x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ഷ്ട​പ്പെ​ട്ട് വ​ണ്ണം കു​റ​ച്ചി​ട്ടും കേ​ൾ​ക്കേ​ണ്ടി വ​ന്ന​ത് സ​ർ​ജ​റി ചെ​യ്ത​താ​ണോ​യെ​ന്ന്: കീ​ർ​ത്തി സു​രേ​ഷ് പ​റ​യു​ന്നു    

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: October 31, 2026 11:05 AM IST | Updated: October 31, 2026 11:08 AM IST

കീർത്തി സുരേഷ്

ക​ഷ്ട​പ്പെ​ട്ട് വ​ണ്ണം കു​റ​ച്ചി​ട്ടും കോ​സ്മെ​റ്റി​ക് സ​ർ​ജ​റി ചെ​യ്ത​താ​ണെ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ കേ​ൾ​ക്കു​മ്പോ​ൾ അ​സ്വ​സ്ഥ​യാ​കാ​റു​ണ്ടെ​ന്ന് ന​ടി കീ​ർ​ത്തി സു​രേ​ഷ്. ജീ​വി​ത​ത്തി​ല്‍ ഉ​ണ്ടാ​യി​ട്ടു​ള്ള മാ​റ്റ​ങ്ങ​ള്‍ ഒ​ന്നും അ​ത്ര എ​ളു​പ്പ​മാ​യി​രു​ന്നി​ല്ലെ​ന്നും എ​ളു​പ്പ​ത്തി​ല്‍ ജ​ഡ്ജ് ചെ​യ്യാ​ന്‍ സാ​ധി​ക്കു​ന്നൊ​രു പ്ലാ​റ്റ്‌​ഫോ​മി​ലാ​ണ് നി​ൽ​ക്കു​ന്ന​തെ​ന്നും കീ​ർ​ത്തി പ​റ​ഞ്ഞു. സൂം ​ടി​വി​യ്ക്ക് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് കീ​ര്‍​ത്തി ഇ​തി​നെ​ക്കു​റി​ച്ച് പ​റ​ഞ്ഞ​ത്.

''എ​ന്‍റെ ജീ​വി​ത​ത്തി​ല്‍ ഉ​ണ്ടാ​യി​ട്ടു​ള്ള മാ​റ്റ​ങ്ങ​ള്‍ ഒ​ന്നും അ​ത്ര എ​ളു​പ്പ​മാ​യി​രു​ന്നി​ല്ല. ഓ​രോ ദി​വ​സ​വും ഞാ​ന്‍ എ​ന്‍റെ ശ​രീ​ര​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ല്‍ മ​ന​സി​ലാ​ക്കി കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഓ​രോ ദി​വ​സ​വും പു​തി​യ കാ​ര്യ​ങ്ങ​ള്‍ പ​ഠി​ക്കു​ക​യാ​ണ്. ന​മ്മ​ള്‍ എ​പ്പോ​ഴും ചെ​യ്യ​പ്പെ​ടു​ക​യാ​ണ്. എ​ളു​പ്പ​ത്തി​ല്‍ ജ​ഡ്ജ് ചെ​യ്യാ​ന്‍ സാ​ധി​ക്കു​ന്നൊ​രു പ്ലാ​റ്റ്‌​ഫോ​മി​ലാ​ണ് ന​മ്മ​ള്‍ നി​ല്‍​ക്കു​ന്ന​ത്.

ഒ​രു ഘ​ട്ട​ത്തി​ല്‍ ഞാ​ന്‍ വ​ര്‍​ക്കൗ​ട്ട് ചെ​യ്തി​രു​ന്നി​ല്ല. പോ​വു​ക ഷൂ​ട്ട് ചെ​യ്യു​ക, ഭ​ക്ഷ​ണം ക​ഴി​ക്കു​ക, തി​രി​ച്ചു​വ​രി​ക, ഉ​റ​ങ്ങു​ക, ഇ​ത് മാ​ത്ര​മാ​യി​രു​ന്നു ഞാ​ന്‍ ചെ​യ്തി​രു​ന്ന​ത്. എ​നി​ക്ക് വ​ലി​യ ക​വി​ളു​ക​ളാ​യി​രു​ന്നു. കാ​ണാ​ന്‍ ബ​ബ്ലി​യാ​യി​രു​ന്നു. എ​നി​ക്ക​ത് ഇ​ഷ്ട​മാ​യി​രു​ന്നു. അ​തി​ന് ശേ​ഷം വ​ര്‍​ക്കൗ​ട്ട് ചെ​യ്യ​ണ​മെ​ന്ന് തോ​ന്നി. വ​ര്‍​ക്കൗ​ട്ട് ചെ​യ്യാ​ന്‍ തു​ട​ങ്ങി.

