x
ad
Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​തി​ർ​പ്പു​ക​ൾ​ക്ക് പി​ന്നി​ൽ പ​ണം കൊ​ടു​ത്തു​ള്ള സൈ​ബ​ർ ആ​ക്ര​മ​ണം; പ്ര​തി​ക​ര​ണ​വു​മാ​യി വി​ജ​യ് ദേ​വ​ര​കൊ​ണ്ട

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: October 9, 2026 01:03 PM IST | Updated: October 9, 2026 01:57 PM IST

ചിത്രത്തിന്‍റെ ട്രെ​യി​ലിൽ നിന്നും

ത​നി​ക്കെ​തി​രെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ര​ന്ത​രം ന​ട​ക്കു​ന്ന സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കും വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കു​മെ​തി​രെ പ്ര​തി​ക​ര​ണ​വു​മാ​യി ന​ട​ൻ വി​ജ​യ് ദേ​വ​ര​കൊ​ണ്ട. പു​തി​യ ചി​ത്ര​മാ​യ ര​ണ​ബാ​ലി​യു​ടെ ട്രെ​യി​ല​ർ ലോ​ഞ്ച് ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. ത​നി​ക്കെ​തി​രെ ന​ട​ക്കു​ന്ന വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ൾ ജ​ന​ങ്ങ​ളു​ടെ സ്വാ​ഭാ​വി​ക പ്ര​തി​ക​ര​ണ​മ​ല്ലെ​ന്നും മ​റി​ച്ച് പ​ണം ന​ൽ​കി ചെ​യ്യി​ക്കു​ന്ന പെ​യ്ഡ് ഹേ​റ്റ് ആ​ണെ​ന്നും വി​ജ​യ് തു​റ​ന്ന​ടി​ച്ചു.

ത​ന്‍റെ ക​ഠി​നാ​ധ്വാ​ന​ത്തെ​യും വ​ള​ർ​ച്ച​യെ​യും ചി​ല​ർ ല​ക്ഷ്യ​മി​ടു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. "വ​ർ​ഷ​ങ്ങ​ളു​ടെ ക​ഠി​നാ​ധ്വാ​നം കൊ​ണ്ടാ​ണ് ഞാ​ൻ ഈ ​നി​ല​യി​ൽ എ​ത്തി​യ​ത്. എ​ന്‍റെ നേ​ട്ട​ങ്ങ​ൾ വെ​റു​തെ​യാ​ണെ​ന്ന് ചി​ല​ർ​ക്ക് തോ​ന്നി​യാ​ൽ ഞാ​ൻ അ​ഭി​ന​യം നി​ർ​ത്ത​ണ​മെ​ന്നാ​ണോ? എ​ന്‍റെ ആ​ത്മ​വി​ശ്വാ​സം ക​ണ്ടാ​ണ് പ​ല​ർ​ക്കും അ​സൂ​യ. അ​തി​നാ​യി ഞാ​ൻ സ്വ​ഭാ​വം മാ​റ്റി​ല്ല, എ​ന്‍റെ വ​ള​ർ​ച്ച ക​ണ്ടു മ​ടു​ക്കു​ന്ന​വ​രാ​ണ് മാ​റേ​ണ്ട​ത്," വി​ജ​യ് വ്യ​ക്ത​മാ​ക്കി.

