x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​മി​ഷ സ​ജ​യ​ന്‍റെ ത​മി​ഴ് ചി​ത്രം 'എ​ന്ന വി​ലൈ' ഒ​ടി​ടി​യി​ലേ​ക്ക്; സ്ട്രീ​മിം​ഗ് ഒ​ക്ടോ​ബ​ർ 15 മു​ത​ൽ

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: October 12, 2026 02:52 PM IST | Updated: October 12, 2026 02:52 PM IST

ചിത്രത്തിൽ നിന്നും

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​ന​ടി നി​മി​ഷ സ​ജ​യ​നും ത​മി​ഴ് താ​രം ക​രു​ണാ​സും കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച ത​മി​ഴ് ചി​ത്രം 'എ​ന്ന വി​ലൈ' ഒ​ടി​ടി​യി​ലേ​ക്ക്. നെ​റ്റ്ഫ്ലി​ക്സി​ലൂ​ടെ ഒ​ക്ടോ​ബ​ർ 15 മു​ത​ൽ ചി​ത്രം സ്ട്രീ​മിം​ഗ് ആ​രം​ഭി​ക്കും.

ദേ​ശീ​യ പു​ര​സ്കാ​ര ജേ​താ​വാ​യ സ​ജീ​വ് പാ​ഴൂ​ർ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്ത ഈ ​ചി​ത്രം ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ലാ​ണ് തി​യ​റ്റ​റു​ക​ളി​ലെ​ത്തി​യ​ത്. കേ​ര​ള​ത്തി​ൽ ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ വേ​ഫെ​റ​ർ ഫി​ലിം​സ് ആ​ണ് ചി​ത്രം തി​യ​റ്റ​റു​ക​ളി​ൽ എ​ത്തി​ച്ച​ത്. സോ​ഷ്യോ-​പൊ​ളി​റ്റി​ക്ക​ൽ ത്രി​ല്ല​ർ ഘ​ട​ക​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി​യ ഒ​രു ഫാ​മി​ലി ഡ്രാ​മ​യാ​യാ​ണ് ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ക​ലാ​മ​യ സി​നി​വേ​ഴ്സ്, റോ​മി​യോ പി​ക്ചേ​ഴ്സ് എ​ന്നീ ബാ​ന​റു​ക​ളി​ൽ മ​ല​യാ​ളി​യാ​യ വി. ​ജി​തേ​ഷ്, അ​നു​ഗോ​പാ​ൽ വേ​ണു​ഗോ​പാ​ല​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് 'എ​ന്ന വി​ലൈ' നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. നി​മി​ഷ സ​ജ​യ​നും ക​രു​ണാ​സി​നും പു​റ​മേ വൈ.​ജി. മ​ഹേ​ന്ദ്ര​ൻ, പൂ​ർ​ണി​മ ഭാ​ഗ്യ​രാ​ജ്, മൊ​ട്ട രാ​ജേ​ന്ദ്ര​ൻ, വി​ജ​യ​ല​ക്ഷ്മി, ഷാ​ഷ, പ്ര​വീ​ണ, ക​മ​ലേ​ഷ്, നി​ഴ​ൽ​ഗ​ൽ ര​വി, സ്വാ​മി​നാ​ഥ​ൻ, ദീ​പ ശ​ങ്ക​ർ തു​ട​ങ്ങി വ​ലി​യൊ​രു താ​ര​നി​ര ത​ന്നെ ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു​ണ്ട്.

Tags : NimishaSajayan EnnaVilai OTT

Recent News

Corehub Up