x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ജ​യ​ക്കു​തി​പ്പ് തു​ട​ർ​ന്ന് സൈ​ജു കു​റു​പ്പ് ചി​ത്രം 'ആ​രം'

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: October 13, 2026 12:55 PM IST | Updated: October 13, 2026 12:55 PM IST

ചിത്രത്തിന്‍റെ ട്രെ​യി​ലിൽ നിന്നും

സൈ​ജു കു​റു​പ്പ് കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​യി എ​ത്തി​യ ക്രൈം ​ത്രി​ല്ല​ർ ചി​ത്രം 'ആ​രം' തി​യേ​റ്റ​റു​ക​ളി​ൽ വി​ജ​യ​ക​ര​മാ​യി പ്ര​ദ​ർ​ശ​നം തു​ട​രു​ന്നു. മി​ക​ച്ച പ്രേ​ക്ഷ​ക പ്ര​തി​ക​ര​ണ​ങ്ങ​ളോ​ടെ പ്ര​ദ​ർ​ശ​നം തു​ട​രു​ന്ന ചി​ത്ര​ത്തി​ന്‍റെ പു​തി​യ സ​ക്സ​സ് ടീ​സ​റും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. തി​യേ​റ്റ​റു​ക​ളി​ൽ നി​ന്നു​ള്ള മി​ക​ച്ച പ്ര​തി​ക​ര​ണ​ങ്ങ​ളും സി​നി​മ​യു​ടെ വി​ജ​യ​വും കോ​ർ​ത്തി​ണ​ക്കി​യാ​ണ് ടീ​സ​ർ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഒ​രു മ​ര​ണ​വും അ​തി​നെ ചു​റ്റി​പ്പ​റ്റി​യു​ള്ള ദു​രൂ​ഹ​ത​ക​ളു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം. അ​ന്വേ​ഷ​ണം മു​ന്നോ​ട്ട് പോ​കു​മ്പോ​ൾ ഉ​ണ്ടാ​കു​ന്ന അ​പ്ര​തീ​ക്ഷി​ത വ​ഴി​ത്തി​രി​വു​ക​ളും ട്വി​സ്റ്റു​ക​ളു​മാ​ണ് പ്രേ​ക്ഷ​ക​രെ തി​യേ​റ്റ​റു​ക​ളി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​ത്. ഒ​രു പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വേ​ഷ​ത്തി​ലെ​ത്തി​യ സൈ​ജു കു​റു​പ്പി​ന്‍റെ പ്ര​ക​ട​ന​ത്തി​ന് മി​ക​ച്ച അ​ഭി​പ്രാ​യ​മാ​ണ് ല​ഭി​ക്കു​ന്ന​ത്.

ഗു​ഡ് ഹോ​പ് പ്രൊ​ഡ​ക്ഷ​ൻ ആ​ൻ​ഡ് ഡി​സ്ട്രി​ബ്യൂ​ഷ​ന്‍റെ ബാ​ന​റി​ൽ ഡോ. ​ജു​നൈ​സ് ബാ​ബു ഗു​ഡ് ഹോ​പ്പും ഡോ. ​അ​ബ്ദു​ൽ ഹ​മീ​ദ് ഗു​ഡ് ഹോ​പ്പും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. റോ​വാ​ൻ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ​സും ഗു​ഡ് ഫെ​ല്ലാ​സും ചേ​ർ​ന്നാ​ണ് ചി​ത്രം തി​യേ​റ്റ​റു​ക​ളി​ൽ എ​ത്തി​ച്ച​ത്.

സൈ​ജു കു​റു​പ്പി​നൊ​പ്പം അ​സ്ക​ർ അ​ലി, സി​ദ്ധി​ഖ്, അ​ഞ്ജു കു​ര്യ​ൻ, സു​ധീ​ഷ്, കെ.​യു. മ​നോ​ജ്, ഷ​ഹീ​ൻ സി​ദ്ദി​ഖ് തു​ട​ങ്ങി​യ പ്ര​മു​ഖ താ​ര​ങ്ങ​ളും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു​ണ്ട്.

സം​വി​ധാ​നം: ര​ജീ​ഷ് പ​ര​മേ​ശ്വ​ര​ൻ, തി​ര​ക്ക​ഥ: വി​ഷ്ണു രാ​മ​ച​ന്ദ്ര​ൻ, ഛായാ​ഗ്ര​ഹ​ണം: ജി​ത്തു ദാ​മോ​ദ​ർ, എ​ഡി​റ്റിം​ഗ്: വി. ​സാ​ജ​ൻ, സം​ഗീ​തം: രോ​ഹി​ത് ഗോ​പാ​ല​കൃ​ഷ്ണ​ൻ, മാ​ർ​ക്ക​റ്റിം​ഗ്: ജാ​ങ്കോ സ്പേ​സ്, മാ​ർ​ക്ക​റ്റിം​ഗ് ആ​ൻ​ഡ് അ​ഡ്വ​ർ​ടൈ​സിം​ഗ്: ബ്രിം​ഗ്ഫോ​ർ​ത്ത്, പി.​ആ​ർ.​ഒ: ഐ​ശ്വ​ര്യ രാ​ജ് എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ

റി​ലീ​സി​ന് മു​ൻ​പ് ത​ന്നെ ചി​ത്ര​ത്തി​ന്‍റെ ഡി​ജി​റ്റ​ൽ അ​വ​കാ​ശം പ്ര​മു​ഖ ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മാ​യ സോ​ണി ലി​വ് സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. തി​യേ​റ്റ​ർ പ്ര​ദ​ർ​ശ​നം പൂ​ർ​ത്തി​യാ​യ ശേ​ഷ​മാ​യി​രി​ക്കും ചി​ത്രം ഒ​ടി​ടി​യി​ൽ സ്ട്രീ​മിം​ഗ് ആ​രം​ഭി​ക്കു​ക.

Tags : SaijuKurup Aaram AnjuKurian AskarAli

Recent News

Corehub Up