അറസ്റ്റിലായ പ്രതികൾ.
കൊച്ചി: വിവാഹിതയായ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ രണ്ടുപേരെ പൊലിസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കാർത്തികപ്പിള്ളി ഇരിക്കാവ് എസ്.ആർ. നിവാസിൽ ശ്രീരാജ് (30), കളമശേരി തേവയ്ക്കൽ കുതിരപ്പറമ്പിൽ ജിത്ത് മാർട്ടിൻ (27)എന്നിവരെയാണ് കളമശേരി പൊലിസ് അറസ്റ്റ് ചെയ്തത്.
സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ടു പ്രതികള്‍ക്കായി അന്വേഷണം നടക്കുകയാണെന്ന് പൊലിസ് അറിയിച്ചു. തൃക്കാക്കര എസിപിയുടെ നേതൃത്തിലാണ് പ്രതികള്‍ക്കായി അന്വേഷണം നടക്കുന്നത്. ഒഎല്‍എക്സില്‍ പരസ്യം നല്‍കിയാണ് യുവതിയെ അഭിമുഖത്തിനായി വിളിച്ചു വരുത്തിയത്.
ഇടപ്പള്ളിയിലെ ഒരു ലോഡ്ജില്‍ എത്തിച്ചാണ് യുവതിയെ ബലാത്സംഗം ചെയ്തത്. ഒക്ടോബര്‍ രണ്ടിന് ആയിരുന്നു സംഭവം. വിവാഹിതയായ യുവതിയാണ് പീഡനത്തിന് ഇരയായത്. നിര്‍ബന്ധിച്ച് ബിയറും മയക്കുമരുന്നും നല്കി പല തവണ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.
മൂന്നാം തീയതിയും യുവതിയെ തടങ്കലിലാക്കി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ ഇടനിലക്കാരിയായി ഒരു സ്ത്രീ ഉണ്ടെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ബലാത്സംഗത്തിന് ഇരയായ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.
Tags : Sexually Assaulted Police Case Arrest Edappally Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews