Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CJPprotest

സമരവിജയം ജീവനൊടുക്കിയ 21 പേർക്കായി സമർപ്പിച്ച് സി​ജെ​പി

ന്യൂ​ഡ​ൽ​ഹി: നീറ്റ് പരീക്ഷാചോദ്യപേപ്പർ ചോർച്ചയ്ക്കെതിരേയുള്ള സമരത്തിന്‍റെ വിജയം ജീവനൊടുക്കിയ 21 വിദ്യാർഥികൾക്കായി സമർപ്പിച്ച് സിജെപി സ്ഥാപകനേതാവ് അഭിജിത്ത് ദീപ്കെ. 35 ദിവസം നീണ്ട സമരത്തിനൊടുവിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചെന്ന വാർത്ത എത്തിയതോടെ വലിയ ആവേശത്തിരയിലായ ജന്തർ മന്തറിലെ സമരവേദിയിൽ നീറ്റ് പരീക്ഷ മാറ്റിയതിനെത്തുടർന്നു ജീവനൊടുക്കിയ 21 പേരുടെ പേരുകൾ വിളിച്ചു പറഞ്ഞാണ്ഈ സമരത്തിന്‍റെ വിജയം കോക്രോച്ച് ജനത പാർട്ടി അവർക്കായി സമർപ്പിച്ചത്.

ഒരു പ്രവർത്തകയാണ് മന്ത്രി രാജിവച്ച വിവരം മൊബൈൽ ഫോണിൽ അഭിജിത്തിനു കാണിച്ചുകൊടുത്തത്. ഇതോടെ ആവേശത്തിലായ അഭിജിത്ത് തറയിൽ പലവട്ടം അടിച്ചാണ് സമരവിജയം ആഘോഷിച്ചത്. 

 

രാ​ജ​സ്ഥാ​ൻ, ത​മി​ഴ്നാ​ട്, ഉ​ത്ത​ർ​പ്ര​ദേ​ശ്, മ​ധ്യ​പ്ര​ദേ​ശ് തു​ട​ങ്ങി വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് മാ​ന​സി​ക​ സ​മ്മ​ർ​ദ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ജീ​വ​നൊ​ടു​ക്കി​യ​ത്. ചോദ്യപേപ്പറുകൾ ചോരുകയും പരീക്ഷ റദ്ദാക്കുകയുംചെയ്തത് ഏറെ തയാറെടുപ്പുകളോടെ പണം മുടക്കി പരീക്ഷ എഴുതിയ വിദ്യാർഥികൾക്കു വൻ ദുരിതം സമ്മാനിച്ചിരുന്നു. 

പ​രീ​ക്ഷ ന​ട​ത്തി​പ്പി​ലെ ത​ട്ടി​പ്പു​ക​ളും തു​ട​ർ​ന്നു​ണ്ടാ​യ അ​നീ​തി​ക​ളുമാണ് കുട്ടികളെ അരക്ഷിതാ വസ്ഥയിലേക്കും ആത്മഹത്യയിലേക്കും  തള്ളിവിട്ടതെന്ന് ആരോപണം ഉയർന്നിരുന്നു.  

കുട്ടികൾക്കിടയിൽ  രാ​ജ്യ​വ്യാ​പ​ക​മാ​യി ഉ​യ​ർ​ന്ന രോ​ഷം സിജെപി ഏറ്റെടുത്തതോടെ ഭരണകൂടത്തെ ഇളക്കിയ പ്രക്ഷോഭമായി മാറുകയായിരുന്നു. ഇതാണ്  ഒ​ടു​വി​ൽ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ രാ​ജി​യി​ലേ​ക്കു വ​ഴി​തെ​ളി​ച്ചത്. ഇ​ത്ര​യും വി​ദ്യാ​ർ​ഥി​ക​ൾ ജീ​വ​നൊ​ടു​ക്കി​യി​ട്ടും സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു യാ​തൊ​രു​വി​ധ ഉ​ത്ത​ര​വാ​ധി​ത്ത​വും ഉ​ണ്ടാ​വി​ല്ലെ​ന്ന നി​ല​പാ​ടി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​ർ​ന്ന​ത്.

ആ​ത്മ​ഹ​ത്യ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ഒരു കോടി രൂപ വീതം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും പ്ര​തി​ഷേ​ധ​കാ​ർ​ക്കെ​തി​രെ എ​ടു​ത്ത കേ​സു​ക​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നു​മു​ള്ള ആ​വ​ശ്യ​ങ്ങ​ളി​ൽ സി​ജെ​പി ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാണ്. ഇതും കേന്ദ്രസർക്കാർ അംഗീകരിച്ചേക്കുമെന്നാണ് സൂചനകൾ. രാ​ജ്യ​ത്തെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ജീ​വ​നും ഭാ​വി​ക്കും സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കാ​ൻ പ​രീ​ക്ഷ സ​മ്പ്ര​ദാ​യ​ങ്ങ​ളി​ൽ മാ​റ്റ​ങ്ങ​ൾ വേ​ണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. 

