x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​എ​സ്ടി ക​സ്റ്റ​ഡി​യി​ൽനി​ന്ന് ക​ട​ത്തി​യ മൂ​ന്നാ​മ​ത്തെ ലോ​റി​യും ക​ർ​ണാ​ട​ക​യി​ൽ പി​ടി​യി​ൽ

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
Published: October 5, 2026 05:24 AM IST | Updated: October 5, 2026 05:24 AM IST

ജി​​​എ​​​സ്ടി വ​​​കു​​​പ്പ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​കു​​​തി വെ​​​ട്ടി​​​പ്പി​​​നെത്തുട​​​ർ​​​ന്ന് സം​​​സ്ഥാ​​​ന ജി​​​എ​​​സ്ടി വ​​​കു​​​പ്പ് പി​​​ടി​​​കൂ​​​ടി ക​​​സ്റ്റ​​​ഡി​​​യി​​​ൽ സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന ലോ​​​റി ക​​​ട​​​ത്തി​​​ക്കൊ​​​ണ്ടു​​​പോ​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ മൂ​​​ന്നാ​​​മ​​​ത്തെ വാ​​​ഹ​​​ന​​​വും ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ പി​​​ടി​​​കൂ​​​ടി.

17.9 ട​​​ണ്‍ പേ​​​പ്പ​​​ർ സ്ക്രാ​​​പ്പ് രാ​​​ജ​​​സ്ഥാ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​നു​​​ള്ള ലോ​​​റി​​​യി​​​ൽ കൊ​​​ണ്ടു​​​പോ​​​കു​​​ന്ന​​​തി​​​നി​​​ടെ കോ​​​ഴി​​​ക്കോ​​​ട് എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഓ​​​ഫീ​​​സ​​​ർ ടി. ​​​രാ​​​ജേ​​​ഷി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പി​​​ടി​​​കൂ​​​ടി​​​യ ലോ​​​റി​​​യാ​​​ണ് ക​​​ട​​​ത്തി​​​യ​​​ത്.

പെ​​​രു​​​ന്പാ​​​വൂ​​​രി​​​ൽ​​​നി​​​ന്ന് ഗു​​​ജ​​​റാ​​​ത്തി​​​ലെ സൂ​​​റ​​​ത്തി​​​ലേ​​​ക്കു ച​​​ര​​​ക്ക് കൊ​​​ണ്ടു​​​പോ​​​കു​​​ന്ന​​​താ​​​യാ​​​ണ് ലോ​​​റി​​​യു​​​ടെ ഇ-​​​വേ ബി​​​ല്ലി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ എ​​​റ​​​ണാ​​​കു​​​ളം എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് വി​​​ഭാ​​​ഗം ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ രേ​​​ഖ​​​ക​​​ളി​​​ൽ കാ​​​ണി​​​ച്ച വി​​​ലാ​​​സ​​​ത്തി​​​ൽ അ​​​ത്ത​​​ര​​​മൊ​​​രു സ്ഥാ​​​പ​​​നം പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നു ക​​​ണ്ടെ​​​ത്തി. ജി​​​എ​​​സ്ടി ര​​​ജി​​​സ്ട്രേ​​​ഷ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ച്ച വാ​​​ട​​​ക​​​ക്ക​​​രാ​​​റും വ്യാ​​​ജ​​​മാ​​​ണെ​​​ന്നു വ്യ​​​ക്ത​​​മാ​​​യി. തു​​​ട​​​ർ​​​ന്ന് സെ​​​പ്റ്റം​​​ബ​​​ർ 12നു ​​​നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കാ​​​യി ലോ​​​റി എ​​​ര​​​ഞ്ഞി​​​പ്പാ​​​ല​​​ത്തെ ജി​​​എ​​​സ്ടി കോം​​​പ്ല​​​ക്സി​​​ലേ​​​ക്ക് മാ​​​റ്റി.

സെ​​​പ്റ്റം​​​ബ​​​ർ 28ന് ​​​പു​​​ല​​​ർ​​​ച്ചെ ഇ​​​വി​​​ടെ നി​​​ന്ന് ലോ​​​റി കാ​​​ണാ​​​താ​​​യി. രാ​​​ത്രി​​​യി​​​ൽ കേ​​​ര​​​ള-​​​ക​​​ർ​​​ണാ​​​ട​​​ക അ​​​തി​​​ർ​​​ത്തി​​​യി​​​ലെ ത​​​ല​​​പ്പാ​​​ടി ടോ​​​ൾ പ്ലാ​​​സ വ​​​ഴി വാ​​​ഹ​​​നം ക​​​ട​​​ന്നു​​​പോ​​​യ​​​താ​​​യി വ​​​കു​​​പ്പി​​​ന്‍റെ ഇ-​​​വേ ബി​​​ൽ ഡാ​​​റ്റ​​​യി​​​ൽ നി​​​ന്നു വ്യ​​​ക്ത​​​മാ​​​യി. ഇ​​​തോ​​​ടെ ന​​​ട​​​ക്കാ​​​വ് പൊ​​​ലി​​​സി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കി. ടോ​​​ൾ പ്ലാ​​​സ​​​ക​​​ളി​​​ലെ വി​​​വ​​​രം പ​​​രി​​​ശോ​​​ധി​​​ച്ചു വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ സ​​​ഞ്ചാ​​​ര​​​പാ​​​ത ക​​​ണ്ടെ ത്തി.