ശ​രി​യാ​യ രീ​തി​യി​ലാ​യി​രു​ന്നി​ല്ല തു​ട​ക്ക​ത്തി​ല്‍ ചെ​യ്തി​രു​ന്ന​ത്. ഒ​രു​പാ​ട് കാ​ര്‍​ഡി​യോ ചെ​യ്തു. സ്‌​ട്രെം​ഗ്ത് ട്രെ​യ്‌​നിം​ഗ് അ​ധി​കം ചെ​യ്തി​ല്ല. ഒ​രു​പാ​ട് വ​ണ്ണം കു​റ​ഞ്ഞു. ന​ന്നാ​യി മെ​ലി​ഞ്ഞു. അ​തോ​ടെ ആ​ളു​ക​ള്‍ വ​ന്ന് നീ ​എ​ന്തെ​ങ്കി​ലും സ​ര്‍​ജ​റി ചെ​യ്‌​തോ എ​ന്ന് ചോ​ദി​ക്കാ​ന്‍ തു​ട​ങ്ങി.

എ​ന്തു​കൊ​ണ്ടാ​ണ് ഞാ​ന്‍ ക​ഠി​നാ​ധ്വാ​നം ചെ​യ്താ​ണി​തി​ലേ​ക്ക് എ​ത്തി​യ​തെ​ന്ന് ചി​ന്തി​ക്കാ​ന്‍ സാ​ധി​ക്കു​ന്നി​ല്ല? ഞാ​ന്‍ സ​ര്‍​ജ​റി ചെ​യ്തി​ട്ടു​ണ്ടാ​കു​മെ​ന്ന് നി​ങ്ങ​ള്‍ അ​ങ്ങ് ഊ​ഹി​ക്കു​ക​യാ​ണ്.

പി​ന്നീ​ട് ഞാ​ന്‍ എ​ന്‍റെ ശ​രീ​ര​ത്തെ മ​ന​സി​ലാ​ക്കാ​ന്‍ തു​ട​ങ്ങി. എ​ന്താ​ണ് അ​തി​ന് വേ​ണ്ട​തെ​ന്ന്. എ​ന്ത് ത​രം ഭ​ക്ഷ​ണ​മാ​ണ് ഞാ​ന്‍ ക​ഴി​ക്കേ​ണ്ട​തെ​ന്ന്. അ​ങ്ങ​നെ സ്‌​ട്രെം​ഗ്ത് ട്രെ​യ്‌​നിം​ഗ് അ​ട​ക്കം പ​ല​തും ചെ​യ്യാ​ന്‍ തു​ട​ങ്ങി.

എ​ന്‍റെ ശ​രീ​ര​ത്തെ​ക്കു​റ​ച്ച് വ​ള​രെ​യ​ധി​കം ആ​ത്മ​വി​ശ്വാ​സം തോ​ന്നി​യ​പ്പോ​ഴാ​ണ് പോ​സ്റ്റ് പ​ങ്കു​വ​ച്ച​ത്. ഒ​രു​പാ​ട് നാ​ളാ​യി എ​ഴു​ത​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ചി​രു​ന്ന ഒ​ന്നാ​യി​രു​ന്നു അ​ത്. എ​ന്തെ​ങ്കി​ലും നേ​ടാ​ന്‍ ഒ​രാ​ള്‍ ക​ഠി​നാ​ധ്വാ​നം ചെ​യ്യു​മ്പോ​ള്‍ വെ​റു​തെ സ​ര്‍​ജ​റി ചെ​യ്ത​താ​ണെ​ന്ന് പ​റ​ഞ്ഞ് ത​ള്ളി​ക്ക​ള​യാ​ന്‍ പ​റ്റി​ല്ലെ​ന്ന് പ​റ​യ​ണ​മെ​ന്നു​ണ്ടാ​യി​രു​ന്നു.

മു​ഖം എ​പ്പോ​ഴും നാ​ച്വ​റ​ലാ​യി നി​ല​നി​ര്‍​ത്താ​നാ​ണ് എ​നി​ക്കി​ഷ്ടം. എ​ന്‍റെ മു​ഖ​ത്ത് അ​സാ​ധാ​ര​ണ​മാ​യ എ​ന്തെ​ങ്കി​ലും ചെ​യ്യു​ന്ന​തി​നെ​ക്കു​റി​ച്ച് ചി​ന്തി​ക്കാ​ന്‍ പോ​ലും എ​നി​ക്കാ​കി​ല്ല. എ​ന്‍റെ ശ​രീ​ര​ത്തോ​ട് എ​നി​ക്ക​ത് ചെ​യ്യാ​നാ​കി​ല്ല''. കീ​ർ​ത്തി പ​റ​ഞ്ഞു.

 

Tags : KeerthySuresh body shaming cinema industrynews Keerthy Suresh

Recent News

Corehub Up