വ്യാ​ജ അ​ക്കൗ​ണ്ടു​ക​ൾ ഉ​ണ്ടാ​ക്കി ട്രോ​ളു​ക​ളും നെ​ഗ​റ്റീ​വ് റി​വ്യൂ​ക​ളും പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ ഇ​തി​നു പി​ന്നി​ലു​ണ്ടെ​ന്ന് താ​രം ആ​രോ​പി​ച്ചു. "ചി​ല പ്ര​ത്യേ​ക സം​ഘ​ങ്ങ​ളാ​ണ് ഇ​തി​ന് പി​ന്നി​ൽ. അ​മ്പ​തോ​ളം പേ​ർ ചേ​ർ​ന്ന് ആ​യി​ര​ക്ക​ണ​ക്കി​ന് വ്യാ​ജ അ​ക്കൗ​ണ്ടു​ക​ൾ ഉ​ണ്ടാ​ക്കി​യാ​ണ് ഇ​ത്ത​രം പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. ഒ​രേ ത​ര​ത്തി​ലു​ള്ള വാ​ർ​ത്ത​ക​ളും റീ​ലു​ക​ളും തു​ട​ർ​ച്ച​യാ​യി വ​രു​ന്ന​തി​ന്‍റെ കാ​ര​ണം ഇ​താ​ണ്. എ​ന്നാ​ൽ പ​ണം വാ​ങ്ങി ഈ ​ജോ​ലി ചെ​യ്യു​ന്ന​വ​ർ ഒ​ന്നോ​ർ​ക്ക​ണം; അ​ടു​ത്ത ആ​റു മാ​സ​ത്തി​നു​ള്ളി​ൽ എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ ഈ ​ജോ​ലി​ക​ൾ ഏ​റ്റെ​ടു​ക്കും അ​ന്ന് പ​ണം ന​ൽ​കു​ന്ന​വ​ർ നി​ങ്ങ​ളെ ഒ​ഴി​വാ​ക്കും".

സോ​ഷ്യ​ൽ മീ​ഡി​യ ഫീ​ഡു​ക​ളി​ൽ വ​രു​ന്ന ഇ​ത്ത​രം പ്ര​ചാ​ര​ണ​ങ്ങ​ളെ തി​രി​ച്ച​റി​യ​ണ​മെ​ന്ന് ആ​രാ​ധ​ക​രോ​ടും പ്രേ​ക്ഷ​ക​രോ​ടും താ​രം അ​ഭ്യ​ർ​ഥി​ച്ചു. "ഒ​രേ ഉ​ള്ള​ട​ക്കം ആ​വ​ർ​ത്തി​ച്ച് പ​ങ്കു​വ​യ്ക്കു​ന്ന​താ​ണ് രീ​തി. നി​ങ്ങ​ളു​ടെ ഫീ​ഡി​ലൂ​ടെ സ്ക്രോ​ൾ ചെ​യ്യു​മ്പോ​ൾ, ര​ണ​ബാ​ലി​ക്ക് പ​ക​രം ജ​യി​ല​ർ 2 കാ​ണ​ണ​മെ​ന്ന് പ​റ​യു​ന്ന റീ​ലു​ക​ൾ തു​ട​ർ​ച്ച​യാ​യി കാ​ണു​ക​യാ​ണെ​ങ്കി​ൽ അ​ത് വ്യ​ത്യ​സ്ത​രാ​യ ആ​ളു​ക​ൾ സ്വ​ത​ന്ത്ര​മാ​യി പ​റ​യു​ന്ന​താ​ണെ​ന്ന് ക​രു​ത​രു​ത്. അ​തൊ​രു സം​ഘ​ടി​ത ആ​ക്ര​മ​ണ​മാ​ണ്," വി​ജ​യ് കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​ൻ​ഡ​സ്ട്രി​യി​ൽ എ​ട്ട് വ​ർ​ഷ​ത്തോ​ളം പ്ര​വ​ർ​ത്തി​ച്ച ശേ​ഷ​മാ​ണ് ഈ ​സി​ൻ​ഡി​ക്കേ​റ്റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​രീ​തി ത​നി​ക്ക് വ്യ​ക്ത​മാ​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ഹു​ൽ സം​കൃ​ത്യ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് 'ര​ണ​ബാ​ലി'. മൈ​ത്രി മൂ​വി മേ​ക്കേ​ഴ്സ് നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ര​ശ്മി​ക മ​ന്ദാ​ന​യാ​ണ് നാ​യി​ക. ചി​ത്രം ഒ​ക്ടോ​ബ​ർ 16-ന് ​തി​യേ​റ്റ​റു​ക​ളി​ലെ​ത്തും.

Tags : VijayDeverakonda CyberAttack Ranabaali

Recent News

Corehub Up