'ബത്ത'യിൽ വിജയ് സേതുപതി.
തന്റെ പുതിയ ചിത്രം 'ബത്ത'യ്ക്കു കേരളത്തിൽനിന്നു ലഭിക്കുന്ന മികച്ച പ്രതികരണങ്ങൾക്കു നന്ദി പറഞ്ഞ് തമിഴ് താരം വിജയ് സേതുപതി. സോഷ്യൽ മീഡിയയിലൂടെയാണ് താരം തന്റെ സ്നേഹവും നന്ദിയും പങ്കുവച്ചത്.
'ബത്ത'യെ സ്വീകരിച്ച കേരളത്തിനു നന്ദി! നിങ്ങളുടെ സ്നേഹവും പിന്തുണയും തുടർന്നും ഉണ്ടാകണം - വിജയ് സേതുപതി കുറിച്ചു.
ഒരു പ്രാദേശിക ഗുണ്ടയുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് ചിത്രത്തിന്റ ഇതിവൃത്തം. പ്രേക്ഷകരിൽനിന്നും നിരൂപകരിൽനിന്നും ഒരുപോലെ മികച്ച അഭിപ്രായമാണു ചിത്രത്തിനു ലഭിക്കുന്നത്. ബാലാജി തരണീധരനാണു ചിത്രത്തിന്റെ സംവിധായകൻ. സായ് പൃഥ്വിരാജ്, ലിജോമോൾ ജോസ്, സഹസ്രശ്രീ, ശാന്തി ബാലചന്ദ്രൻ, ഹരി കൃഷ്ണൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Tags : Entertainment VijaySethupathi Baththa Kollywood FilmNews