x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"ആ​ദ്യ ദി​വ​സം ത​ന്നെ ക​ര​യി​പ്പി​ച്ചു"; ഗീ​ത ഗോ​വി​ന്ദം സെ​റ്റി​ലെ മ​റ​ക്കാ​നാ​വാ​ത്ത അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ച് വി​ജ​യും ര​ശ്മി​ക​യും

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: October 5, 2026 01:32 PM IST | Updated: October 5, 2026 01:32 PM IST

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും

മ​ല​യാ​ളി​ക​ളു​ടെ​യും തെ​ന്നി​ന്ത്യ​ൻ സി​നി​മാ​പ്രേ​മി​ക​ളു​ടെ​യും പ്രി​യ​പ്പെ​ട്ട താ​ര​ജോ​ഡി​യാ​യ വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യു​ടെ​യും ര​ശ്മി​ക മ​ന്ദാ​ന​യു​ടെ​യും പ്ര​ണ​യ​വി​ശേ​ഷ​ങ്ങ​ൾ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു. പ​ര​സ്പ​ര​മു​ള്ള സൗ​ഹൃ​ദ​വും പ്ര​ണ​യ​വു​മെ​ല്ലാം തു​റ​ന്നു​പ​റ​ഞ്ഞു​കൊ​ണ്ട് ഇ​രു​വ​രും ന​ൽ​കി​യ പു​തി​യ അ​ഭി​മു​ഖ​മാ​ണ് ഇ​പ്പോ​ൾ സി​നി​മാ​ലോ​ക​ത്തെ പ്ര​ധാ​ന ച​ർ​ച്ചാ​വി​ഷ​യം. ആ​ദ്യ​കാ​ല​ങ്ങ​ളി​ലെ അ​സ്വാ​ര​സ്യ​ങ്ങ​ളി​ൽ നി​ന്ന് ആ​ഴ​ത്തി​ലു​ള്ള പ്ര​ണ​യ​ത്തി​ലേ​ക്കും വി​വാ​ഹ​തീ​രു​മാ​ന​ത്തി​ലേ​ക്കും എ​ത്തി​യ യാ​ത്ര താ​ര​ങ്ങ​ൾ ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​ച്ചു.

ത​ങ്ങ​ളു​ടെ ബ​ന്ധ​ത്തി​ൽ ത​ന്നേ​ക്കാ​ൾ കൂ​ടു​ത​ൽ പ​ക്വ​ത​യു​ള്ള​ത് ര​ശ്മി​ക​യ്ക്ക​ണെ​ന്ന് വി​ജ​യ് ദേ​വ​ര​കൊ​ണ്ട അ​ഭി​മു​ഖ​ത്തി​ൽ വ്യ​ക്ത​മാ​ക്കി. "ദി​വ​സം കു​റ​ഞ്ഞ​ത് 10-15 ത​വ​ണ​യെ​ങ്കി​ലും അ​വ​ൾ എ​ന്നോ​ട് 'ഐ ​ല​വ് യു' ​എ​ന്ന് പ​റ​യും. സ്നേ​ഹ​മു​ണ്ടെ​ങ്കി​ലും അ​ത് വാ​ക്കു​ക​ളി​ലൂ​ടെ പ്ര​ക​ടി​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്ന് ക​രു​തി​യി​രു​ന്ന എ​ന്നെ, ആ ​ചെ​റി​യ കാ​ര്യ​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം പ​ഠി​പ്പി​ച്ച​ത് അ​വ​ളാ​ണ്," വി​ജ​യ് പ​റ​ഞ്ഞു. ചെ​റു​പ്പ​ത്തി​ൽ പ്ര​ണ​യ​ത്തി​ൽ വി​ശ്വാ​സ​മി​ല്ലാ​തി​രു​ന്ന ത​നി​ക്ക് പ്രാ​യ​വും പ​ക്വ​ത​യും എ​ത്തി​യ​പ്പോ​ഴാ​ണ് അ​തി​ന്‍റെ ആ​ഴം മ​ന​സി​ലാ​യ​തെ​ന്നും, 36-ാം വ​യ​സി​ലാ​ണ് വി​വാ​ഹ​ത്തി​ന് പൂ​ർ​ണ​മാ​യും ത​യാ​റാ​ണെ​ന്ന് തോ​ന്നി​യ​തെ​ന്നും താ​രം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​ട​യ്ക്ക് "ബേ​ബി, നീ ​വൈ​കി​പ്പോ​യി!" എ​ന്ന ര​ശ്മി​ക​യു​ടെ ര​സ​ക​ര​മാ​യ ഇ​ട​പെ​ട​ൽ അ​ഭി​മു​ഖ​ത്തി​ൽ ചി​രി​പ​ട​ർ​ത്തി. വി​വാ​ഹം ക​ഴി​ഞ്ഞാ​ലും കു​ട്ടി​ക​ളു​ണ്ടാ​യാ​ലും പ​ങ്കാ​ളി​യോ​ടു​ള്ള ചെ​റി​യ അ​ന്വേ​ഷ​ണ​ങ്ങ​ളും പ​രി​ഗ​ണ​ന​ക​ളും ഒ​രി​ക്ക​ലും അ​വ​സാ​നി​പ്പി​ക്ക​രു​തെ​ന്ന് ര​ശ്മി​ക ഓ​ർ​മി​പ്പി​ച്ചു.

