x
ad
Sat, 10 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഭി​ന​യം പ​ഠി​പ്പി​ക്കാ​ൻ യൂ​ട്യൂ​ബ് ചാ​ന​ലു​മാ​യി സ​ൽ​മാ​ൻ ഖാ​ൻ

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: October 10, 2026 01:38 PM IST | Updated: October 10, 2026 01:38 PM IST

യൂ​ട്യൂ​ബ് ചാ​ന​ലിലുടെ സ​ൽ​മാ​ൻ ഖാ​ൻ ആദ്യം പുറത്തുവിട്ട വീഡിയോയിൽ നിന്നും

ബോ​ളി​വു​ഡ് സൂ​പ്പ​ർ​താ​രം സ​ൽ​മാ​ൻ ഖാ​ൻ പു​തി​യൊ​രു യൂ​ട്യൂ​ബ് ചാ​ന​ലു​മാ​യി ആ​രാ​ധ​ക​ർ​ക്ക് മു​ന്നി​ലേ​ക്ക്. 'ബീ​യിം​ഗ് സ​ൽ​മാ​ൻ ഖാ​ൻ' എ​ന്ന പേ​രി​ലാ​ണ് താ​രം പു​തി​യ ചാ​ന​ൽ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. സാ​ധാ​ര​ണ സെ​ലി​ബ്രി​റ്റി യൂ​ട്യൂ​ബ് ചാ​ന​ലു​ക​ളി​ൽ നി​ന്നും തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ ഒ​രു ഫോ​ർ​മാ​റ്റി​ലാ​ണ് ഈ ​ചാ​ന​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഈ ​ചാ​ന​ലി​ലൂ​ടെ ആ​രാ​ധ​ക​ർ​ക്കും ആ​ഗ്ര​ഹ​മു​ള്ള​വ​ർ​ക്കും അ​ഭി​ന​യം പ​ഠി​പ്പി​ക്കു​ക​യാ​ണ് താ​രം ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​ഭി​ന​യം, ശ​രീ​ര​ഭാ​ഷ, ത​ന്‍റെ​താ​യ പ്ര​ത്യേ​ക ശൈ​ലി​ക​ൾ എ​ന്നി​വ​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ക്ലാ​സു​ക​ൾ. ആ​ദ്യ വീ​ഡി​യോ​യി​ൽ ഒ​രു ആ​ക്ടിം​ഗ് പ​രി​ശീ​ല​ക​നാ​യും, അ​ഭി​ന​യം പ​ഠി​ക്കാ​നെ​ത്തു​ന്ന വി​ദ്യാ​ർ​ഥി​യാ​യും ഇ​ര​ട്ട വേ​ഷ​ങ്ങ​ളി​ൽ സ​ൽ​മാ​ൻ ഖാ​ൻ ത​ന്നെ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത് ഏ​റെ കൗ​തു​ക​മു​ണ​ർ​ത്തു​ന്ന​താ​ണ്. ത​ന്‍റെ ദീ​ർ​ഘ​കാ​ല​ത്തെ സി​നി​മാ ജീ​വി​ത​ത്തി​ൽ പ്രേ​ക്ഷ​ക​ർ ഏ​റ്റെ​ടു​ത്ത പ്ര​ശ​സ്ത​മാ​യ ശ​രീ​ര​ഭാ​ഷ​യും ഡ​യ​ലോ​ഗ് അ​വ​ത​ര​ണ​രീ​തി​ക​ളും ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​യ്ക്കു​ക​യാ​ണ് ഇ​തി​ലൂ​ടെ ചെ​യ്യു​ന്ന​ത്.

ഇ​ൻ​സ്റ്റാ​ഗ്രാം സ്റ്റോ​റി​യി​ലൂ​ടെ​യാ​ണ് താ​രം യൂ​ട്യൂ​ബ് ചാ​ന​ലി​ന്‍റെ ലി​ങ്ക് പ​ങ്കു​വ​ച്ച​ത്. 'ന​മു​ക്ക് തു​ട​ക്കം മു​ത​ൽ തു​ട​ങ്ങാം. എ​ന്‍റെ ഔ​ദ്യോ​ഗി​ക യൂ​ട്യൂ​ബ് ചാ​ന​ൽ; എ ​മു​ത​ൽ സെ​ഡ് വ​രെ എ​ല്ലാം നി​ങ്ങ​ൾ​ക്ക് ഇ​വി​ടെ ല​ഭി​ക്കും' എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് സ​ൽ​മാ​ൻ ചാ​ന​ൽ ആ​രാ​ധ​ക​ർ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്.

സ​ൽ​മാ​ൻ ഖാ​ന്‍റെ യൂ​ട്യൂ​ബി​ലെ ആ​ദ്യ പ​രീ​ക്ഷ​ണ​മ​ല്ല ഇ​ത്. 2020-ൽ ​അ​ദ്ദേ​ഹം 'സ​ൽ​മാ​ൻ ഖാ​ൻ ഫി​ലിം​സ് മ്യൂ​സി​ക്' എ​ന്ന പേ​രി​ൽ മ​റ്റൊ​രു ചാ​ന​ൽ ആ​രം​ഭി​ച്ചി​രു​ന്നു. നി​ല​വി​ൽ മൂ​ന്ന് ദ​ശ​ല​ക്ഷ​ത്തോ​ളം സ​ബ്സ്ക്രൈ​ബ​ർ​മാ​രു​ള്ള ഈ ​ചാ​ന​ലി​ലൂ​ടെ സ്വ​ന്തം ചി​ത്ര​ങ്ങ​ളി​ലെ പാ​ട്ടു​ക​ളും സ്വ​ത​ന്ത്ര സം​ഗീ​ത ആ​ൽ​ബ​ങ്ങ​ളു​മാ​ണ് താ​രം പു​റ​ത്തി​റ​ക്കി​യി​ട്ടു​ള്ള​ത്.

Tags : SalmanKhan YouTubeChannel Acting

Recent News

Corehub Up