x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

140 ദി​വ​സ​ത്തെ ഷൂ​ട്ടിം​ഗ്; പെ​പ്പെ​യു​ടെ കാ​ട്ടാ​ള​ന് പാ​ക്ക​പ്പ്


Published: February 26, 2026 02:10 PM IST | Updated: February 26, 2026 02:10 PM IST

ആ​ന്‍റ​ണി വ​ർ​ഗീ​സ് നാ​യ​ക​നാ​കു​ന്ന കാ​ട്ടാ​ള​ന് പാ​ക്ക​പ്പ് ആ​യി. ക്യൂ​ബ്സ് എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ ഷെ​രീ​ഫ് മു​ഹ​മ്മ​ദ് നി​ർ​മി​ച്ച് പോ​ൾ ജോ​ർ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന ബ്ര​ഹ്മാ​ണ്ഡ​ചി​ത്ര​മാ​ണി​ത്.

140-ദി​വ​സം നീ​ണ്ട മാ​ര​ത്തോ​ൺ ചി​ത്രീ​ക​ര​ണ​മാ​ണ് ഇ​പ്പോ​ൾ പൂ​ർ​ത്തി​യാ​യി​രി ക്കു​ന്ന​ത്. താ​യ്‌​ലാ​ൻ​ഡി​ൽ ചി​ത്രീ​ക​ര​ണ​മാ​രം​ഭി​ച്ച ഈ ​ചി​ത്രം പി​ന്നി​ട് ഇ​ടു​ക്കി, തേ​നി, പൂ​നെ, ചെ​ന്നൈ, രാ​മേ​ശ്വ​രം, മും​ബൈ. എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ് ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി​രി​ക്കു​ന്ന​ത്. ചെ​ന്നൈ​യി​ലെ ലൊ​ക്ക​ഷ​നി​ലാ​ണ് ഫു​ൾ പാ​യ്ക്ക​പ്പ് ആ​യ​ത്.

മാ​ർ​ക്കോ​യി​ൽ ര​വി ബ്ര​സൂ​ർ എ​ന്ന മാ​ന്ത്രി​ക സം​ഗീ​ത സം​വി​ധാ​യ​ക​നെ അ​വ​ത​രി​പ്പി​ച്ച ക്യൂ​ബ്സ് എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ് ഇ​ക്കു​റി പ്ര​ശ​സ്ത ക​ന്ന​ഡ സം​ഗീ​ത സം​വി​ധാ​യ​ക​നാ​യ അ​ജ​നീ​ഷ് ലോ​ക്നാ​ഥി​നേ​യാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. കാ​ന്താ​ര ചാ​പ്റ്റ​ർ 2 വി​നു ശേ​ഷം അ​ജ​നീ​ഷ് സം​ഗീ​ത​മൊ​രു​ക്കു​ന്ന ചി​ത്ര​മെ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​ചി​ത്ര​ത്തി​നു​ണ്ട്.

പൊ​ന്നി​യ​ൻ സെ​ൽ​വ​ൻ ഒ​ന്നാം ഭാ​ഗം, ബാ​ഹു​ബ​ലി - 2, ക​ൺ ക്ലൂ​ഷ​ൻ, ജ​വാ​ൻ ബാ​ഗി - 2,ഓം​ഗ്ബാ​ക്ക് 2 തു​ട​ങ്ങി​യ വ​മ്പ​ൻ ചി​ത്ര​ങ്ങ​ൾ​ക്കു ആ​ക്ഷ​ൻ ഒ​രു​ക്കി​യ ആ​ക്ഷ​ൻ കോ​റി​യോ​ഗ്രാ​ഫ​ർ ലോ​ക​പ്ര​ശ​സ്ത​നാ​യ കൊ​ച്ച കെം​ബ​ഡി കെ ​ഈ ചി​ത്ര​ത്തി​ന്‍റെ ആ​ക്ഷ​ൻ കൈ​കാ​ര്യം ചെ​യ്യു​ന്നു​വെ​ന്ന​ത് ഏ​റെ ശ്ര​ദ്ധേ​യ​മാ​യ കാ​ര്യ​മാ​ണ്.

