Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aaram

സ​സ്പെ​ൻ​സും അ​ന്വേ​ഷ​ണ​വും നി​റ​ച്ച് ആ​ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ  

ഗു​ഡ് ഹോ​പ് പ്രൊ​ഡ​ക്ഷ​ൻ ആ​ൻ​ഡ് ഡി​സ്ട്രി​ബ്യൂ​ഷ​ൻ ബാ​ന​റി​ൽ ഡോ​ക്ട​ർ ജു​നൈ​സ് ബാ​ബു ഗു​ഡ് ഹോ​പ് നി​ർ​മി​ച്ച് രാ​ജേ​ഷ് പ​ര​മേ​ശ്വ​ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക്‌ പു​റ​ത്ത്.

വി​ഷ്ണു രാ​മ​ച​ന്ദ്ര​ൻ തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന ചി​ത്രം ഒ​രു സൈ​ക്കോ​ള​ജി​ക്ക​ൽ ഇ​ൻ​വ​സ്റ്റി​ഗേ​ഷ​ൻ ത്രി​ല്ല​ർ ആ​യാ​ണ് ഒ​രു​ങ്ങു​ന്ന​ത്. സ​ത്യ​സ​ന്ധ​നാ​യ ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ജീ​വി​ത​ത്തി​ൽ അ​ര​ങ്ങേ​റു​ന്ന അ​പ്ര​തീ​ക്ഷി​ത സം​ഭ​വ​ങ്ങ​ളും അ​തി​നെ തു​ട​ർ​ന്നു​ണ്ടാ​കു​ന്ന ആ​ത്മ​സം​ഘ​ർ​ഷ​ങ്ങ​ളും തു​ട​ർ​ന്ന് ഉ​ണ്ടാ​കു​ന്ന ഉ​ദ്വേ​ഗ​ജ​ന​ക​മാ​യ അ​ന്വേ​ഷ​ണ​വു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം.

ഗു​ഡ്ഫെ​ല്ലാ​സ് റി​ലീ​സും റോ​വാ​ൻ എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ്സും ചേ​ർ​ന്നാ​ണ് സെ​പ്റ്റം​ബ​റി​ൽ ചി​ത്രം കേ​ര​ള​ത്തി​ൽ പ്ര​ദ​ർ​ശ​ന​ത്തി​ന് എ​ത്തി​ക്കു​ന്ന​ത്.

സി.​ഐ. ആ​ന്‍റോ ഈ​പ്പ​ൻ എ​ന്ന കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​യി സൈ​ജു കു​റു​പ്പ് എ​ത്തു​ന്ന ചി​ത്ര​ത്തി​ൽ അ​സ്ക​ർ അ​ലി, സി​ദ്ധി​ഖ്, അ​ഞ്ജു കു​ര്യ​ൻ, സു​ധീ​ഷ്, ഉ​ണ്ണി​ലാ​ലു, അ​ജി​ത് കോ​ശി, മ​നോ​ജ് കെ.​യു., ഷ​ഹീ​ൻ സി​ദ്ദി​ഖ്, അ​പ്പു​ണ്ണി ശ​ശി, മീ​ര വാ​സു​ദേ​വ്, വൈ​ഷ്ണ​വി ക​ല്യാ​ണി, സു​ര​ഭി സ​ന്തോ​ഷ്, ല​ത ദാ​സ്, ഗോ​കു​ല​ൻ, റി​യാ​സ് ന​ർ​മ​ക​ല, ജ​യ​രാ​ജ് വാ​ര്യ​ർ, ക​ബ​നി സൈ​റ, ശ്രേ​യ ജ​യ​ദീ​പ്, എ​റി​ക് ആ​ദം ഗു​ഡ് ഹോ​പ്പ് എ​ന്നി​വ​രാ​ണ് മ​റ്റ് പ്ര​ധാ​ന താ​ര​ങ്ങ​ൾ.

