x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വ​തി​യു​ടെ സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ചു; ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: October 5, 2026 07:09 AM IST | Updated: October 5, 2026 07:09 AM IST

തി​രു​വ​ന​ന്ത​പു​രം: യു​വ​തി​യു​ടെ സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. പ​ള്ളി​പ്പു​റം സ്വ​ദേ​ശി മു​ഹ​മ്മ​ദ് സ​ഹീ​ർ (26) ആ​ണ് മ​ണ്ണ​ന്ത​ല പൊ​ലി​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. അ​മ്പൂ​രി സ്വ​ദേ​ശി​യാ​യ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി​യാ​ണു പ​രാ​തി​ക്കാ​രി. ഇ​ൻ​സ്റ്റ​ഗ്ര​മി​ലൂ​ടെ​യാ​ണ് ഇ​രു​വ​രും പ​രി​ച​യ​പ്പെ​ട്ട​ത്.

മേ​യി​ലാ​യി​രു​ന്നു യു​വ​തി​യും മു​ഹ​മ്മ​ദ് സ​ഹീ​റും ത​മ്മി​ലു​ള്ള വി​വാ​ഹം. മു​ട്ട​ട​യി​ൽ വാ​ട​ക​വീ​ട്ടി​ൽ താ​മ​സി​ക്കു​മ്പോ​ൾ പ​ണ​ത്തി​നു വേ​ണ്ടി ഇ​യാ​ൾ യു​വ​തി​യെ മ​ർ​ദി​ക്കു​ക​യും പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്തെ​ന്നാ​ണ് പ​രാ​തി. കെ​ട്ടി​യി​ട്ട് മ​ർ​ദി​ച്ചെ​ന്നും യു​വ​തി പൊ​ലി​സി​ന് മൊ​ഴി ന​ൽ​കി. പീ​ഡ​നം തു​ട​ർ​ന്ന​തോ​ടെ വീ​ട്ടി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട യു​വ​തി കോ​ള​ജ് ഹോ​സ്റ്റ​ലി​ൽ അ​ഭ​യം തേ​ടി. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് യു​വ​തി​യു​ടെ സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ൾ പ്ര​തി വാ​ട്സാ​പ് ഗ്രൂ​പ്പു​ക​ളി​ലും ഇ​ൻ​സ്റ്റ​ഗ്രാം, ടെ​ലി​ഗ്രാം അ​ക്കൗ​ണ്ടു​ക​ളി​ലും പ്ര​ച​രി​പ്പി​ച്ച​ത്.

കോ​ള​ജ് അ​ധ്യാ​പ​ക​രാ​ണ് പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് യു​വ​തി​ക്ക് പി​ന്തു​ണ ന​ൽ​കി​യ​ത്. തു​ട​ർ​ന്നാ​ണു പ​രാ​തി ന​ൽ​കി​യ​ത്. കേ​സ് റ​ജി​സ്റ്റ​ർ ചെ​യ്ത​തി​നു പി​ന്നാ​ലെ ഇ​ന്ന​ലെ പ്ര​തി​യെ പി​ടി​കൂ​ടി റി​മാ​ൻ​ഡ് ചെ​യ്തു.

Tags : Husband arrested private visuals social media young woman Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up