പാർവതി തിരുവോത്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രഥമദൃഷ്ട്യാ കുറ്റക്കാർ എന്ന ചിത്രത്തിന്റെ ചിത്രീകരണം കോട്ടയം ചങ്ങനാശേരി, കുട്ടനാട് എന്നിവിടങ്ങളിലായി പൂർത്തിയായി.
ഷഹദാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഏറെ ശ്രദ്ധേയമായ പ്രകാശൻ പറക്കട്ടെ, അനുരാഗം എന്നീ ചിത്രങ്ങൾക്കു ശേഷം ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.11 ഐക്കൺസ് ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ അർജുൻ സെൽവയാണ് ഈ ചിത്രം നിർമിക്കുന്നത്.
ആശ്രിത നിയമനത്തിലൂടെ പോലീസ് കോൺസ്റ്റബിളായി ജോലി ലഭിച്ച് ചുമതലയേൽക്കുന്ന സ്ത്രീയുടെ ഔദ്യോഗികജീവിതത്തിൽ അപ്രതീക്ഷിതമായി അരങ്ങുന്ന സംഭവങ്ങളാണ് ത്രില്ലർ ജോണറിലൂടെ അവതരിപ്പിക്കുന്നത്.
പാർവതി തിരുവോത്താണ് കേന്ദ്ര കഥാപാത്രമായ അവതരിപ്പിക്കുന്നത്. അഭിയരംഗത്തെത്തിയിട്ട് ഇരുപതു വർഷക്കാലമായ പാർവതി ഇതാദ്യമായാണ് ഒരു പോലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
വിനയ് ഫോർട്ട്, വിജയരാഘവൻ, സായ് കുമാർ, പാർത്ഥിപൻ, മാത്യു തോമസ്, സിദ്ധാർത്ഥ് ഭരതൻ, അസീസ് നെടുമങ്ങാട്, ജയശീ, ഉണ്ണിമായാ പ്രസാദ്, സിറാജ്, നിയാസ് ബക്കർ, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
രചന - പി.എസ്. സുബ്രഹമണ്യം, വിജേഷ് തോട്ടുങ്കൽ, സംഗീതം - മുജീബ് മജീദ്. ഛായാഗ്രഹണം - റോബി രാജ്. എഡിറ്റിംഗ് - ചമൻ ചാക്കോ. കലാസംവിധാനം - മകേഷ് മോഹൻ. മേക്കപ്പ് - അമൽ. കോസ്റ്റ്യൂം ഡിസൈൻ -സമീരാ സനീഷ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ -ബേബി പണിക്കർ. സ്റ്റിൽസ്- റിജാഷ് മുഹമ്മദ്. ലൈൻ പ്രൊഡ്യൂസർ - ദീപക്. പ്രൊഡക്ഷൻ മാനേജർ - എൽദോ ജോൺ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - ഫഹദ് (അപ്പു). പ്രൊഡക്ഷൻ കൺട്രോളർ - സനൂപ് ചങ്ങനാശേരി. കോട്ടയം, കൂത്താട്ടുകുളം എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകും. പിആർഒ-വാഴൂർ ജോസ്.
Tags : pradhamadrishtyaa kuttakkaar packup parvathy thiruvoth