കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്.
ന്യൂഡൽഹി: മുഖ്യമന്ത്രി വി.ഡി.സതീശൻ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്ന നിലപാട് തനിക്കില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. കോൺഗ്രസ് നേതാക്കളുടെ പരസ്യപ്രസ്താവനകളെ പാർട്ടി നേതൃത്വം തന്നെ കൃത്യമായി തള്ളിയിട്ടുണ്ട്. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.
കോൺഗ്രസ് പ്രവർത്തകർ അച്ചടക്കവും മാന്യതയും പുലർത്തണം. പരസ്യ പ്രസ്താവനകൾ ഒഴിവാക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ ഭരണപരമായ കാര്യങ്ങളിൽ ഹൈക്കമാൻഡ് നേതാക്കൾ അഭിപ്രായം ചോദിച്ചാൽ സത്യസന്ധമായ നിലപാട് അറിയിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. ആർക്കെതിരെയും സൈബർ ആക്രമണം നടത്തുന്നത് ശരിയല്ല.
ഡൽഹിയിൽ എത്തുമ്പോൾ എല്ലാ നേതാക്കളെയും കാണുമെന്നും താൻ ആർക്കെതിരെയും പരാതി പറയാനില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. അതേസമയം എഐസിസിയുടെ പരിഗണനയിലുള്ള പരാതിയായതിനാൽ അടൂർ പ്രകാശുമായി ഇക്കാര്യത്തിൽ ചർച്ച നടത്താൻ കഴിയില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
Tags : SunnyJoseph V.D.Satheesan Congress Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews