x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ല​ക്കാ​ട് റെ​യി​ൽവേ ഡി​വി​ഷ​ൻ വി​ഭ​ജ​നം: മം​ഗ​ളൂ​രു ഇ​ന്നു മു​ത​ൽ മൈ​സൂ​രു ഡി​വി​ഷ​നി​ൽ

വെബ്ഡെസ്ക്
Published: September 30, 2026 10:14 PM IST | Updated: September 30, 2026 10:14 PM IST

പ്രതീകാത്മക ചിത്രം - എഐ

ക​​​ണ്ണൂ​​​ർ: പാ​​​ല​​​ക്കാ​​​ട് റെ​​​യി​​​ൽ​​​വേ ഡി​​​വി​​​ഷ​​​ൻ വി​​​ഭ​​​ജ​​​നം ഇ​​​ന്നു പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​രു​​​ന്ന​​​തോ​​​ടെ പാ​​​ല​​​ക്കാ​​​ട് ഡി​​​വി​​​ഷ​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​രു​​​ന്ന മം​​​ഗ​​​ളൂ​​​രു ഉ​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള മേ​​​ഖ​​​ല​​​ക​​​ൾ ഇ​​​നി മൈ​​​സൂ​​​രു ഡി​​​വി​​​ഷ​​​ന്‍റെ കീ​​​ഴി​​​ലാ​​​കും. ഇ​​​തോ​​​ടെ സ​​​തേ​​​ണ്‍ റെ​​​യി​​​ൽ​​​വേ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി​​​ര​​​ന്ന മം​​​ഗ​​​ളൂ​​​രു സൗ​​​ത്ത് വെ​​​സ്റ്റേ​​​ണ്‍ റെ​​​യി​​​ൽ​​​വേ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​കും.

മം​​​ഗ​​​ളൂ​​​രു മേ​​​ഖ​​​ല​​​യെ സ​​​തേ​​​ൺ റെ​​​യി​​​ൽ​​​വേ​​​യി​​​ൽ​​​നി​​​ന്നു മാ​​​റ്റി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ പാ​​​ല​​​ക്കാ​​​ട് ഡി​​​വി​​​ഷ​​​നു കീ​​​ഴി​​​ൽ മം​​​ഗ​​​ളൂ​​​രു​​​വി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ജീ​​​വ​​​ന​​​ക്കാ​​​രെ ഇ​​​വി​​​ടെ​​നി​​​ന്ന് സ​​​തേ​​​ൺ റെ​​​യി​​​ൽ​​​വേ​​​യു​​​ടെ സ്ഥ​​​ല​​​ങ്ങ​​​ളി​​​ലേ​​​ക്കു പു​​​ന​​​ർ​​​വി​​​ന്യ​​​സി​​​ച്ചി​​​ട്ടു​​​ണ്ട്.

ലോ​​​ക്കോ​​​പൈ​​​ല​​​റ്റു​​​ക​​​ളു​​​ടെ​​​യും ഗാ​​​ർ​​​ഡു​​​ക​​​ളു​​​ടെ​​​യും ക്രൂ ​​​ഡി​​​പ്പോ മം​​​ഗ​​​ളൂ​​​രു​​​വി​​​ൽ​​നി​​​ന്നു ക​​​ണ്ണൂ​​​രി​​​ലേ​​​ക്കു മാ​​​റ്റി. ഉ​​​ള്ളാ​​​ളി​​​ലെ ട്രാ​​​ൻ​​​സ്മി​​​ഷ​​​ൻ ആ​​​ൻ​​​ഡ് ഡി​​​സ്ട്രി​​​ബ്യൂ​​​ഷ​​​ൻ ഡി​​​പ്പോ കു​​​ന്പ​​​ള​​​യി​​​ലേ​​​ക്കും മാ​​​റ്റി. ഡി​​​വി​​​ഷ​​​ൻ വി​​​ഭ​​​ജ​​​ന​​​ത്തെ​​ത്തു​​​ട​​​ർ​​​ന്ന് മം​​​ഗ​​​ളൂരു മേ​​​ഖ​​​ല​​​യി​​​ലെ ട്രെ​​​യി​​​ൻ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​നു​​​ള്ള പു​​​തി​​​യ ക​​​ണ്‍​ട്രോ​​​ൾ ബോ​​​ർ​​​ഡ് മൈ​​​സു​​​രു ഡി​​​വി​​​ഷ​​​നി​​​ൽ സ​​​ജ്ജ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. മം​​​ഗ​​​ളൂരു കോ​​​ച്ച് ഡി​​​പ്പോ​​​യി​​​ലെ ട്രെ​​​യി​​​ൻ സ​​​ർ​​​വീ​​​സു​​​ക​​​ളി​​​ലോ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ളി​​​ലോ നി​​​ല​​​വി​​​ൽ മാ​​​റ്റം ഉ​​​ണ്ടാ​​​കി​​​ല്ല.

