x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ്ര​ദ്ധ ക​പൂ​റി​ന്‍റെ ഈ​ഠ; ട്രെ​യി​ല​ർ  

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: October 31, 2026 09:04 AM IST | Updated: October 31, 2026 09:04 AM IST

ചിത്രത്തിന്‍റെ ട്രെയിലറിൽ നിന്നും

ശ്ര​ദ്ധ ക​പൂ​ർ പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്ന ബോ​ളി​വു​ഡ് ചി​ത്രം ‘ഈ​ഠ’​യു​ടെ ട്രെ​യി​ല​റെ​ത്തി. വി​ഖ്യാ​ത മ​റാ​ഠി ത​മാ​ശ, ലാ​വ​ണി ക​ലാ​കാ​രി വി​താ​ഭാ​യ് നാ​രാ​യ​ണ​ൻ​ഗാ​വോ​ങ്ക​റി​ന്‍റെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി ല​ക്ഷ്മ​ൺ ഉ​തേ​ക​ർ സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യാ​ണ് ഈ​ഠ. വി​താ​ഭാ​യി​യു​ടെ 1950 മു​ത​ൽ 1980 വ​രെ​യു​ള്ള ജീ​വി​ത​മാ​ണ് സി​നി​മ​യു​ടെ പ്ര​മേ​യം.

സ്ത്രീ 2 ​വി​ന് ശേ​ഷം ബോ​ളി​വു​ഡി​ൽ ശ്ര​ദ്ധ ക​പൂ​റി​ന്‍റെ അ​തി​ശ​ക്ത​മാ​യ വേ​ഷ​മാ​ണ് ‘ഈ​ഠ’​യി​ലേ​ത്. മ​ഹാ​രാ​ഷ​ട്ര​യി​ലെ പ​ര​മ്പ​രാ​ഗ​ത നൃ​ത്ത​രൂ​പ​മാ​യ ലാ​വ​ണി​യു​ടേ​യും തി​യ​റ്റ​ർ പാ​ര​മ്പ​ര്യ​മാ​യ ത​മാ​ശ​യു​ടെ​യും ശ​ക്ത​മാ​യ മു​ഖ​മാ​യി​രു​ന്നു വി​താ​ഭാ​യ്.

വി​താ​ഭാ​യ് ആ​യി സ്ക്രീ​നി​ലെ​ത്തു​ന്ന​ത് ശ്ര​ദ്ധ ക​പൂ​റാ​ണ്. ശ്ര​ദ്ധ​യ്ക്കൊ​പ്പം ര​ൺ​ദീ​പ് ഹൂ​ഡ​യും മൊ​ഹ​മ്മ​ദ് സീ​ഷാ​നും ചി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ന്നു. ‘ഈ​ഠ’ ഡി​സം​ബ​ർ നാ​ലി​ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

 

മ​ഹാ​രാ​ഷ്ട്ര​യു​ടെ നി​റ​പ്പ​കി​ട്ടാ​ർ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ പെ​ർ​ഫോ​മ​ൻ​സി​ന് ഏ​റെ സാ​ധ്യ​ത​യു​ള്ള വേ​ഷ​മാ​ണ് ശ്ര​ദ്ധ ക​പൂ​ർ‍ കാ​ഴ്ച​വ​യ്ക്കു​ന്ന​ത്. ഡാ​ൻ​സും സം​ഗീ​ത​വും ചേ​രു​ന്ന മ​റാ​ഠി പ​ര​മ്പ​രാ​ഗ​ത ഡാ​ൻ​സ് ഫോ​മാ​ണ് ത​മാ​ശ. 

'സ്ത്രീ' ​ഫ്രാ​ഞ്ചൈ​സി​യു​ടെ വി​ജ​യ​ത്തി​ന് ശേ​ഷം ശ്ര​ദ്ധ ക​പൂ​റും നി​ർ​മാ​താ​വ് ദി​നേ​ശ് വി​ജ​നു​മാ​യി വീ​ണ്ടും ഒ​ന്നി​ക്കു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​ചി​ത്ര​ത്തി​നു​ണ്ട്. 'ഛാവ'​യു​ടെ വി​ജ​യ​ത്തി​ന് ശേ​ഷം ല​ക്ഷ്മ​ൺ ഉ​തേ​ക​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്.

അ​ജ​യ്- അ​തു​ൽ ആ​ണ് ചി​ത്ര​ത്തി​ന് സം​ഗീ​ത​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 'സ്ത്രീ 2' ​റി​ലീ​സാ​യി ര​ണ്ട് വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ശ്ര​ദ്ധ നാ​യി​ക​യാ​യെ​ത്തു​ന്ന ചി​ത്രം കൂ​ടി​യാ​ണ് 'ഈ​ത്ത'.

Tags : Eetha Shraddha Kapoor Randeep H Dinesh V Laxman U Cinema

Recent News

Corehub Up