x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ത്രി​യി​ലെ വീ​ഡി​യോ നാ​ട​കം നി​ർ​ത്ത്, വി​ദ്യാ​ർ​ഥി​ക​ളെ അ​പ​മാ​നി​ക്ക​രു​ത്; മോ​ദി​ക്കെ​തി​രെ ആ​ഞ്ഞ​ടി​ച്ച് രാ​ഹു​ൽ ഗാ​ന്ധി

നാഷണൽ ഡെസ്ക്
Published: July 24, 2026 09:05 AM IST | Updated: July 24, 2026 09:14 AM IST

രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച വി​വാ​ദ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. പ്ര​ധാ​ന​മ​ന്ത്രി പ​ങ്കു​വെ​ച്ച അ​ർ​ദ്ധ​രാ​ത്രി വീ​ഡി​യോ സ​ന്ദേ​ശ​ത്തെ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് രാ​ഹു​ലി​ന്‍റെ ആ​ക്ര​മ​ണം. പ​രീ​ക്ഷ​ണ നാ​ളു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ ബു​ദ്ധി​യെ ഇ​ത്ത​രം പ​രി​താ​പ​ക​ര​മാ​യ വീ​ഡി​യോ​ക​ൾ പ​ങ്കു​വെ​ച്ച് അ​പ​മാ​നി​ക്ക​രു​തെ​ന്നും രാ​ഹു​ൽ ഗാ​ന്ധി തു​റ​ന്ന​ടി​ച്ചു.

വി​ഷ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി​ക്ക് മു​ന്നി​ൽ മൂ​ന്ന് പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ളാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് ഉ​ന്ന​യി​ച്ച​ത്. കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​നെ ഉ​ട​ന​ടി പു​റ​ത്താ​ക്കു​ക, നീ​റ്റ് ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രെ സ​മ​രം ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ളെ മ​ർ​ദി​ച്ച​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​ക, രാ​ജ്യ​ത്തെ വി​ദ്യാ​ർ​ഥി​ക​ളോ​ട് മാ​പ്പ് പ​റ​യു​ക എ​ന്നി​വ​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ആ​വ​ശ്യ​ങ്ങ​ൾ.

രാ​ജ്യ​ത്തെ വി​ദ്യാ​ർ​ഥി​ക​ൾ ഒ​ന്ന​ട​ങ്കം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ രാ​ജി​യാ​ണെ​ന്നും രാ​ഹു​ൽ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വീ​ഡി​യോ സ​ന്ദേ​ശ​ത്തെ പ​രി​ഹ​സി​ച്ച് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ൻ വി​മ​ർ​ശ​ന​മാ​ണ് ഉ​യ​ർ​ന്നു​വ​രു​ന്ന​ത്. മ​തി​ലു​ക​ളി​ല്ലാ​ത്ത വീ​ടി​ന്‍റെ ഗേ​റ്റ് പൂ​ട്ടി​യി​ടു​ന്ന ചി​ത്രം പ​ങ്കു​വെ​ച്ചാ​ണ് സി​ജെ​പി സ്ഥാ​പ​ക​ൻ അ​ഭി​ജി​ത്ത് ദീ​പ്കെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ന​ട​പ​ടി​യെ പ​രി​ഹ​സി​ച്ച​ത്.

Tags : RahulGandhi Criticises CjpProtest NarendraModi

Recent News

Corehub Up