തിരുവനന്തപുരം: തമിഴ്നാട് മാർത്താണ്ഡത്തുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കാഞ്ഞിരംകുളം സ്വദേശി ശ്രീകുമാർ, കാട്ടാക്കട സ്വദേശി സജികുമാർ എന്നിവരാണ് മരിച്ചത്.
ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നിൽ അമിതവേഗതയിൽ എത്തിയ ടെമ്പോ വാൻ ഇടിക്കുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വാനിന്റെ അടിയിൽപ്പെട്ട ഇരുവരെയും കുഴിത്തുറ അഗ്നിരക്ഷാ സേനയാണ് പുറത്തെടുത്തത്.
ശ്രീകുമാർ സംഭവസ്ഥലത്തുവെച്ചും, ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് സജികുമാർ മരണപ്പെട്ടത്. സംഭവത്തിൽ കളിയിക്കാവിള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.