ചിത്രത്തിന്റെ പോസ്റ്റർ
ദീപാവലി കുടുംബസമേതം തിയേറ്ററിൽ ആഘോഷിക്കാൻ പ്രേക്ഷകരെ ക്ഷണിച്ച് നയൻതാര നായികയാകുന്ന ‘മൂക്കുത്തി അമ്മൻ 2 – മഹാശക്തി’.
സുന്ദർ സി സംവിധാനം ചെയ്യുന്ന ചിത്രം നവംബർ ആറിന് ലോകവ്യാപകമായി തിയേറ്ററുകളിലെത്തും. വേൽസ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ ഡോ. ഇഷാരി കെ. ഗണേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. മലയാളി പ്രേക്ഷകർക്ക് മികച്ച ചിത്രങ്ങൾ സമ്മാനിക്കുന്ന ഭാവന റിലീസാണ് കേരളത്തിൽ ചിത്രം വിതരണം ചെയ്യുന്നത്.
ദീപാവലി ആഘോഷങ്ങൾക്ക് കുടുംബസമേതം ആസ്വദിക്കാവുന്ന സമ്പൂർണ എന്റർടെയ്നറായിരിക്കും ‘മൂക്കുത്തി അമ്മൻ 2 – മഹാശക്തി’ എന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.
തന്റെ സിനിമകളിൽ ലോജിക് അന്വേഷിക്കാതെ മാജിക് ആസ്വദിക്കാനാണ് പ്രേക്ഷകർ തയ്യാറാകേണ്ടതെന്ന സുന്ദർ സിയുടെ പതിവ് ശൈലിയിൽ, ദൃശ്യവിസ്മയവും നർമ്മവും കുടുംബവിനോദവും കോർത്തിണക്കിയ മറ്റൊരു വിരുന്നായിരിക്കും ചിത്രം.
നവംബർ ആറിന് നടക്കുന്ന ചിത്രത്തിന്റെ ആഗോള റിലീസിനായി സിനിമാലോകവും ആരാധകരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പി.ആർ.ഒ: പ്രതീഷ് ശേഖർ.
Tags : Nayanthara Nayanthara actress Mookuthi Amman 2 Mahashakthi November theatre cinema sundar c