ഇ​രു​വ​രും ആ​ദ്യ​മാ​യി ഒ​ന്നി​ച്ച ഗീ​ത ഗോ​വി​ന്ദം സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് അ​നു​ഭ​വ​ങ്ങ​ളും താ​ര​ങ്ങ​ൾ പ​ങ്കു​വ​ച്ചു. ഒ​മ്പത് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് സെ​റ്റി​ൽ വ​ച്ച് വി​ജ​യി​യെ ആ​ദ്യ​മാ​യി ക​ണ്ട​പ്പോ​ൾ 'സ​ർ' എ​ന്നാ​ണ് വി​ളി​ച്ചി​രു​ന്ന​തെ​ന്ന് ര​ശ്മി​ക ഓ​ർ​ത്തു. ആ​ദ്യ​ദി​വ​സം കാ​ര​വാ​നി​ൽ വ​ച്ച് താ​ൻ കേ​ട്ടി​രു​ന്ന പാ​ട്ട് നി​ർ​ത്തി​ക്കാ​ൻ വി​ജ​യ് പ​രു​ക്ക​നാ​യി ആ​വ​ശ്യ​പ്പെ​ട്ട​ത് ത​ന്നെ ക​ര​യി​പ്പി​ച്ചി​രു​ന്ന​താ​യും എ​ന്നാ​ൽ പി​ന്നീ​ട് ഡ​യ​ലോ​ഗു​ക​ൾ പ​റ​ഞ്ഞു​ത​ന്നും സൗ​ഹൃ​ദം സ്ഥാ​പി​ച്ചാ​ണ് വി​ജ​യ് ത​ന്നെ ചേ​ർ​ത്തു​വ​ച്ച​തെ​ന്നും ര​ശ്മി​ക വെ​ളി​പ്പെ​ടു​ത്തി.

ഗീ​ത ഗോ​വി​ന്ദം, ഡി​യ​ർ കൊ​മ്രേ​ഡ് എ​ന്നീ സൂ​പ്പ​ർ ഹി​റ്റു​ക​ൾ​ക്ക് ശേ​ഷം വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യും ര​ശ്മി​ക മ​ന്ദാ​ന​യും വീ​ണ്ടും ഒ​ന്നി​ക്കു​ന്ന പു​തി​യ ചി​ത്ര​മാ​ണ് ര​ണ​ബ​ലി. രാ​ഹു​ൽ സ​ങ്കൃ​ത്യ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​പി​രീ​ഡ് ആ​ക്ഷ​ൻ ഡ്രാ​മ മൈ​ത്രി മൂ​വി മേ​ക്കേ​ഴ്‌​സി​ന്‍റെ ബാ​ന​റി​ലാ​ണ് നി​ർ​മി​ക്കു​ന്ന​ത്. ചി​ത്രം 2026 ഒ​ക്ടോ​ബ​ർ 16-ന് ​ആ​ഗോ​ള​ത​ല​ത്തി​ൽ തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

Tags : VijayDeverakonda RashmikaMandanna GeethaGovindam

Recent News

Corehub Up