Movies

യു​വ​ജ​ന​ങ്ങ​ളാ​ണ് രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ത്ത്, അ​വ​രെ കേ​ൾ​ക്ക​ണം, സം​ര​ക്ഷി​ക്ക​ണം: പി​ന്തു​ണ​യു​മാ​യി മ​മ്മൂ​ട്ടി  

നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് 'കോ​ക്ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി'​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന രാ​ജ്യ​വ്യാ​പ​ക യു​വ​ജ​ന പ്ര​തി​ഷേ​ധ​ത്തി​ന് പ്ര​മു​ഖ ന​ട​ൻ മ​മ്മൂ​ട്ടി​യു​ടെ പി​ന്തു​ണ.

യു​വ​ജ​ന​ങ്ങ​ളാ​ണ് രാ​ജ്യ​ത്തി​ന്‍റെ യ​ഥാ​ർ​ത്ഥ സ​മ്പ​ത്തെ​ന്നും, അ​വ​രു​ടെ ശ​ബ്ദം കേ​ൾ​ക്കു​ക​യും അ​വ​രെ സം​ര​ക്ഷി​ക്കു​ക​യും ശാ​ക്തീ​ക​രി​ക്കു​ക​യും വേ​ണ​മെ​ന്നാ​ണ് മ​മ്മൂ​ട്ടി ഫേ​സ്‌​ബു​ക്കി​ൽ പ​ങ്കു​വെ​ച്ച കു​റി​പ്പി​ലൂ​ടെ വ്യ​ക്ത​മാ​ക്കി​യ​ത്.

സി​നി​മ-​സാം​സ്കാ​രി​ക-​കാ​യി​ക രം​ഗ​ത്തെ നി​ര​വ​ധി പ്ര​മു​ഖ​ർ ഇ​തി​ന​കം പ്ര​തി​ഷേ​ധ​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ചി​ല​ർ ജ​ന്ത​ർ മ​ന്ത​റി​ലെ സ​മ​ര​വേ​ദി​യി​ൽ നേ​രി​ട്ടെ​ത്തി​യ​പ്പോ​ൾ മ​റ്റു​ചി​ല​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഐ​ക്യ​ദാ​ർ​ഢ്യം അ​റി​യി​ച്ച​ത്.

ഇ​തി​നി​ടെ, പ്ര​തി​ഷേ​ധി​ക്കു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് നേ​രെ പോ​ലീ​സ് ന​ട​ത്തി​യ അ​തി​ക്ര​മ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​ർ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് സി​ജെ​പി നാ​ളെ രാ​ജ്യ​വ്യാ​പ​ക സ​മ​ര​ത്തി​ന് ആ​ഹ്വാ​നം ചെ​യ്തി​ട്ടു​ണ്ട്. പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളും സ​മ​ര​ത്തി​ന് പ​ര​സ്യ പി​ന്തു​ണ​യു​മാ​യി എ​ത്തി​യ​തോ​ടെ പ്ര​തി​ഷേ​ധം കൂ​ടു​ത​ൽ ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.

National

വ​നി​താ പ്ര​തി​ഷേ​ധ​ക്കാ​രി​യു​ടെ മു​ഖ​ത്ത​ടി​ച്ച സം​ഭ​വം; പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ മാ​റ്റി

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റ് മാ​ർ​ച്ചി​നി​ടെ വ​നി​താ പ്ര​തി​ഷേ​ധ​ക്കാ​രി​യു​ടെ മു​ഖ​ത്ത​ടി​ച്ച ഡ​ൽ​ഹി പോ​ലീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​നെ ജ​ന്ത​ർ മ​ന്ദി​റി​ലെ ചു​മ​ത​ല​ക​ളി​ൽ നി​ന്ന് നീ​ക്കി. നോ​ർ​ത്ത് ഈ​സ്റ്റ് ജി​ല്ലാ അ​ഡീ​ഷ​ണ​ൽ ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​റാ​യ സ​ന്ദീ​പ് ലാം​ബ​യ്‌​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി.

കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മ്മേ​ന്ദ്ര പ്ര​ധാ​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി സം​ഘ​ടി​പ്പി​ച്ച മാ​ർ​ച്ചി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. ജ​ന്ത​ർ മ​ന്ദി​റി​ൽ ത​ടി​ച്ചു​കൂ​ടി​യ പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കി​ട​യി​ൽ വെ​ച്ച് ഓ​ഫീ​സ​ർ വ​നി​താ പ്ര​വ​ർ​ത്ത​ക​യെ മ​ർ​ദി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു.

