കല്ലടിക്കോട്: സംസ്ഥാന സർക്കാർ പട്ടികജാതി-പട്ടികവർഗക്കാർക്കായി അനുവദിച്ച തുക മുഴുവൻ സമയബന്ധിതമായി വിനിയോഗിക്കുമെന്നു പട്ടികജാതി-വർഗ പിന്നാക്കക്ഷേമവകുപ്പുമന്ത്രി കെ.എ. തുളസി.
ഇടനിലക്കാരില്ലാതെ മുഴുവൻ സഹായവും നേരിട്ടെത്തിക്കാനാണു ലക്ഷ്യമിടുന്നത്. സംസ്ഥാനസർക്കാരിന്റെ നൂറുദിന കർമപരിപാടികളിൽ പട്ടികജാതി-വർഗവകുപ്പിൽ നടപ്പാക്കുന്ന പദ്ധതികളുടെ ഉദ്ഘാടനം കരിന്പയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ഇന്ദിരാജ്യോതി സോളാർ സ്ട്രീറ്റ് ലൈറ്റ് സംസ്ഥാനതല ഉദ്ഘാടനം, പട്ടികജാതി-വർഗ വികസന കോർപറേഷന്റെ ഇടക്കുർശി സബ് ഓഫീസ് ഉദ്ഘാടനം, മേഖലാതല വായ്പ അദാലത്ത്, വായ്പവിതരണം ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
വി.കെ. ശ്രീകണ്ഠൻ എം.പി. അധ്യക്ഷത വഹിച്ചു. കോർപറേഷൻ മാനേജിംഗ് ഡയറക്ടർ വി.പി. സുബ്രഹ്മണ്യൻ, ഡിസിസി സെക്രട്ടറി സി. അച്യുതൻ നായർ, മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നീതു ശങ്കർ, കരിന്പ പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീലത, തച്ചന്പാറ പഞ്ചായത്ത് പ്രസിഡന്റ് മേരി ജോസഫ്, കാരാകുർശി പഞ്ചായത്ത് പ്രസിഡന്റ് റിയാസ് നാലകത്ത്, ആന്റണി മതിപ്പുറം, വി.എം. അബ്ദുൾഖാദർ, വി.കെ. ഷൈജു, സുഹദ ഷമീർ, മുഹമ്മദ് നവാസ്, തങ്കച്ചൻ മാത്യൂസ്, കെ. രാധാകൃഷ്ണൻ, പി.എസ്. രാമചന്ദ്രൻ, ജോയി ജോസഫ്, എച്ച്. ഹൗസത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Deepika DeepikaNewspaper BreakingNews NewsUpdate entire amount allocated for Scheduled Castes