Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Packup

പോ​ലീ​സു​കാ​രി​യാ​യി പാ​ർ​വ​തി തി​രു​വോ​ത്ത്; പ്ര​ഥ​മ​ദൃ​ഷ്ട്യാ കു​റ്റ​ക്കാ​ർ പാ​ക്ക​പ്പ്

പാ​ർ​വ​തി തി​രു​വോ​ത്ത് കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന പ്ര​ഥ​മ​ദൃ​ഷ്ട്യാ കു​റ്റ​ക്കാ​ർ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം കോ​ട്ട​യം ച​ങ്ങ​നാ​ശേ​രി, കു​ട്ട​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി പൂ​ർ​ത്തി​യാ​യി.

ഷ​ഹ​ദാ​ണ് ഈ ​ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ഏ​റെ ശ്ര​ദ്ധേ​യ​മാ​യ പ്ര​കാ​ശ​ൻ പ​റ​ക്ക​ട്ടെ, അ​നു​രാ​ഗം എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം ഷ​ഹ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്.11 ഐ​ക്ക​ൺ​സ് ഫി​ലിം പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ അ​ർ​ജു​ൻ സെ​ൽ​വ​യാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

ആ​ശ്രി​ത നി​യ​മ​ന​ത്തി​ലൂ​ടെ പോ​ലീ​സ് കോ​ൺ​സ്റ്റ​ബി​ളാ​യി ജോ​ലി ല​ഭി​ച്ച് ചു​മ​ത​ല​യേ​ൽ​ക്കു​ന്ന സ്ത്രീ​യു​ടെ ഔ​ദ്യോ​ഗി​ക​ജീ​വി​ത​ത്തി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി അ​ര​ങ്ങു​ന്ന സം​ഭ​വ​ങ്ങ​ളാ​ണ് ത്രി​ല്ല​ർ ജോ​ണ​റി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

പാ​ർ​വ​തി തി​രു​വോ​ത്താ​ണ് കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​യ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. അ​ഭി​യ​രം​ഗ​ത്തെ​ത്തി​യി​ട്ട് ഇ​രു​പ​തു വ​ർ​ഷ​ക്കാ​ല​മാ​യ പാ​ർ​വ​തി ഇ​താ​ദ്യ​മാ​യാ​ണ് ഒ​രു പോ​ലീ​സ് ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

വി​ന​യ് ഫോ​ർ​ട്ട്, വി​ജ​യ​രാ​ഘ​വ​ൻ, സാ​യ് കു​മാ​ർ, പാ​ർ​ത്ഥി​പ​ൻ, മാ​ത്യു തോ​മ​സ്, സി​ദ്ധാ​ർ​ത്ഥ് ഭ​ര​ത​ൻ, അ​സീ​സ് നെ​ടു​മ​ങ്ങാ​ട്, ജ​യ​ശീ, ഉ​ണ്ണി​മാ​യാ പ്ര​സാ​ദ്, സി​റാ​ജ്, നി​യാ​സ് ബ​ക്ക​ർ, എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു.

ര​ച​ന - പി.​എ​സ്. സു​ബ്ര​ഹ​മ​ണ്യം, വി​ജേ​ഷ് തോ​ട്ടു​ങ്ക​ൽ, സം​ഗീ​തം - മു​ജീ​ബ് മ​ജീ​ദ്. ഛായാ​ഗ്ര​ഹ​ണം - റോ​ബി രാ​ജ്. എ​ഡി​റ്റിം​ഗ് - ച​മ​ൻ ചാ​ക്കോ. ക​ലാ​സം​വി​ധാ​നം - മ​കേ​ഷ് മോ​ഹ​ൻ. മേ​ക്ക​പ്പ് - അ​മ​ൽ. കോ​സ്റ്റ്യൂം ഡി​സൈ​ൻ -സ​മീ​രാ സ​നീ​ഷ്. ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ -ബേ​ബി പ​ണി​ക്ക​ർ. സ്റ്റി​ൽ​സ്- റി​ജാ​ഷ് മു​ഹ​മ്മ​ദ്. ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ - ദീ​പ​ക്. പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ - എ​ൽ​ദോ ജോ​ൺ. പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്കു​ട്ടീ​വ് - ഫ​ഹ​ദ് (അ​പ്പു). പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - സ​നൂ​പ് ച​ങ്ങ​നാ​ശേ​രി. കോ​ട്ട​യം, കൂ​ത്താ​ട്ടു​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​കും. പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്.

 

Movies

മൂ​ന്നു​വ​ർ​ഷം നീ​ണ്ട ചി​ത്രീ​ക​ര​ണം; ഒ​ടു​വി​ൽ കാ​ന്താ​ര​യ്ക്ക് പാ​ക്ക​പ്പ്

അ​നി​ശ്ചി​ത​ങ്ങ​ൾ​ക്കൊ​ടു​വി​ൽ കാ​ന്താ​ര സി​നി​മ​യു​ടെ ര​ണ്ടാം ഭാ​ഗം ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. മൂ​ന്ന് വ​ർ​ഷം നീ​ണ്ടു​നി​ന്ന ചി​ത്രീ​ക​ര​ണ​ത്തി​നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​വ​സാ​ന​മാ​യ​ത്. ആ​ദ്യ ഭാ​ഗ​ത്തി​ല്‍ പ്രേ​ക്ഷ​ക​ര്‍ ക​ണ്ട ക​ഥ​യു​ടെ മു​ന്‍​പ് ന​ട​ന്ന സം​ഭ​വ​ങ്ങ​ളാ​കും കാ​ന്താ​ര​യു​ടെ തു​ട​ര്‍​ച്ച​യി​ല്‍ കാ​ണാ​ന്‍ ക​ഴി​യു​ക. ‘കാ​ന്താ​ര: എ ​ലെ​ജ​ന്‍​ഡ് ചാ​പ്റ്റ​ര്‍ വ​ണ്‍’ എ​ന്നാ​ണ് പ്രീ​ക്വ​ലി​ന് ന​ല്‍​കി​യി​രി​ക്കു​ന്ന പേ​ര്.

റി​ഷ​ഭ് ഷെ​ട്ടി​യാ​ണ് ചി​ത്രം തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്ത കാ​ന്താ​ര​യി​ൽ റി​ഷ​ഭ് ഷെ​ട്ടി അ​വ​ത​രി​പ്പി​ച്ച ശി​വ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ഭൂ​ത​ക്കോ​ലം കെ​ട്ടു​ന്ന പി​താ​വി​ന്‍റെ ക​ഥ​യാ​യി​രി​ക്കും വ​രാ​നി​രി​ക്കു​ന്ന ചി​ത്ര​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

Latest News

Corehub Up