നി​ര​വ​ധി പ​ര​സ്യ​ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ രാ​ജേ​ഷ് പ​ര​മേ​ശ്വ​ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്റെ തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത് കി​നാ​വ​ള്ളി എ​ന്ന ചി​ത്ര​ത്തി​ന്‍റെ ര​ച​ന നി​ർ​വ​ഹി​ച്ച വി​ഷ്ണു രാ​മ​ച​ന്ദ്ര​നാ​ണ്.

ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം ജി​ത്തു ദാ​മോ​ദ​ർ, എ​ഡി​റ്റിം​ഗ് വി. ​സാ​ജ​ൻ, സം​ഗീ​ത സം​വി​ധാ​നം രോ​ഹി​ത് ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​രാ​ണ് നി​ർ​വ​ഹി​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ലെ ഗാ​ന​ങ്ങ​ൾ​ക്ക് കൈ​ത​പ്രം, ജി​സ് ജോ​യ്, ജോ ​പോ​ൾ എ​ന്നി​വ​ർ വ​രി​ക​ൾ ഒ​രു​ക്കു​ന്നു. ഹ​രി ച​ര​ൺ, സി​താ​ര കൃ​ഷ്ണ​കു​മാ​ർ, സാ​യ​നോ​ര, അ​തു​ൽ ന​റു​ക​ര, യാ​സി​ൻ നി​സാ​ർ, അ​ജ​യ് ശ്രാ​വ​ൺ, ആ​ര​തി എം.​എ​ൻ. അ​ശ്വി​ൻ എ​ന്നി​വ​രാ​ണ് ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കു​ന്ന​ത്.

ഉ​ദ്വേ​ഗ​ജ​ന​ക​മാ​യ അ​ന്വേ​ഷ​ണ​വും ശ​ക്ത​മാ​യ വൈ​കാ​രി​ക മു​ഹൂ​ർ​ത്ത​ങ്ങ​ളും സ​സ്പെ​ൻ​സ് നി​റ​ഞ്ഞ ക​ഥ​പ​റ​ച്ചി​ലും ഒ​ത്തു​ചേ​രു​ന്ന ആ​രം മ​ല​യാ​ള​ത്തി​ൽ വേ​റി​ട്ടൊ​രു ഇ​ൻ​വെ​സ്റ്റി​ഗേ​റ്റീ​വ് ക്രൈം ​ത്രി​ല്ല​ർ അ​നു​ഭ​വ​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ.

പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ: ബാ​ബു പി​ള്ള. കോ​സ്റ്റ്യൂം ഡി​സൈ​ന​ർ: സു​ജി​ത് മ​ട്ട​ന്നൂ​ർ. മേ​ക്ക​പ്പ്: കി​ര​ൺ, മ​നോ​ജ്. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ: നി​കേ​ഷ് നാ​രാ​യ​ൺ. ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ: ഷി​ബി​ൻ കൃ​ഷ്ണ. സ്റ്റ​ണ്ട് ഡ​യ​റ​ക്ട​ർ: റോ​ബി​ൻ ടോം. ​ഗാ​ന​ര​ച​ന: കൈ​ത​പ്രം, ജി​സ് ജോ​യ്, ജോ ​പോ​ൾ. കൊ​റി​യോ​ഗ്ര​ഫി: ശ്രീ​ജി​ത്ത് ഡാ​ൻ​സ് സി​റ്റി, ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ: ഷി​ജോ ഡൊ​മി​നി​ക്. സ്റ്റി​ൽ​സ്: സി​ബി ചീ​ര​ൻ. പ​ബ്ലി​സി​റ്റി ഡി​സൈ​ൻ: മാ ​മി ജോ. ​ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ് : ജാ​ങ്കോ സ്പേ​സ്, മാ​ർ​ക്ക​റ്റിം​ഗ് ആ​ൻ​ഡ് അ​ഡ്വ​ർ​ടൈ​സിം​ഗ് : ബ്രി​ങ്ഫോ​ർ​ത്ത്, പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്

Latest News

Corehub Up