ആ​ന്‍റ​ണി വ​ർ​ഗീ​സ് പെ​പ്പെ നാ​യ​ക​നാ​യെ​ത്തു​ന്ന ചി​ത്ര​ത്തി​ൽ മ​ല​യാ​ള​ത്തി​ൽ നി​ന്നു​ള്ള​വ​രും പാ​ൻ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളും അ​ട​ക്കം വ​ലി​യൊ​രു താ​ര​നി​ര​യാ​ണ് ഒ​രു​മി​ക്കു​ന്ന​ത്.

തെ​ലു​ങ്കി​ലെ പ്ര​ശ​സ്ത താ​രം സു​നി​ൽ (പു​ഷ്പ ഫെ​യിം) മാ​ർ​ക്കോ​യി​ലൂ​ടെ മ​ല​യാ​ള​ത്തി​ലെ​ത്തി ഏ​റെ പ്ര​ശ​സ്തി​യാ​ർ​ജ്ജി​ച്ച ക​ബീ​ർ​ദു​ഹാ​ൻ സിം​ഗ്, ഹ​നാ​ൻ​ഷാ റാ​പ്പ​ർ ബേ​ബി ജീ​ൻ, തെ​ലു​ങ്കു താ​രം രാ​ജ് തി​രാ​ണ്ടു​സു എ​ന്നി​വ​രും മ​ല​യാ​ള​ത്തി​ൽ നി​ന്നും ജ​ഗ​ദീ​ഷ്, സി​ദ്ദി​ഖ് എ​ന്നി​വ​രും ചി​ത്ര​ത്തി​ലെ പ്ര​ധാ​ന താ​ര​ങ്ങ​ളാ​ണ്.​ഇ​വ​ർ​ക്കു പു​റ​മേ പ്ര​മു​ഖ താ​ര​ങ്ങ​ളും ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു​ണ്ട്.

മ​ല​യാ​ള​ത്തി​ലെ മി​ക​ച്ച ക​ഥാ​കൃ​ത്തും, ശ്ര​ദ്ധേ​യ​മാ​യ നി​ര​വ​ധി ചി​ത്ര​ങ്ങ​ളു​ടെ തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ഉ​ണ്ണി ആ​ർ. ആ​ണ് ഈ ​ചി​ത്ര​ത്തി​ൻ്റെ സം​ഭാ​ഷ​ണം ര​ചി​ക്കു​ന്ന​ത്. എ​ഡി​റ്റിം​ഗ് -ഷ​മീ​ർ മു​ഹ​മ്മ​ദ്. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - ദീ​പ​ക് പ​ര​മേ​ശ്വ​ര​ൻ. ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം ഇ​ന്ത്യ​യി​ലും വി​ദേ​ശ​ങ്ങ​ളി​ലു​മാ​യി പൂ​ർ​ത്തി​യാ​കും.

ഓ​ഡി​യോ​ഗ്ര​ഫി, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ: സു​നി​ൽ ദാ​സ്, ക്രി​യേ​റ്റീ​വ് പ്രൊ​ഡ്യൂ​സ​ർ: ഡി​പി​ൽ ദേ​വ്, എ​ക്സി​ക്യു​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ: ജു​മാ​ന ഷെ​രീ​ഫ്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ: ദീ​പ​ക് പ​ര​മേ​ശ്വ​ര​ൻ, സൗ​ണ്ട് ഡി​സൈ​ന​ർ: കി​ഷാ​ൻ, കോ​സ്റ്റ്യൂം: ധ​ന്യ ബാ​ല​കൃ​ഷ്ണ​ൻ, മേ​ക്ക​പ്പ്: റോ​ണ​ക്സ് സേ​വ്യ​ർ, സ്റ്റി​ൽ​സ്: അ​മ​ൽ സി ​സ​ദ​ർ, കോ​റി​യോ​ഗ്രാ​ഫ​ർ: ഷെ​രീ​ഫ്, സ്റ്റ​ണ്ട് സ​ന്തോ​ഷ് മാ​സ്റ്റ​ർ, ഗാ​ന​ര​ച​ന സു​ഹൈ​ൽ കോ​യ വി​എ​ഫ്എ​ക്സ്: ത്രീ​ഡി​എ​സ്, ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ്: ഒ​ബ്സി​ക്യൂ​റ എ​ൻ്റ​ർ​ടെ​യ്ൻ​മെ​ന്‍റ്സ്, പി​ആ​ർ​ഒ: ആ​തി​ര ദി​ൽ​ജി​ത്ത്.

Tags : kattalan peppe packup

Recent News

Corehub Up