x
ad
Sat, 10 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ശു​പ​ത്രി കി​ട​ക്ക​യി​ൽ നി​ന്നും വീ​ഡി​യോ​യു​മാ​യി ല​ക്ഷ്മി മേ​നോ​ൻ

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: October 10, 2026 11:11 AM IST | Updated: October 10, 2026 11:11 AM IST

ല​ക്ഷ്മി മേ​നോ​ൻ പങ്കുവച്ച വീഡിയോയിൽ നിന്നും

ന​ടി​യും വ്ലോ​ഗ​റു​മാ​യ ല​ക്ഷ്മി മേ​നോ​ൻ ആ​ശു​പ​ത്രി കി​ട​ക്ക​യി​ൽ നി​ന്നു​ള്ള വീ​ഡി​യോ ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​ച്ചു. ചി​കി​ത്സ​യ്ക്ക് ശേ​ഷം സു​ഖം പ്രാ​പി​ച്ചു​വ​രു​ന്ന താ​രം, ത​നി​ക്ക് പ​രി​ച​ര​ണ​വും പി​ന്തു​ണ​യും ന​ൽ​കി​യ ഡോ​ക്ട​ർ​മാ​ർ​ക്കും മ​റ്റ് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ​ക്കും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ഹൃ​ദ​യം നി​റ​ഞ്ഞ ന​ന്ദി അ​റി​യി​ച്ചി​ട്ടു​ണ്ട്.

അ​ന​സ്തേ​ഷ്യ​യു​ടെ മ​യ​ക്ക​ത്തി​ൽ ഭ​ർ​ത്താ​വും അ​വ​താ​ര​ക​നു​മാ​യ മി​ഥു​ൻ ര​മേ​ശി​നോ​ട് അ​വ്യ​ക്ത​മാ​യി സം​സാ​രി​ക്കു​ന്ന ര​സ​ക​ര​മാ​യ ഒ​രു വീ​ഡി​യോ​യാ​ണ് ല​ക്ഷ്മി പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. താ​ൻ മ​യ​ക്ക​ത്തി​ലാ​യി​രു​ന്ന​പ്പോ​ൾ മാ​ഫി​യ​യു​ടെ​യും അ​ധോ​ലോ​ക​ത്തി​ന്‍റെ​യും ലോ​ക​ത്താ​യി​രു​ന്നു​വെ​ന്നാ​ണ് ല​ക്ഷ്മി ത​മാ​ശ​രൂ​പേ​ണ വീ​ഡി​യോ​യി​ൽ പ​റ​യു​ന്ന​ത്.

