കോഴിക്കോട് നഗരത്തിന്റെ മുക്കും മൂലയും അരിച്ചു പെറുക്കി പൂർണമായും ഒരു പോലീസ് കഥ പറയുന്ന ആരം എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. നാൽപ്പത്തിയഞ്ചു ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണമാണ് ഫെബ്രുവരി ഇരുപത്തിയഞ്ചിന് പൂർത്തിയായത്.
പ്രശസ്ത ആഡ് ഫിലിം മേക്കറായ രജീഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഗുഡ് ഹോപ്പ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. ജുനൈസ് ബാബു നിർമിക്കുന്നു.
ഏറെ ദുരൂഹതകളും സസ്പെൻസുമൊക്കെ നിറഞ്ഞുനിൽക്കുന്ന ഒരു പോലീസ് കഥ തികഞ്ഞ ഉദ്വേഗത്തിലും മികച്ചകെട്ടുറപ്പിലും അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.
സത്യസന്ധനായ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക ജീവിതത്തിൽ നേരിടേണ്ടി വരുന്ന ഒരു പ്രശ്നവും അതിന്റെ പിന്നാലെ എത്തുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിലുടെ അവതരിപ്പിക്കുവാൻ സംവിധായകൻ രജീഷ് പരമേശ്വരൻ ശ്രമിക്കുന്നത്.
ഒരുഇമോഷണൽ ഡ്രാമ തില്ലർ ജോണർ എന്ന് ഈ ചിത്രത്തെ മൊത്തത്തിൽ വിശേഷിപ്പിക്കാം. പ്രേക്ഷകനെ ഉദ്വേഗത്തിന്റെ മുൾമുനയിലൂടെ സഞ്ചരിക്കാൻ പ്രേരിപ്പിക്കുന്ന സിനിമ കൂടിയാണിത്.
സൈജു കുറുപ്പാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൈജു ഇതുവരെ കൈകാര്യം ചെയ്യാത്ത വിധത്തിലുള്ള തികച്ചും സീരിയസായ ഒരു കഥപാത്രമാണ് ഇതിലെ സിഐ. ആന്റോ.
അഞ്ജു കുര്യൻ, സിദ്ദിഖ്, സുധീഷ്, മീരാ വാസുദേവ്, അഷ്ക്കർ അലി, ഷഹീൻ സിദ്ദിഖ്, റിയാസ് നർമ്മ കല, മനോജ് കെ.യു,, ജയരാജ് വാര്യർ, അപ്പുണ്ണി ശശി, കോഴിക്കോട് ജയരാജ്, ഉണ്ണി ലാലു, ഗോകുലൻ ഹരിത്, സുരഭി സന്തോഷ്, രമാദേവി, അൻഷ മോഹൻ, മാസ്റ്റർ ആദം എറിക്ക് എന്നിവരും പ്രധാന താരങ്ങളാണ്.
സുഗീത് സംവിധാനം ചെയ്ത കിനാവള്ളി എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കി ശ്രദ്ധേയനായ വിഷ്ണു രാമചന്ദ്രനാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഗാനങ്ങൾ - കൈതപ്രം, ജിസ് ജോയ്, ജോപോൾ, സംഗീതം - രോഹിത് ഗോപാലകൃഷ്ണൻ, ജെയ്ക്ക് ബിജോയ്സിന്റെ പ്രധാന സഹായിയായി പ്രവർത്തിച്ചു പോന്ന രോഹിത് സ്വതന്ത്ര സംഗീത സംവിധായകനാകുകയാണ് ഈ ചിത്രത്തിലൂടെ.
പ്രൊഡക്ഷൻ ഡിസൈനർ - ബാബു പിള്ള, കോസ്റ്റ്യൂം ഡിസൈൻ- സുജിത് മട്ടന്നൂർ. മേക്കപ്പ്-മനോജ് കിരൺ രാജ്, സ്റ്റിൽസ് - സിബി ചീരൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ - ഷിബിൻ കൃഷ്ണ. ഫിനാൻസ് കൺട്രോളർ - ഷിജോ ഡോമിനിക്, പ്രൊഡക്ഷൻ മാനേജർ - മെഹ്മൂദ് കാലിക്കട്ട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഷാജി കൊല്ലം, പ്രൊഡക്ഷൻ കൺട്രോളർ. നികേഷ് നാരായണൻ. പിആർഒ-വാഴൂർ ജോസ്.
Tags : aaram Saiju Kurup packup