x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ഷ്ണു വി​ശാ​ൽ-മ​മി​ത ബൈ​ജു ചി​ത്രം 'ഇ​ര​ണ്ടു വാ​നം' റി​ലീ​സ് മാ​റ്റി

സിനിമ ഡെസ്‌ക്
Published: October 10, 2026 06:19 PM IST | Updated: October 10, 2026 06:19 PM IST

ഇരുണ്ടു വാനം പോസ്‌റ്റർ.

വി​ഷ്ണു വി​ശാ​ലും മ​മി​ത ബൈ​ജു​വും കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാകുന്ന ത​മി​ഴ് റൊ​മാ​ന്‍റി​ക് ചി​ത്രം 'ഇ​ര​ണ്ടു വാ​നം റി​ലീ​സ് മാ​റ്റിവച്ചു. ഒക്‌ടോബർ 23-ന് റിലീസ് ഉണ്ടാകില്ലെന്നു നിർമാതാ​ക്ക​ളാ​യ സ​ത്യ​ജ്യോ​തി ഫി​ലിം​സ് ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു.

പോ​സ്റ്റ് പ്രൊ​ഡ​ക്ഷ​ൻ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം ആ​വ​ശ്യ​മാ​യി വ​ന്ന​തി​നാ​ലാ​ണു റിലീസ് നീട്ടിയത്. പ്രേ​ക്ഷ​ക​ർ​ക്കു മി​ക​ച്ച ദൃശ്യാ​നു​ഭ​വം സ​മ്മാ​നി​ക്കാ​ൻ വേ​ണ്ടി​യാ​ണു തീ​യ​തി നീ​ട്ടി​യ​തെ​ന്നും വൈകാതെ റിലീസ് വിശേഷങ്ങൾ പു​റ​ത്തു​വി​ടു​മെ​ന്നും നി​ർമാ​താ​ക്ക​ൾ വ്യ​ക്‌​ത​മാ​ക്കി.

'രാ​ക്ഷ​സ​ൻ', 'മു​ണ്ട​സു​പ്പാ​ട്ടി' തു​ട​ങ്ങി​യ ഹി​റ്റു ചി​ത്ര​ങ്ങ​ൾ​ക്കുശേ​ഷം സം​വി​ധാ​യ​ക​ൻ രാം ​കു​മാ​റും വി​ഷ്ണു വി​ശാ​ലും ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. ഡി​ബു നൈ​നാ​ൻ തോ​മ​സ് സം​ഗീ​ത സം​വി​ധാ​ന​വും ദി​നേ​ശ് കെ. ​ബാ​ബു ഛായാ​ഗ്ര​ഹ​ണ​വും നി​ർവ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ഫാ​ന്‍റസി​ക്കും വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ട്.

Tags : Entertainment IranduVaanam MamithaBaiju VishnuVishal SathyaJyothiFilms Kollywood

Recent News

Corehub Up