'അ​ന​സ്തേ​ഷ്യ​യി​ൽ നി​ന്ന് ക​ര​ക​യ​റി, പ​ക്ഷേ അ​ധോ​ലോ​കം വി​ട്ടൊ​രു ക​ളി​യി​ല്ല. സി​റാ​ജ്ക്ക, ഡോ. ​അ​നീ​ഷ, റ​സീ​ന, അ​ർ​ച്ച​ന, ശ്രു​തി, ഐ​റി​ൻ എ​ന്നി​വ​ർ​ക്ക് വ​ലി​യ ന​ന്ദി. എ​ന്‍റെ ആ​ശു​പ​ത്രി വാ​സ​ത്തി​നി​ടെ എ​ന്നെ പ​രി​ച​രി​ക്കു​ക​യും എ​നി​ക്ക് ആ​ശ്വാ​സ​വും സു​ര​ക്ഷി​ത​ത്വ​വും ആ​രോ​ഗ്യ​വും തി​രി​കെ ന​ൽ​കാ​ൻ സ​ഹാ​യി​ക്കു​ക​യും ചെ​യ്‌​ത എ​ല്ലാ​വ​ർ​ക്കും ഹൃ​ദ​യം നി​റ​ഞ്ഞ ന​ന്ദി. അ​വി​ടെ ആ​യി​രു​ന്ന​പ്പോ​ൾ നി​ങ്ങ​ൾ കാ​ണി​ച്ച എ​ല്ലാ ക​രു​ത​ലി​നും സ്നേ​ഹ​ത്തി​നും ക്ഷ​മ​യ്ക്കും പി​ന്തു​ണ​യ്ക്കും ഞാ​ൻ ഏ​റെ ന​ന്ദി​യു​ള്ള​വ​ളാ​ണ്. എ​ന്‍റെ രോ​ഗ​മു​ക്‌​തി​യി​ൽ പ​ങ്കാ​ളി​ക​ളാ​യ ഓ​രോ ജീ​വ​ന​ക്കാ​ർ​ക്കും ന​ന്ദി. അ​ബ​ദ്ധ​ത്തി​ൽ ആ​രു​ടെ​യും പേ​ര് വി​ട്ടു​പോ​യി​ട്ടു​ണ്ടെ​ങ്കി​ൽ ദ​യ​വാ​യി ക്ഷ​മി​ക്കു​ക. അ​ത് ആ​രൊ​ക്കെ​യാ​ണെ​ന്ന് നി​ങ്ങ​ൾ​ക്ക് അ​റി​യാ​മ​ല്ലോ; നി​ങ്ങ​ളോ​രോ​രു​ത്ത​രോ​ടും എ​നി​ക്കു​ള്ള സ്നേ​ഹ​വും ക​ട​പ്പാ​ടും എ​ത്ര​ത്തോ​ള​മു​ണ്ടെ​ന്ന് നി​ങ്ങ​ൾ​ക്ക​റി​യാ​മെ​ന്ന് ക​രു​തു​ന്നു. എ​ന്നെ ഇ​ത്ര ന​ന്നാ​യി നോ​ക്കു​ക​യും വീ​ണ്ടും എ​ഴു​ന്നേ​റ്റു നി​ൽ​ക്കാ​ൻ സ​ഹാ​യി​ക്കു​ക​യും ചെ​യ്‌​ത​തി​ന് വ​ലി​യ ന​ന്ദി. എ​ന്‍റെ ക​ട​പ്പാ​ട് എ​ന്നും നി​ങ്ങ​ളോ​ടൊ​പ്പ​മു​ണ്ടാ​കും,' ല​ക്ഷ്‌​മി മേ​നോ​ൻ കു​റി​ച്ചു.

ഏ​ത് അ​സു​ഖ​ത്തി​നാ​ണ് ചി​കി​ത്സ തേ​ടി​യ​തെ​ന്ന് ആ​ദ്യം വ്യ​ക്ത​മാ​ക്കി​യി​രു​ന്നി​ല്ലെ​ങ്കി​ലും, പോ​സ്റ്റി​ന് താ​ഴെ നി​ര​വ​ധി ആ​രാ​ധ​ക​രും സു​ഹൃ​ത്തു​ക്ക​ളും പ്രി​യ​താ​ര​ത്തി​ന് വേ​ഗ​ത്തി​ൽ സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്ന ആ​ശം​സ​ക​ളു​മാ​യി എ​ത്തി. അ​തി​നി​ടെ, മൈ​ന​ർ സ​ർ​ജ​റി ആ​യി​രു​ന്നു​വെ​ന്നും ഭ​യ​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ക​മ​ന്‍റ് ബോ​ക്സി​ൽ ല​ക്ഷ്മി നേ​രി​ട്ടെ​ത്തി വ്യ​ക്ത​മാ​ക്കി.

ടെ​ലി​വി​ഷ​ൻ പ​രി​പാ​ടി​ക​ളി​ലൂ​ടെ​യും റീ​ലു​ക​ളി​ലൂ​ടെ​യും ലൈ​ഫ് സ്റ്റൈ​ൽ വ്ലോ​ഗു​ക​ളി​ലൂ​ടെ​യും മ​ല​യാ​ളി​ക​ൾ​ക്ക് ഏ​റെ പ്രി​യ​ങ്ക​രി​യാ​ണ് ല​ക്ഷ്മി മേ​നോ​ൻ. 'റോ​ന്ത്', 'സോ​ൾ​ട്ട് മാം​ഗോ ട്രീ' ​എ​ന്നീ സി​നി​മ​യി​ലും താ​രം അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

Tags : LakshmiMenon Video Hospital

Recent News

Corehub Up