ചിത്രത്തിന്റെ ട്രെയിലറിൽ നിന്നും
വ്യത്യസ്തമായ അഭിനയശൈലിയിലൂടെയും പ്രകടനങ്ങളിലൂടെയും പ്രേക്ഷകമനം കവർന്ന ജയസൂര്യയും വിനായകനും ഒന്നിക്കുന്ന ഫാന്റസി ഹ്യൂമർ ചിത്രം ടൈറ്റൻസിന്റെ ട്രെയിലർ പുറത്തുവന്നു. പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബർ 22ന് തിയേറ്ററുകളിലെത്തും.
സമൂഹമാധ്യമങ്ങളിൽ ഇതിനോടകം തരംഗം സൃഷ്ടിച്ച ട്രെയിലറിലെ ഡയലോഗുകളും കൗതുകമുണർത്തുന്ന മുഹൂർത്തങ്ങളും ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ വാനോളം ഉയർത്തിയിട്ടുണ്ട്. "ആന്റണിയെക്കൂസ്സായെന്നു കേൾക്കുമ്പോൾ ഇങ്ങനെ ഒന്നു വിറക്കണം" തുടങ്ങിയ കിടിലൻ സംഭാഷണങ്ങളും ചിരിയും ചിന്തയും സമ്മാനിക്കുന്ന രംഗങ്ങളും ട്രെയിലറിന്റെ പ്രധാന ആകർഷണമാണ്.
നേരമ്പോക്കിന്റെ ബാനറിൽ ഇൻഷാദ് എം. ഹസ്സൻ, മിഥുൻ മാനുവൽ തോമസ്, പ്രദീപ് സി. എസ്. എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് സുനിൽ സിംഗും സജിത് പി. വെയ്യുമാണ്. ചിത്രത്തിൽ സണ്ണി വെയ്ൻ, സുരേഷ് കൃഷ്ണ, ഇന്ദ്രൻസ്, റാപ്പ് സിംഗർ ബേബിജീൻ, മണികണ്ഠൻ ആചാരി എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. കൊച്ചി, കോയമ്പത്തൂർ, കൊല്ലം എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം വൻ മുതൽമുടക്കിലാണ് ഒരുങ്ങുന്നത്.
തിരക്കഥ- ജെയിംസ് സെബാസ്റ്റ്യൻ, സംഗീതം- ഷാൻ റഹ്മാൻ, ഛായാഗ്രഹണം- വിഷ്ണുശർമ്മ, എഡിറ്റിംഗ്- ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ ഡിസൈനർ - അരുൺ വെഞ്ഞാറമൂട്, കലാസംവിധാനം - മഹേഷ് പിറവം, ചീഫ് അസോസിയേറ്റ് ഡയറക്ടേർസ് -രജീഷ് വേലായുധൻ, ബേസിൽ വർഗീസ് ജോസ്, ആക്ഷൻ- ഫീനിക്സ് പ്രഭു, ഡിസൈൻ- യെല്ലോ ട്രൂത്ത്, സ്റ്റിൽസ് - സുഹൈബ് എസ്.ബി.കെ, പ്രൊഡക്ഷൻ മാനേജർ - നജീർ നസീം, പ്രൊഡക്ഷൻ എക്സിക്കുട്ടിവ് - രാജേഷ് സുന്ദരം, പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ.
Tags : Titans Trailer Jayasurya Vinayakan