​​​മം​​​ഗ​​​ളൂ​​​രു, ബെ​​​ള​​​ഗാ​​​വി, ഹു​​​ബ്ബ​​​ള്ളി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ ക​​​ർ​​​ണാ​​​ട​​​ക വാ​​​ണി​​​ജ്യ​​​നി​​​കു​​​തി വ​​​കു​​​പ്പ് എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡെ​​​പ്യൂ​​​ട്ടി ക​​​മ്മി​​​ഷ​​​ണ​​​ർ​​​മാ​​​രു​​​മാ​​​യി ഏ​​​കോ​​​പ​​​നം ന​​​ട​​​ത്തി വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ ത​​​ത്സ​​​മ​​​യ നീ​​​ക്കം കൈ​​​മാ​​​റി. തു​​​ട​​​ർ​​​ന്നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളി​​​ൽ വാ​​​ഹ​​​ന ഉ​​​ട​​​മ​​​ക​​​ൾ 12 ല​​​ക്ഷം രൂ​​​പ പി​​​ഴ​​​യും നി​​​കു​​​തി​​​യും അ​​​ട​​​ച്ചു.സ​​​മാ​​​ന രീ​​​തി​​​യി​​​ൽ മൂ​​​ന്നു ത​​​ട്ടി​​​പ്പു ന​​​ട​​​ന്ന​​​താ​​​യി ക​​​ണ്ടെ​​​ത്തി​​​യ​​​താ​​​യി ജി​​​എ​​​സ്ടി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ​​​റ​​​ഞ്ഞു.

രാ​​​ജ​​​സ്ഥാ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​നു​​​ള്ള ലോ​​​റി​​​യി​​​ൽ സ്ക്രാ​​​പ്പ് കൊ​​​ണ്ടു​​​വ​​​രി​​​ക, വ്യാ​​​ജ​​​മെ​​​ന്ന് ക​​​ണ്ടെ​​​ത്തി​​​യ സ​​​പ്ല​​​യ​​​ർ​​​മാ​​​രു​​​ടെ പേ​​​രി​​​ലു​​​ള്ള രേ​​​ഖ​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക, ജി​​​എ​​​സ്ടി വ​​​കു​​​പ്പ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത ശേ​​​ഷം സ്ക്വാ​​​ഡ് മ​​​ട​​​ങ്ങി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ ഡ്രൈ​​​വ​​​ർ വാ​​​ഹ​​​നം ക​​​ട​​​ത്തി​​​ക്കൊ​​​ണ്ടു​​​പോ​​​കു​​​ക എ​​​ന്നി​​​വ​​​യാ​​​ണ് കേ​​​സു​​​ക​​​ൾ. ജി​​​എ​​​സ്ടി നി​​​യ​​​മ​​​പ്ര​​​കാ​​​രം നോ​​​ട്ടീ​​​സ് ന​​​ൽ​​​കി​​​യ ശേ​​​ഷം പി​​​ടി​​​ച്ചു​​​വ​​​ച്ച വാ​​​ഹ​​​നം ക​​​സ്റ്റ​​​ഡി​​​യി​​​ലാ​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് വ്യ​​​വ​​​സ്ഥ. എ​​​ന്നാ​​​ൽ വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കു കാ​​​വ​​​ൽ നി​​​ർ​​​ത്താ​​​ൻ പ്ര​​​ത്യേ​​​ക സം​​​വി​​​ധാ​​​ന​​​മി​​​ല്ലാ​​​ത്ത​​​ത് ത​​​ട്ടി​​​പ്പു​​​കാ​​​ർ മു​​​ത​​​ലെ​​​ടു​​​ക്കു​​​ന്ന​​​താ​​​യി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.
ശ​​​ക്ത​​​മാ​​​യ അ​​​ന്ത​​​ർ​​​സം​​​സ്ഥാ​​​ന ഏ​​​കോ​​​പ​​​ന​​​വും ഡാ​​​റ്റ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യു​​​ള്ള ട്രാ​​​ക്കിം​​​ഗും ഉ​​​പ​​​യോ​​​ഗി​​​ച്ച​​​തി​​​നാ​​​ലാ​​​ണ് മൂ​​​ന്ന് വാ​​​ഹ​​​ന​​​ങ്ങ​​​ളും പി​​​ടി​​​ച്ചെ​​​ടു​​​ക്കാ​​​നാ​​​യ​​​ത്.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Third lorry smuggled

Recent News

Corehub Up