x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘ഐ ​ല​വ് യു’ ​പ​റ​ഞ്ഞ് മോ​ഹ​ൻ​ലാ​ൽ; അ​നൂ​പ് സ​ത്യ​ൻ ചി​ത്ര​ത്തി​ന്റെ ഫ​സ്റ്റ്ലു​ക്ക്

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: October 31, 2026 08:21 AM IST | Updated: October 31, 2026 08:21 AM IST

ചിത്രത്തിന്‍റെ പോസ്റ്റർ

മോ​ഹ​ൻ​ലാ​ൽ–​അ​നൂ​പ് സ​ത്യ​ൻ ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്ത്. ജ​ലഛാ​യ ചി​ത്ര​ത്തി​ന്‍റെ​ഫീ​ലി​ലാ​ണ് പോ​സ്റ്റ​ർ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ര​ണ്ടു പെ​ൺ​കു​ട്ടി​ക​ൾ​ക്കൊ​പ്പം പു​ഞ്ചി​രി​യോ​ടെ ഇ​രി​ക്കു​ന്ന മോ​ഹ​ൻ​ലാ​ലി​നെ​യാ​ണ് പോ​സ്റ്റ​റി​ൽ കാ​ണാ​നാ​കു​ക.

പ​ല നി​റ​ത്തി​ലു​ള്ള സ​ഡാ​ക്കോ കൊ​ക്കു​ക​ൾ ഉ​ണ്ടാ​ക്കു​ന്ന ഒ​രു പെ​ൺ​കു​ട്ടി​യും മോ​ഹ​ൻ​ലാ​ലി​നോ​ട് ആം​ഗ്യ​ഭാ​ഷ​യി​ൽ ‘ഐ ​ല​വ് യു’ ​എ​ന്നു കാ​ണി​ക്കു​ന്ന പെ​ൺ​കു​ട്ടി​യേ​യും പോ​സ്റ്റ​റി​ൽ കാ​ണാം. മോ​ഹ​ൻ​ലാ​ലും ‘ഐ ​ല​വ് യു’ ​എ​ന്ന് കാ​ണി​ക്കു​ന്നു​ണ്ട്.

‘എ​ൽ 368’ എ​ന്നാ​ണ് ചി​ത്ര​ത്തി​ന് താ​ൽ​ക്കാ​ലി​ക​മാ​യി ന​ൽ​കി​യി​രി​ക്കു​ന്ന പേ​ര്. ഈ ​ടൈ​റ്റി​ൽ എ​ഴു​തി​യി​രി​ക്കു​ന്ന​തി​ലും ഒ​രു സൈ​ൻ ലാം​ഗ്വേ​ജ് എ​ല​മെ​ന്‍റ് ചേ​ർ​ത്തി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, ചി​ത്രം ഒ​രു കോ​മ​ഡി ആ​ക്ഷ​ൻ ത്രി​ല്ല​റാ​കും എ​ന്നാ​ണ് സൂ​ച​ന. ചി​ത്ര​ത്തി​ന്‍റെ ക​ഥ​യും തി​ര​ക്ക​ഥ​യും അ​നൂ​പ് ത​ന്നെ​യാ​ണ്. ‘ബ​ൾ​ട്ടി’ സി​നി​മ​യു​ടെ നി​ർ​മാ​താ​വാ​യ ബി​നു ജോ​ർ​ജ് അ​ല​ക്സാ​ണ്ട​റും ആ​ശി​ർ​വാ​ദ് സി​നി​മാ​സും ചേ​ർ​ന്നാ​ണ് നി​ർ​മാ​ണം.

ജേ​ക്സ് ബി​ജോ​യ് ആ​ണ് ചി​ത്ര​ത്തി​ന്‍റെ സം​ഗീ​തം നി​ർ​വ​ഹി​ക്കു​ന്ന​ത്. ‘ഭ്ര​മ​യു​ഗം’, ‘ഉ​ള്ളൊ​ഴു​ക്ക്’, ‘ഡീ​യ​സ് ഈ​റ’ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ഷ​ഹ്നാ​ദ് ജ​ലാ​ൽ ആ​ണ് ക്യാ​മ​റ.

സം​വി​ധാ​യ​ക​ൻ അ​നൂ​പ് സ​ത്യ​ൻ ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ എ​ഡി​റ്റ് നി​ർ​വ​ഹി​ക്കു​ന്ന​ത്. സി​ങ്ക് സൗ​ണ്ടി​ലാ​ണ് ചി​ത്രം ഒ​രു​ക്കു​ന്ന​ത്. ലൊ​ക്കേ​ഷ​ൻ സൗ​ണ്ടും സൗ​ണ്ട് ഡി​സൈ​നും നി​ർ​വ​ഹി​ക്കു​ന്ന​ത് അ​നി​ൽ രാ​ധാ​കൃ​ഷ്ണ​നാ​ണ്.

.‘ആ​ടു​ജീ​വി​തം’ സി​നി​മ​യി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ പ്ര​ശാ​ന്ത് മാ​ധ​വ് ആ​ണ് മോ​ഹ​ൻ​ലാ​ൽ–​അ​നൂ​പ് സ​ത്യ​ൻ സി​നി​മ​യു​ടെ ക​ലാ​സം​വി​ധാ​യ​ക​ൻ. ബി​ജു തോ​മ​സ് ആ​ണ് പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ. ‘ലൂ​സി​ഫ​ർ’, ‘എം​പു​രാ​ൻ’ തു​ട​ങ്ങി​യ സി​നി​മ​ക​ളു​ടെ കോ​സ്റ്റ്യൂം ഡി​സൈ​ന​ർ ആ​യി​രു​ന്ന സു​ജി​ത് ആ​ണ് ഈ ​പു​തി​യ ചി​ത്ര​ത്തി​ന് കോ​സ്റ്റ്യൂം ഒ​രു​ക്കു​ക. പിആർഒ- വാഴൂർ ജോസ്. 

Tags : Anoop Sathyan anoopsathyn mohanlal cinema malayalam movie

Recent News

Corehub Up