Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : November

ന​യ​ൻ​താ​ര​യു​ടെ മൂ​ക്കു​ത്തി അ​മ്മ​ൻ 2: മ​ഹാ​ശ​ക്തി ന​വം​ബ​ർ ആ​റി​ന്

ദീ​പാ​വ​ലി കു​ടും​ബ​സ​മേ​തം തി​യേ​റ്റ​റി​ൽ ആ​ഘോ​ഷി​ക്കാ​ൻ പ്രേ​ക്ഷ​ക​രെ ക്ഷ​ണി​ച്ച് ന​യ​ൻ​താ​ര നാ​യി​ക​യാ​കു​ന്ന ‘മൂ​ക്കു​ത്തി അ​മ്മ​ൻ 2 – മ​ഹാ​ശ​ക്തി’.

സു​ന്ദ​ർ സി ​സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ന​വം​ബ​ർ ആ​റി​ന് ലോ​ക​വ്യാ​പ​ക​മാ​യി തി​യേ​റ്റ​റു​ക​ളി​ലെ​ത്തും. വേ​ൽ​സ് ഫി​ലിം​സ് ഇ​ന്റ​ർ​നാ​ഷ​ണ​ലി​ന്‍റെ ബാ​ന​റി​ൽ ഡോ. ​ഇ​ഷാ​രി കെ. ​ഗ​ണേ​ഷ് ആ​ണ് ചി​ത്രം നി​ർ​മ്മി​ക്കു​ന്ന​ത്. മ​ല​യാ​ളി പ്രേ​ക്ഷ​ക​ർ​ക്ക് മി​ക​ച്ച ചി​ത്ര​ങ്ങ​ൾ സ​മ്മാ​നി​ക്കു​ന്ന ഭാ​വ​ന റി​ലീ​സാ​ണ് കേ​ര​ള​ത്തി​ൽ ചി​ത്രം വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് കു​ടും​ബ​സ​മേ​തം ആ​സ്വ​ദി​ക്കാ​വു​ന്ന സ​മ്പൂ​ർ​ണ എ​ന്‍റ​ർ​ടെ​യ്‌​ന​റാ​യി​രി​ക്കും ‘മൂ​ക്കു​ത്തി അ​മ്മ​ൻ 2 – മ​ഹാ​ശ​ക്തി’ എ​ന്നാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തീ​ക്ഷ.

ത​ന്‍റെ സി​നി​മ​ക​ളി​ൽ ലോ​ജി​ക് അ​ന്വേ​ഷി​ക്കാ​തെ മാ​ജി​ക് ആ​സ്വ​ദി​ക്കാ​നാ​ണ് പ്രേ​ക്ഷ​ക​ർ ത​യ്യാ​റാ​കേ​ണ്ട​തെ​ന്ന സു​ന്ദ​ർ സി​യു​ടെ പ​തി​വ് ശൈ​ലി​യി​ൽ, ദൃ​ശ്യ​വി​സ്മ​യ​വും ന​ർ​മ്മ​വും കു​ടും​ബ​വി​നോ​ദ​വും കോ​ർ​ത്തി​ണ​ക്കി​യ മ​റ്റൊ​രു വി​രു​ന്നാ​യി​രി​ക്കും ചി​ത്രം.

ന​വം​ബ​ർ ആ​റി​ന് ന​ട​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ആ​ഗോ​ള റി​ലീ​സി​നാ​യി സി​നി​മാ​ലോ​ക​വും ആ​രാ​ധ​ക​രും ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണ്. പി.​ആ​ർ.​ഒ: പ്ര​തീ​ഷ് ശേ​ഖ​ർ.

Sports

ഫൈ​​ന​​ലി​​സി​​മ; അ​​ർ​​ജ​​ന്‍റീ​​ന x ​​സ്പെ​​യി​​ൻ വീ​​ണ്ടും പോ​​ര് ന​​വം​​ബ​​റി​​ൽ?

ഖ​​ത്ത​​ർ: 2026 ഫി​​ഫ ലോ​​ക​​ക​​പ്പ് ഫൈ​​ന​​ലി​​ന്‍റെ ആ​​വ​​ർ​​ത്ത​​നം ഈ ​​വ​​ർ​​ഷം ത​​ന്നെ സം​​ഭ​​വി​​ച്ചേ​​ക്കും.

