x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐപിഎസ് ഉദ്യോഗസ്ഥരോട് പോലും മോശമായി പെരുമാറി, സുരേഷ് ബാബുവിനെതിരെയും പി. ശശിക്കെതിരെയും അന്വേഷണം വേണം: ദീപ്തി മേരി വര്‍ഗീസ്

കൊച്ചി ബ്യൂറോ
Published: October 5, 2026 01:36 PM IST | Updated: October 5, 2026 01:36 PM IST

ദീപ്തി മേരി വർഗീസ് (File photo)

കൊച്ചി: ഇ.എന്‍. സുരേഷ് ബാബുവിനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ ശക്തമായ നടപടി വേണമെന്ന് കോണ്‍ഗ്രസ് നേതാവ് ദീപ്തി മേരി വര്‍ഗീസ്. പാര്‍ട്ടിക്കുള്ളില്‍ തന്നെ ഒത്തുതീര്‍പ്പാക്കുന്ന രീതി വേണ്ട, പൊലിസ് അന്വേഷണം നടക്കണമെന്നും ദീപ്തി പറഞ്ഞു.

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി. ശശിക്കെതിരെയും ദീപ്തി ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചു. ഐപിഎസ് ഉദ്യോഗസ്ഥരോട് പോലും പി. ശശി മോശമായി പെരുമാറിയിരുന്നതായും ദീപ്തി പറഞ്ഞു.

കേരളത്തിലെ സ്ത്രീകള്‍ക്ക് ഒരു പീഡന പരാതി ഉണ്ടായാല്‍, സിപിഎംകാര്‍ പ്രതിസ്ഥാനത്ത് ആണെങ്കില്‍ അത് പാര്‍ട്ടിക്കുള്ളില്‍ ഒത്തുതീര്‍പ്പാക്കുക എന്നുള്ള രീതി തുടരുകയാണ്. കഴിഞ്ഞ ഇടതുപക്ഷ കാലഘട്ടത്തില്‍ ഒരു കോണ്‍ഗ്രസ് നേതാവിനെതിരെ ഉയര്‍ന്നു വന്ന പരാതി, ഇ-മെയിലിലൂടെ കിട്ടിയ പരാതിയാണ് അന്നത്തെ കെപിസിസി പ്രസിഡന്‍റ് ഡിജിപിക്ക് കൈമാറിയത്. കേരളത്തിലെ സ്ത്രീകള്‍ക്ക് നീതിയും ന്യായവും ലഭിക്കണം. യുഡിഎഫ് ഭരിക്കുന്ന കാലഘട്ടത്തില്‍ പാര്‍ട്ടിക്കുള്ളില്‍ പരാതികള്‍ തീര്‍പ്പാക്കുന്ന രീതി തുടര്‍ന്നു കൊണ്ടു പോകാനാവില്ല.

കേരളത്തില്‍ അല്‍പ്പമെങ്കിലും ഉളുപ്പുള്ള സിപിഎം സ്ത്രീ രാഷ്ട്രീയക്കാരോ പൊതു പ്രവര്‍ത്തകരോ ഉണ്ടെങ്കില്‍ ഇതില്‍ ഇടപെടണം. ശ്രീമതി ടീച്ചര്‍ പറഞ്ഞ കാര്യം നമ്മള്‍ മറന്നിട്ടില്ല, തീവ്രത കൂടിയിട്ടില്ല, തീവ്രത അളന്നിട്ട് മാത്രമാണ് നടപടി എടുക്കുന്നത് എന്ന് പറഞ്ഞു. പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി. ശശിക്കെതിരെ എന്തെല്ലാം പരാതികള്‍ വന്നിരുന്നു. നിലവില്‍ മുഹമ്മദ് ഷര്‍ഷാദ് എന്ന വ്യക്തി പരാതി കൊടുത്തിട്ടുണ്ട്. കൊച്ചി ഡിസിപിക്ക് പരാതിയുടെ റിപ്പോര്‍ട്ട് കൊച്ചി സിറ്റി പൊലിസ് കമ്മിഷണര്‍ കൊടുത്തുവെന്നാണ് മനസിലാക്കുന്നത്.

അതില്‍ വളരെ വ്യക്തമായി പി. ശശി ഏത് രീതിയിലായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസില്‍ വരുന്ന സ്ത്രീകളോട്, പ്രത്യേകിച്ച് ഐപിഎസ് ഉദ്യോഗസ്ഥരോട് ഉള്‍പ്പെടെ പെരുമാറിയിരുന്നത് എന്ന് വളരെ വ്യക്തമായി പറയുന്നുണ്ട്. ആ അന്വേഷണവുമായി മുന്നോട്ട് പോകണം.

ഫോണ്‍ പിടിച്ചെടുത്ത് വാട്‌സാപ്പ് ചാറ്റുകള്‍ അന്വേഷിക്കണം. സിപിഎം ഭരിച്ചിരുന്ന 10 വര്‍ഷക്കാലം സ്ത്രീകളായ ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് പോലും നീതിയും ന്യായവും ലഭിച്ചിരുന്നില്ല എന്നതിന്‍റെ തെളിവാണ് ഇതൊക്കെ. ഇതിനെതിരേ വളരെ ശക്തമായ അന്വേഷണം വേണം.

പ്രതിപക്ഷ നേതാവ് സുരേഷിനെതിരെ പൊലിസിലോ കോടതിയിലോ കേസ് കൊടുകകാന്‍ തയാറാകണം. പാര്‍ട്ടിയില്‍ അറിയിക്കണം. ഇതാണ് കേരളത്തിലെ സ്ത്രീ സമൂഹത്തോട് ചെയ്യേണ്ടത് എന്നാണ് അഭ്യര്‍ഥിക്കാനുള്ളത്. വനിതകള്‍ക്കെതിരെ പരാതി വന്നാല്‍ അത് വീടിനുള്ളിലോ പാര്‍ട്ടിക്കുള്ളിലോ തീര്‍ക്കുന്നതാണോ നീതി. നിയമത്തിന് മുന്നില്‍ കൊണ്ടുവരട്ടെ. സുരേഷ് എന്ത് തെറ്റാണ് ചെയ്തതെന്ന് പൊലിസ് അന്വേഷിക്കട്ടെ എന്നും ദീപ്തി പറഞ്ഞു.

Tags : DeepthiMaryVarghese SureshBabu PSasi Investigation

Recent News

Corehub Up