​സ് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

Tags : Theft sanitary ware shop Marthandam native arrested

Recent News

Corehub Up