യൂ​​റോ ക​​പ്പ് ചാ​​ന്പ്യന്മാരാ​​യ സ്പെ​​യി​​നും കോ​​പ്പ അ​​മേ​​രി​​ക്ക ചാ​​ന്പ്യന്മാ​​രാ​​യ അ​​ർ​​ജ​​ന്‍റീ​​ന​​യും ത​​മ്മി​​ൽ ഏ​​റ്റു​​മു​​ട്ടു​​ന്ന ‘ഫൈ​​ന​​ലി​​സി​​മ’ പോ​​രാ​​ട്ടം ഈ ​​വ​​ർ​​ഷം ന​​വം​​ബ​​റി​​ൽ ന​​ട​​ന്നേ​​ക്കു​​മെ​​ന്ന് റി​​പ്പോ​​ർ​​ട്ട്.

ഖ​​ത്ത​​റി​​ലെ ലു​​സൈ​​ൽ സ്റ്റേ​​ഡി​​യ​​ത്തി​​ൽവ​​ച്ച് മ​​ത്സ​​രം ന​​ട​​ക്കു​​മെ​​ന്നാ​​ണ് സൂ​​ച​​ന. നേ​​ര​​ത്തേ 2026 മാ​​ർ​​ച്ച് 27ന് ​​ഖ​​ത്ത​​റി​​ൽ ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന മ​​ത്സ​​രം പ​​ശ്ചി​​മേ​​ഷ്യ​​ൻ സം​​ഘ​​ർ​​ഷ​​ങ്ങ​​ളെ​​ത്തു​​ട​​ർ​​ന്നാ​​ണ് ഒ​​ഴി​​വാ​​ക്കി​​യി​​രു​​ന്ന​​ത്.

എ​​ന്നാ​​ൽ ഇ​​രു ടീ​​മു​​ക​​ളും ലോ​​ക​​ക​​പ്പ് ഫൈ​​ന​​ലി​​ൽ ഏ​​റ്റു​​മു​​ട്ടി​​യ​​തി​​ന് തൊ​​ട്ടു​​പി​​ന്നാ​​ലെ ‘ഫൈ​​ന​​ലി​​സി​​മ’ പു​​നഃ​​സം​​ഘ​​ടി​​പ്പി​​ക്കാ​​നു​​ള്ള നീ​​ക്ക​​ങ്ങ​​ൾ ഫി​​ഫ​​യും സം​​ഘാ​​ട​​ക​​രും ഊ​​ർ​​ജി​​ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്.

Movies

നി​ഖി​ല വി​മ​ലി​ന്‍റെ "പെ​ണ്ണ് കേ​സ്' ന​വം​ബ​റി​ൽ

നി​ഖി​ല വി​മ​ൽ, അ​ജു വ​ർ​ഗീ​സ്, ഹ​ക്കീം ഷാ​ജ​ഹാ​ൻ, ര​മേ​ശ് പി​ഷാ​ര​ടി എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഫെ​ബി​ൻ സി​ദ്ധാ​ർ​ത്ഥ് സം​വി​ധാ​നം ചെ​യ്യു​ന്ന പെ​ണ്ണ് കേ​സ് ന​വം​ബ​റി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു.

ബാ​ല, ഇ​ർ​ഷാ​ദ് അ​ലി, അ​ഖി​ൽ ക​വ​ല​യൂ​ർ, കു​ഞ്ഞി​കൃ​ഷ്ണ​ൻ മാ​ഷ്, ശ്രീ​കാ​ന്ത് വെ​ട്ടി​യാ​ർ, ജ​യ​കൃ​ഷ്ണ​ൻ, പ്ര​വീ​ൺ രാ​ജാ, ശി​വ​ജി​ത്, കി​ര​ൺ പീ​താം​ബ​ര​ൻ, ഷു​ക്കൂ​ർ, ധ​നേ​ഷ്, ഉ​ണ്ണി നാ​യ​ർ, ര​ഞ്ജി ക​ങ്കോ​ൽ, സ​ഞ്ജു സ​നി​ച്ച​ൻ, അ​നാ​ർ​ക്ക​ലി, ആ​മി, സ​ന്ധ്യാ മ​നോ​ജ്, അ​നു​ഷ സി., ​ശ്രീ​രേ​ഖ തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു താ​ര​ങ്ങ​ൾ.