ഡി​​​വി​​​ഷ​​​ൻ വി​​​ഭ​​​ജ​​​നം യാ​​​ത്ര​​​ക്കാ​​​രെ ബാ​​​ധി​​​ക്കി​​​ല്ലെ​​​ന്നാ​​​ണു റെ​​​യി​​​ൽ​​​വേ പ​​​റ​​​യു​​​ന്ന​​​ത്. അ​​​തേ​​​സ​​​മ​​​യം, പാ​​​ല​​​ക്കാ​​​ട് ഡി​​​വി​​​ഷ​​​നു കീ​​​ഴി​​​ലെ ട്രെ​​​യി​​​നു​​​ക​​​ൾ മം​​​ഗ​​​ളൂ​​​രു​​​വി​​​ലേ​​​ക്കു നീ​​​ട്ടു​​​ന്ന​​​തി​​​ന് സാ​​​ങ്കേ​​​തി​​​ക​​​മാ​​​യ ഒ​​​രു​​​പാ​​​ട് പ്ര​​​ശ്ന​​​ങ്ങ​​​ൾ ത​​​ര​​​ണം​​ചെ​​​യ്യേ​​​ണ്ടി വ​​​രും. നേ​​​ര​​​ത്തേ പാ​​​ല​​​ക്കാ​​​ട് ഡി​​​വി​​​ഷ​​​നി​​​ൽ​​നി​​​ന്നു​​ത​​​ന്നെ ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കാ​​​ര്യ​​​ങ്ങ​​​ൾ ക്ര​​​മീ​​​ക​​​രി​​​ക്കാ​​​മാ​​​യി​​​രു​​​ന്നു.

മം​​​ഗ​​​ളൂ​​​രു സെ​​​ൻ​​​ട്ര​​​ൽ, ജം​​​ഗ്ഷ​​​ൻ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ നി​​​ന്നു​​​ള്ള യാ​​​ത്രാ ടി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ വ​​​രു​​​മാ​​​നം പാ​​​ല​​​ക്കാ​​​ടി​​​നു ന​​​ഷ്ട​​​പ്പെ​​​ടും. ച​​​ര​​​ക്കു നീ​​​ക്ക​​​വ​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വ​​​രു​​​മാ​​​നം കു​​​റ​​​യു​​​ന്ന​​​ത് പാ​​​ല​​​ക്കാ​​​ടി​​​നെ ബാ​​​ധി​​​ക്കാ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​യും ഏ​​​റെ​​​യാ​​​ണ്. ച​​​ര​​​ക്കു​​നീ​​​ക്ക​​​ത്തി​​​ലൂ​​​ടെ വ​​​ലി​​​യ വ​​​രു​​​മാ​​​നം നേ​​​ടി​​​ക്കൊ​​​ടു​​​ത്ത മം​​​ഗ​​​ളൂ​​​രു തു​​​റ​​​മു​​​ഖ​​​ത്തി​​​ന​​​ടു​​​ത്ത പ​​​ന​​​ന്പൂ​​​ർ ഉ​​​ൾ​​​പ്പടെ​​​യു​​​ള്ള സ്റ്റേ​​​ഷ​​​നു​​​ക​​​ൾ മൈ​​​സൂ​​​രു​​​വി​​​ലേ​​​ക്കു മാ​​​റി​​​യ​​​താ​​​ണു കാ​​​ര​​​ണം.

പ്ര​​​തി​​​വ​​​ർ​​​ഷം 1100 കോ​​​ടി​​​യോ​​​ളം രൂ​​​പ​​​യു​​​ടെ ന​​​ഷ്ടം ഉ​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണു പ്രാ​​​ഥ​​​മി​​​ക വി​​​ല​​​യി​​​രു​​​ത്ത​​​ൽ. ഡി​​​വി​​​ഷ​​​ന്‍റെ സാ​​​ന്പ​​​ത്തി​​​ക​​​ശേ​​​ഷി കു​​​റ​​​യു​​​ന്ന​​​തു മ​​​ല​​​ബാ​​​റി​​​ലേ​​​ക്കു​​​ള്ള പു​​​തി​​​യ ട്രെ​​​യി​​​ൻ സ​​​ർ​​​വീ​​​സു​​​ക​​​ൾ​​​ക്കും മ​​​റ്റ് വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി​​​ക​​​ളെ​​​യും ബാ​​​ധി​​​ച്ചേ​​​ക്കു​​​മെ​​​ന്ന ആ​​​ശ​​​ങ്ക​​​യും ഉ​​​യ​​​രു​​​ന്നു​​​ണ്ട്.

Tags : Bifurcation Mangaluru MysuruDivision Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash PalakkadRailwayDivision

Recent News

Corehub Up