x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ജ​യ് ദേ​വ​ര​കൊ​ണ്ട - ര​ശ്മി​ക മ​ന്ദാ​ന ചി​ത്രം 'ര​ണ​ബാ​ലി' ഒ​ക്ടോ​ബ​ർ 16ന് ​തി​യ​റ്റ​റു​ക​ളി​ൽ

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: August 28, 2026 03:05 PM IST | Updated: August 28, 2026 03:05 PM IST

ര​ണ​ബാ​ലിയിൽ വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യും ര​ശ്മി​ക മ​ന്ദാ​ന​യും

വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യും ര​ശ്മി​ക മ​ന്ദാ​ന​യും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്ന പു​തി​യ ചി​ത്രം ര​ണ​ബാ​ലി​യു​ടെ റി​ലീ​സ് തീ​യ​തി പ്ര​ഖ്യാ​പി​ച്ചു. ഒ​ക്ടോ​ബ​ർ 16-ന് ​ചി​ത്രം തി​യ​റ്റ​റു​ക​ളി​ൽ എ​ത്തും. ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ​യാ​ണ് റി​ലീ​സ് തീ​യ​തി പു​റ​ത്തു​വി​ട്ട​ത്.

സെ​പ്റ്റം​ബ​ർ 11-ന് ​റി​ലീ​സ് ചെ​യ്യാ​നി​രു​ന്ന ചി​ത്ര​മാ​യി​രു​ന്നു 'ര​ണ​ബാ​ലി'. എ​ന്നാ​ൽ ചി​ത്രീ​ക​ര​ണ​ത്തി​നി​ട​യി​ൽ ര​ശ്മി​ക മ​ന്ദാ​ന​യ്ക്ക് ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ​ത്തി​നെ തു​ട​ർ​ന്നാ​ണ് റി​ലീ​സ് ഒ​ക്ടോ​ബ​റി​ലേ​ക്ക് മാ​റ്റി​യ​ത്.

'ഗീ​ത ഗോ​വി​ന്ദം', 'ഡി​യ​ർ കോ​മ്രേ​ഡ്' എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യും ര​ശ്മി​ക​യും വീ​ണ്ടും ഒ​ന്നി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്. തെ​ലു​ങ്ക്, ത​മി​ഴ്, ഹി​ന്ദി, ക​ന്ന​ഡ, മ​ല​യാ​ളം എ​ന്നീ ഭാ​ഷ​ക​ളി​ലാ​യാ​ണ് ചി​ത്രം പ്രേ​ക്ഷ​ക​ർ​ക്ക് മു​ന്നി​ലെ​ത്തു​ന്ന​ത്.

Tags : VijayDeverakonda RashmikaMandanna Ranabaali

Recent News

Corehub Up