ഇ ​ഫോ​ർ എ​ക്സ്പീ​രി​മെ​ന്‍റ്സ്, സീ ​സ്റ്റു​ഡി​യോ​സ്, ല​ണ്ട​ൻ ടാ​ക്കീ​സ്, വി​യു ടാ​ക്കീ​സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സ് എ​ന്നീ ബാ​ന​റി​ൽ മു​കേ​ഷ് ആ​ർ. മേ​ത്ത, ഉ​മേ​ശ് കെ.​ആ​ർ., രാ​ജേ​ഷ് കൃ​ഷ്ണ, സി. ​വി. സാ​ര​ഥി എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം ഷി​നോ​സ് നി​ർ​വ​ഹി​ക്കു​ന്നു.

ര​ശ്മി രാ​ധാ​കൃ​ഷ്ണ​ൻ, ഫെ​ബി​ൻ സി​ദ്ധാ​ർ​ത്ഥ് എ​ന്നി​വ​ർ ചേ​ർ​ന്ന് ക​ഥ, തി​ര​ക്ക​ഥ സം​ഭാ​ഷ​ണ​മെ​ഴു​തു​ന്നു. സം​ഗീ​തം-​അ​ങ്കി​ത് മേ​നോ​ൻ, എ​ഡി​റ്റ​ർ-​ഷ​മീ​ർ മു​ഹ​മ്മ​ദ്. കോ- ​പ്രൊ​ഡ്യൂ​സ​ർ-​അ​ക്ഷ​യ് കെ​ജ്‌​രി​വാ​ൾ, അ​ശ്വ​തി ന​ടു​ത്തോ​ളി,ക്രീ​യേ​റ്റീ​വ് പ്രൊ​ഡ്യൂ​സ​ർ-​വി​നോ​ദ് സി ​ജെ., എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ-​വി​നോ​ദ് രാ​ഘ​വ​ൻ, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ-​അ​ർ​ഷാ​ദ് ന​ക്കോ​ത്ത്, ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ-​പ്രേം​ലാ​ൽ കെ.​കെ., പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ-​അ​ർ​ഷാ​ദ് ന​ക്കോ​ത്ത്, മേ​ക്ക​പ്പ്-​ബി​ബി​ൻ തേ​ജ, കോ​സ്റ്റ്യൂം​സ്-​അ​ശ്വ​തി ജ​യ​കു​മാ​ർ, സ്റ്റി​ൽ​സ്-​റി​ഷാ​ജ് മു​ഹ​മ്മ​ദ്, ഡി​സൈ​ൻ-​യെ​ല്ലോ ടൂ​ത്ത്സ്, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​അ​സി​ഫ് കൊ​ള​ക്കാ​ട​ൻ,

സൗ​ണ്ട് ഡി​സൈ​ൻ-​കി​ഷ​ൻ മോ​ഹ​ൻ,സൗ​ണ്ട് മി​ക്സിം​ഗ്-​എം ആ​ർ രാ​ജാ​കൃ​ഷ്ണ​ൻ, ക​ള​റി​സ്റ്റ്-​ലി​ജു പ്ര​ഭാ​ക​ർ, ആ​ക്ഷ​ൻ-​അ​ഷ​റ​ഫ് ഗു​രു​ക്ക​ൾ, വി​എ​ഫ്എ​ക്സ്-​ഡി​ജി​റ്റ​ൽ ടെ​ർ​ബോ മീ​ഡി​യ, മാ​ർ​ക്ക​റ്റിം​ഗ് ഹെ​ഡ്- വി​വേ​ക് രാ​മ​ദേ​വ​ൻ, ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ-​സോ​നു അ​ല​ക്സ്, പി​ആ​ർ​ഒ-​എ.​എ​സ്. ദി​നേ​ശ്.

Latest News

Corehub Up