x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ര്‍​ത്താ​ണ്ഡ​ത്ത് വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി​ക​ള്‍ മ​രി​ച്ചു

വെബ് ഡെസ്ക്
Published: August 1, 2026 03:07 PM IST | Updated: August 1, 2026 03:07 PM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: ത​മി​ഴ്‌​നാ​ട് മാ​ർ​ത്താ​ണ്ഡ​ത്തു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി​ക​ൾ മ​രി​ച്ചു. കാ​ഞ്ഞി​രം​കു​ളം സ്വ​ദേ​ശി ശ്രീ​കു​മാ​ർ, കാ​ട്ടാ​ക്ക​ട സ്വ​ദേ​ശി സ​ജി​കു​മാ​ർ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ന് പി​ന്നി​ൽ അ​മി​ത​വേ​ഗ​ത​യി​ൽ എ​ത്തി​യ ടെ​മ്പോ വാ​ൻ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. വാ​നി​ന്‍റെ അ​ടി​യി​ൽ​പ്പെ​ട്ട ഇ​രു​വ​രെ​യും കു​ഴി​ത്തു​റ അ​ഗ്നി​ര​ക്ഷാ സേ​ന​യാ​ണ് പു​റ​ത്തെ​ടു​ത്ത​ത്.

ശ്രീ​കു​മാ​ർ സം​ഭ​വ​സ്ഥ​ല​ത്തു​വെ​ച്ചും, ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും വ​ഴി​യാ​ണ് സ​ജി​കു​മാ​ർ മ​ര​ണ​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ ക​ളി​യി​ക്കാ​വി​ള പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags : Road accident Marthandam Malayalis die

Recent News

Corehub Up