സം​ഭ​വ​ത്തി​ൽ വ്യാ​പ​ക വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു. അ​തേ​സ​മ​യം സ​ന്ദീ​പ് ലാം​ബ​യ്‌​ക്കെ​തി​രെ മു​ൻ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എം​പി സാ​കേ​ത് ഗോ​ഖ​ലെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

 

National

സി​ജെ​പി പ്ര​തി​ഷേ​ധം: സംഘർഷത്തിൽ പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​നി​യെ വെ​ന്‍റി​ലേ​റ്റ​റി​ൽ​നി​ന്നു മാ​റ്റി

 
ന്യൂ​​​​ഡ​​​​ൽ​​​​ഹി: കോ​​​​ക്രോ​​​​ച്ച് ജ​​​​ന​​​​താ പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് മാ​​​​ർ​​​​ച്ചി​​​​നി​​​​ടെ​​​​യു​​​​ണ്ടാ​​​​യ സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​ൽ പ​​​​രി​​​​ക്കേ​​​​റ്റ വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി​​​​യെ വെ​​​​ന്‍റി​​​​ലേ​​​​റ്റ​​​​റി​​​​ൽ​​​​നി​​​​ന്നു മാ​​​​റ്റി​​​​യ​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ട്.

ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി പ​​​​രി​​​​ക്കേ​​​​റ്റ വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി ബോ​​​​ധ​​​​വ​​​​തി​​​​യാ​​​​ണെ​​​​ന്നും സ്വ​​​​യം ശ്വാ​​​​സ​​​​മെ​​​​ടു​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്നും ഡോ​​​​ക്‌​​​​ട​​​​ർ​​​​മാ​​​​ർ അ​​​​റി​​​​യി​​​​ച്ച​​​താ​​​യി വാ​​​​ർ​​​​ത്താ ഏ​​​​ജ​​​​ൻ​​​​സി​​​​യാ​​​​യ പി​​​​ടി​​​​ഐ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു.

ക​​​​ഴി​​​​ഞ്ഞ 20ന് ​​​​ന​​​​ട​​​​ന്ന പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​നി​​​​ടെ​​​​യു​​​​ണ്ടാ​​​​യ സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​ൽ സൗ​​​​ത്ത് ഡ​​​​ൽ​​​​ഹി സ്വ​​​​ദേ​​​​ശി​​​​നി​​​​യാ​​​​യ സാ​​​​ക്ഷി എ​​​​ന്ന 21കാ​​​​രി​​​​യാ​​​​യ വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി​​​​യെ​​​​യാ​​​​ണു മു​​​​ഖ​​​​ത്തി​​​​ലും നെ​​​​ഞ്ചി​​​​ലും ക​​​​ഴു​​​​ത്തി​​​​ലും പ​​​​രി​​​​ക്കു​​​​ക​​​​ളോ​​​​ടെ ഡ​​​​ൽ​​​​ഹി ആ​​​​ർ​​​​എം​​​​എ​​​​ൽ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ ഐ​​​​സി​​​​യു​​​​വി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ച​​​​ത്.

യു​​​​വ​​​​തി നി​​​​ല​​​​വി​​​​ൽ പ്ര​​​​തി​​​​ക​​​​രി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്നും ത​​​​ല​​​​ച്ചോ​​​​റി​​​​ന്‍റെ​​​​യും ന​​​​ട്ടെ​​​​ല്ലി​​​​ന്‍റെ​​​​യും എം​​​​ആ​​​​ർ​​​​ഐ സ്കാ​​​​ൻ സാ​​​​ധാ​​​​ര​​​​ണ​​​നി​​​​ല​​​​യി​​​​ലാ​​​​ണെ​​​​ന്നും ഡോ​​​​ക്‌​​​​ട​​​​ർ​​​​മാ​​​​ർ അ​​​​റി​​​​യി​​​​ച്ചു.

അ​​​​തി​​​​നി​​​​ടെ പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ർ​​​​ക്കു​​​​നേ​​​​രേ സു​​​​ര​​​​ക്ഷാ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ പെ​​​​ല്ല​​​​റ്റ് ഗ​​​​ണ്ണു​​​​ക​​​​ളു​​​​പ​​​​യോ​​​​ഗി​​​​ച്ച​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ണ്ട്. പെ​​​​ല്ല​​​​റ്റ് ഗ​​​​ണ്ണി​​​​ൽ​​​​നി​​​​ന്നു​​​​ള്ള വെ​​​​ടി​​​​യു​​​​ണ്ട​​​​ക​​​​ൾ ശ​​​​രീ​​​​ര​​​​ത്തി​​​​ലേ​​​​റ്റ പാ​​​​ടു​​​​ക​​​​ളു​​​​മാ​​​​യാ​​​​ണ് പ​​​​ല​​​​രെ​​​​യും ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

Latest News

Corehub Up